കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആക്രമണങ്ങള്‍ക്ക് അവസാനമില്ല, ബംഗാളില്‍ നെഹ്‌റു പ്രതിമയില്‍ കരിഓയില്‍ ഒഴിച്ചു, പിന്നില്‍ ബിജെപി?

ബിജെപി പ്രവര്‍ത്തകരാണ് പ്രതിമയില്‍ കരിഓയില്‍ ഒഴിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു

Google Oneindia Malayalam News

കൊല്‍ക്കത്ത: പ്രമുഖരുടെ പ്രതികള്‍ക്ക് നേരെയുള്ള അതിക്രമം തുടരുന്നു. നേരത്തെ ബിജെപി വന്‍ഭൂരിപക്ഷത്തില്‍ ജയിച്ച ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ത്തതില്‍ തുടങ്ങിയ സംഭവം ഇപ്പോള്‍ ബംഗാളിലെത്തി നില്‍ക്കുകയാണ്. ബംഗാളില്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പ്രതിമയാണ് വികൃതമാക്കിയിരുന്നത്. ബംഗാളിലെ കട്‌വയില്‍ സ്ഥിതി ചെയ്യുന്ന പ്രതിമയില്‍ സാമൂഹ്യവിരുദ്ധര്‍ കരിഓയില്‍ ഒഴിച്ചിരിക്കുകയാണ്. അതേസമയം പോലീസ് സ്ഥലത്തെത്തി പ്രതിമ വൃത്തിയാക്കിയിട്ടുണ്ട്.

കശ്മീര്‍ പ്രശ്‌നം വഷളാക്കി, സമ്പദ്‌മേഖലയെ തകര്‍ത്തു, നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ മന്‍മോഹന്‍ സിങ്കശ്മീര്‍ പ്രശ്‌നം വഷളാക്കി, സമ്പദ്‌മേഖലയെ തകര്‍ത്തു, നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ മന്‍മോഹന്‍ സിങ്

1

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം ബിജെപി പ്രവര്‍ത്തകരാണ് പ്രതിമയില്‍ കരിഓയില്‍ ഒഴിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ ഇതുമായി യാതൊരു ബന്ധവുമില്ലെന്ന് ബിജെപി വ്യക്തമാക്കി. നേരത്തെ ബംഗാളില്‍ ജനസംഘം സ്ഥാപക നേതാവ് ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമയും തകര്‍പ്പെട്ടിരുന്നു. എന്നാല്‍ വിഷയത്തില്‍ പ്രതിരോധത്തിലായിരിക്കുന്നത് ബിജെപിയാണ് നേരത്തെ സമാന സംഭവങ്ങളില്‍ പ്രതിസ്ഥാനത്തുണ്ടായിരുന്നത് ബിജെപിയായിരുന്നു.

2

അതേസമയം ബീഹാറിലെ പാറ്റ്‌നയിലും സമാന സംഭവം ഉണ്ടായിട്ടുണ്ട്. പാറ്റ്‌നയില്‍ ഭരണഘടനാ ശില്‍പി ബിആര്‍ അംബേദ്കറുടെ പ്രതിമയിലാണ് കരി ഓയില്‍ ഒഴിച്ചത്. എന്നാല്‍ ഇതിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തിയിട്ടില്ല. എന്നാല്‍ സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. കരിഓയില്‍ ഒഴിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ഇടതു സംഘടനകള്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയിട്ടുണ്ട്.

ബിജെപി പ്രചരിപ്പിക്കുന്നത് വെറുപ്പിന്‍റെ ഭാഷ.. മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധിബിജെപി പ്രചരിപ്പിക്കുന്നത് വെറുപ്പിന്‍റെ ഭാഷ.. മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

അതേട്ടോ പെണ്‍കുട്ടികള്‍ വത്തക്ക തന്നെ!! പക്ഷേ കട്ടിയുള്ള പുറംതോടും, ചോന്ന മധുരവും ഉള്ള അല്‍വത്തക്കഅതേട്ടോ പെണ്‍കുട്ടികള്‍ വത്തക്ക തന്നെ!! പക്ഷേ കട്ടിയുള്ള പുറംതോടും, ചോന്ന മധുരവും ഉള്ള അല്‍വത്തക്ക

English summary
congress alleges bjp behind statue blackening
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X