കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെഹ്‌റുവിന്റെ വിക്കിപീഡിയ പേജ് സര്‍ക്കാര്‍ തിരുത്തി

  • By Aiswarya
Google Oneindia Malayalam News

ദില്ലി :ജവഹര്‍ ലാല്‍ നെഹ്‌റുവിനെയും മോട്ടിലാല്‍ നെഹ്‌റുവിനെയും കുറിച്ചുള്ള വിക്കിപീഡിയ പേജ് തിരുത്തി. ഇതിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. സര്‍ക്കാര്‍ ഐപിയുള്ള കംപ്യൂട്ടിറില്‍നിന്നാണ് നേതാക്കളെ അപകീര്‍ത്തിപ്പെടുത്തി വിധം പേജ് തിരുത്തിയിട്ടുള്ളത്.

ജവഹര്‍ലാല്‍ നെഹ്രുവിനെക്കുറിച്ചുള്ള വിക്കിപീഡിയ പേജ് തിരുത്തിയതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ജവഹര്‍ ലാലിന്റെ പിതാവ് മോട്ടിലാല്‍ നെഹ്‌റു മുസ്ലിം സമുദായത്തില്‍ പെട്ടയാളുടെ മകന്‍ എന്നാണ് ഇതില്‍ എഡിറ്റ് ചെയ്തിരിക്കുന്നത്.

jawaharlal-nehru2.

ബ്രിട്ടീഷുകാരെ ഭയന്ന് ഗിയാസ്സുദ്ദീന്‍ ഘാസ്സി എന്ന പേര് ഉപേക്ഷിച്ചു ഗംഗാധര്‍ എന്ന പേരു സ്വീകരിക്കുകയായിരുന്നു. ഇക്കഴിഞ്ഞ 26 നു സര്‍ക്കാര്‍ ഐപി അഡ്രസിലുള്ള കംപ്യൂട്ടറില്‍നിന്നാണ് തിരുത്തല്‍ വരുത്തിയതെന്ന് ബംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഇന്റര്‍നെറ്റ് സൊസൈറ്റി കണ്ടെത്തി.

മുന്‍പ്രധാനമന്ത്രിയുമായ നെഹ്‌റുവിനെ കുറിച്ച് വിക്കിപേജില്‍ മാറ്റം വരുത്തിയതില്സര്‍ക്കാര്‍ ഐ പി അഡ്രസ്സ് ഉപയോഗിച്ചത് തെറ്റായ നടപടി ആണെന്നും ഈ പ്രശ്‌നത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയണം എന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുരജ്‌വാല ആവശ്യപ്പെട്ടു.

English summary
Wikipedia pages on Jawaharlal Nehru, India's first prime minister, were altered from a central government IP address, the Congress alleged today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X