കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയുടെ സ്ഥിരാംഗത്വം; ഒരു തരത്തിലുള്ള സീറ്റ് വാഗ്ദാനവും നിഷേധിച്ചിട്ടില്ലെന്ന നെഹ്‌റുവിന്റെ പഴയ പ്രസ്താവന പുറത്ത്

  • By Desk
Google Oneindia Malayalam News

ദില്ലി: യുഎന്‍ സുരക്ഷാ കൗണ്‍സിലിലെ സ്ഥിരാംഗത്വ വാഗ്ദാനം ഇന്ത്യ നിഷേധിച്ചിട്ടില്ലെന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പ്രസ്താവന പുറത്ത്. ദേശീയ ദിനപത്രമായ ദി ഹിന്ദുവാണ് ഇതു സംബന്ധിച്ച പഴയ വാര്‍ത്ത ഇന്ന് പുന:പ്രസിദ്ധീകരിച്ചത്. 1955 സെപ്തംബര്‍ 27ലെ വാര്‍ത്തയാണ് ഇന്ന് പുറത്ത് വിട്ടത്. ഡോ. ജെ എന്‍ പരേഖറുടെ ചോദ്യത്തിന് ലോക്‌സഭയില്‍ നെഹ്‌റു നല്‍കിയ മറുപടിയാണ് വാര്‍ത്തയുടെ ഉള്ളടക്കം.

<strong><br>മധ്യപ്രദേശില്‍ കോണ്‍ഗ്രസ് രണ്ടാംകുതിപ്പിന്; 15 വര്‍ഷത്തെ കേസുകള്‍ ഒഴിവാക്കും, കര്‍ഷകര്‍ക്ക് നേട്ടം</strong>
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് രണ്ടാംകുതിപ്പിന്; 15 വര്‍ഷത്തെ കേസുകള്‍ ഒഴിവാക്കും, കര്‍ഷകര്‍ക്ക് നേട്ടം

സുരക്ഷാ കൗണ്‍സിലിലേക്കുള്ള സീറ്റ് വാഗ്ദാനം ഇന്ത്യ നിരസിച്ചുവെന്ന പത്രവാര്‍ത്തകളെ തുടര്‍ന്ന് അക്കാലത്ത് വന്‍വിവാദം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് യു.എന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യക്ക് സീറ്റ് നല്‍കാമെന്ന് അനൗദ്യോഗിക വാഗ്ദാനം ഇന്ത്യ നിരസിച്ചോയെന്ന ചോദ്യം ഡോ. ജെ എന്‍ പരേഖര്‍ ലോക്‌സഭയില്‍ ഉയര്‍ത്തിയത്.

unitednations-04

ഇതിന് മറുപടിയായി ''ഔദ്യോഗികമായോ അനൗദ്യോഗികമായോ ഐക്യരാഷ്ട്ര സഭയുടെ ഭാഗത്ത് നിന്നും സുരക്ഷാ കൗണ്‍സിലിലേക്കുണ്ടായ ഒരു തരത്തിലുള്ള സീറ്റ് വാഗ്ദാനവും ഇന്ത്യ നിരാകരിച്ചിട്ടില്ലെന്ന് നെഹ്‌റു ലോക്‌സഭയില്‍ അറിയിച്ചതായി 'ദി ഹിന്ദു' പറയുന്നു. പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ക്ക് ഒരു തരത്തിലുള്ള അടിസ്ഥാനവുമില്ലെന്നും നെഹ്‌റു പറഞ്ഞു. അതിനാല്‍ തന്നെ സീറ്റ് വാഗ്ദാനം നിരസിച്ചോയെന്ന ചോദ്യം തന്നെ അപ്രസക്തമാണെന്നും അദ്ദേഹം അറിയിച്ചു.

സുരക്ഷാ കൗണ്‍സിലിന്റെ ഘടന തീരുമാനിക്കുന്നത് ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ചാര്‍ട്ടറാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ചില രാജ്യങ്ങള്‍ക്ക് സ്ഥിരാംഗത്വം ഉണ്ട്. ഈ ചാര്‍ട്ടറില്‍ ഭേദഗതി വരുത്താതെ ഒരു മാറ്റവും കൂട്ടിച്ചേര്‍ക്കലും സാധ്യമല്ല. അതുകൊണ്ട് തന്നെ ഇന്ത്യക്ക് സീറ്റ് വാഗ്ദാനം നല്‍കിയോയെന്നത് ഒരു ചോദ്യമേയല്ല. ഐക്യരാഷ്ട്ര സഭയിലെ അംഗത്വം നേടിയ രാജ്യങ്ങളെ പിന്തുണയ്ക്കുകയെന്നത് മാത്രമാണ് ഇന്ത്യയുടെ പ്രഖ്യാപിത നയമെന്നും നെഹ്‌റു സഭയില്‍ വ്യക്തമാക്കി.

English summary
jawaharlal nehru's statement on india's membership in un
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X