പാർക്കിംഗിനെ ചൊല്ലി തര്‍ക്കം; ജവാന്‍ അയല്‍വാസിയെ വെടിവെച്ചു കൊലപ്പെടുത്തി
ശഹജഹാംപൂര്‍: ഉത്തര്‍ പ്രദേശിലെ ശഹജഹാംപൂരില്‍ സൈനികന്‍ അയല്‍വാസിയെ വെടിവെച്ച് കൊലപ്പെടുത്തി. ചോട്ടി കൊയ്‌ലാര ഗ്രാമത്തിലെ മൂപ്പതുകാരനായ യാദവ് ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ സഹോദരി പരിക്കേറ്റ് ചികിത്സയിലാണ്. വീടിനടുത്ത് പാർക്കിംഗുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
ഇന്തോ ടിബറ്റന്‍ സേനയിലെ സൈനികനായ കൃഷ്ണ കുമാര്‍ ജെയ്‌വാളാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് സൂപ്രണ്ട് ഡിപിഎന്‍ പാണ്ഡെ അറിയിച്ചു. ശനിയാഴ്ച വൈകിട്ട് േേമാട്ടോര്‍ സൈക്കിള്‍ പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങളുടെ തുടക്കം. തര്‍ക്കത്തിനൊടുവില്‍ കുപിതനായ കൃഷ്ണ കുമാര്‍ റൈഫിളെടുത്ത് യാദവിനെയും സഹോദരിയെയും വെടിവെക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ യാദവ് ഉടന്‍ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. സഹോദരിയെ വാരാണസിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ നാലുപേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. കൃഷ്ണ കുമാറിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റുള്ളവര്‍ക്കുവേണ്ടി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications