ജവാനിലെ രംഗം ഗൊരഖ്പൂര്‍ ദുരന്തത്തിന് സമാനം: ഷാരൂഖ് ഖാന് നന്ദി പറഞ്ഞ് കഫീല്‍ ഖാന്
മുംബൈ: ഷാരൂഖ് ഖാന്റെ ജവാനെ അഭിനന്ദിച്ച് കഫീല്‍ ഖാന്. ചിത്രത്തില്‍ സാനിയ മല്‍ഹോത്ര അഭിനയിച്ച കഥാപാത്രത്തിന്റെ പശ്ചാത്തലം യുപിയിലെ ഗൊരഖ്പൂര്‍ ദുരന്തത്തിന് സമാനമായിരുന്നു. ഇത്തരമൊരു ചിത്രമെടുത്തതിന് ഷാരൂഖ് ഖാനെയും, സംവിധായകന് അറ്റ്ലിയെയും അഭിനന്ദിക്കുന്നതായും കഫീല്ഖാന് പറഞ്ഞു. ചിത്രത്തില്‍ സാനിയ ഒരു ഡോക്ടറായിട്ടാണ് അഭിനയിക്കുന്നത്.
സര്‍ക്കാര്‍ ആശുപത്രിയിലെ ഓക്സിജന്‍ ദൗര്‍ബല്യത്തെ പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടെ 63 കുട്ടികള്‍ മരിക്കുന്നതാണ് ചിത്രത്തിലുള്ളത്. എന്നാല്‍ ജോലിയില്‍ വീഴ്ച്ച വരുത്തിയെന്ന കാരണത്താല്‍ സാനിയയുടെ കഥാപാത്രത്തെ ജയിലില്‍ അടയ്ക്കുന്നതാണ് ജവാനിലെ രംഗം. അതേസമയം ചിത്രത്തിലെ സാനിയയുടെ കഥാപാത്രം കഫീല്‍ ഖാനോട് സാമ്യമുള്ളതായിരുന്നു. 2017ല്‍ ഗൊരഖ്പൂര്‍ ആശുപത്രി ദുരന്തവും സമാനമായിരുന്നു. ആശുപത്രിയിലെ ഓക്സിജന്‍ ഇല്ലായ്മയെ പരിഹരിക്കുന്നതിനിടെയാണ് രോഗികള്‍ മരിച്ചത്. ഇതേ തുടര്‍ന്ന് അദ്ദേഹം ജയിലിലായിരുന്നു.

ഇത്തരമൊരു രംഗം ചിത്രത്തില്‍ ഉള്‍പ്പെടുത്തിയതിന് ഷാരൂഖ് ഖാനോടും, അറ്റ്ലിയോടും നന്ദിയുണ്ടെന്നും കഫീല്‍ ഖാന് പറഞ്ഞു. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് കഫീല്‍ ഖാന് ചിത്രത്തെ അഭിനന്ദിച്ചത്. തനിക്ക് ഉണ്ടായത് പോലൊരു സംഭവം സിനിമയില്‍ കാണിച്ചതിന് ജവാന്റെ അണിയറപ്രവര്‍ത്തകരോട് നന്ദിയുണ്ട്. സിനിമ ഇതുവരെ കണ്ടിട്ടില്ല. തനിക്ക് ഇക്കാര്യം സൂചിപ്പിച്ച് സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ടെന്നും കഫീല്‍ ഖാന് പറഞ്ഞു.ജവാന് ഞാന്‍ കണ്ടിട്ടില്ലെങ്കിലും, കണ്ടവര്‍ എന്നെ മിസ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞു.
സിനിമയും യഥാര്‍ത്ഥ ജീവിതവും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്. ജവാനില്‍ കുറ്റക്കാരായ സൈനികരും, ആരോഗ്യ മന്ത്രിയും ശിക്ഷിക്കപ്പെടുന്നതാണ് ഉള്ളത്. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഞാനും ആ 81 കുടുംബങ്ങളും നീതിക്ക് വേണ്ടി അലഞ്ഞ് കൊണ്ടിരിക്കുകയാണ്. ഇത്തരമൊരു സാമൂഹിക പ്രശ്നം ഉന്നയിച്ചതിന് അറ്റ്ലിക്കും, ഷാരൂഖിനും അഭിനന്ദനങ്ങള്‍ എന്നും കഫീല്‍ ട്വീറ്റ് ചെയ്തു.
ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളേജില്‍ ഡോക്ടറായിരുന്നു കഫീല്‍ ഖാന്. അടയ്ക്കാനുള്ള തുക നല്‍കാത്തത് കൊണ്ട് സര്‍ക്കാര്‍ ആശുപത്രിയിലെ ഓക്സിജന്‍ സേവനം വിച്ഛേദിച്ചിരിക്കുന്നു എന്ന് കണ്ടാണ് കഫീല്‍ ഖാന് കുട്ടികളെ രക്ഷിക്കാന്‍ ഇറങ്ങിയത്. അധികൃതരെ ഈ വിഷയം അറിയിക്കാന്‍ ശ്രമിച്ചെങ്കിലും, ആശുപത്രിയില്‍ ഓക്സിജന്‍ എത്തിക്കാന്‍ ആരും തയ്യാറായില്ല.
സ്വന്തം ചെലവില്‍ ഓക്സിജന്‍ എത്തിക്കാനും അദ്ദേഹം ശ്രമിച്ചിരുന്നു. എന്നാല്‍ അപ്പോഴേക്കും 63 കുട്ടികള്‍ മരിച്ചിരുന്നു. മരണകാരണം ഓക്സിജന്‍ ഇല്ലാത്തത് കൊണ്ടല്ലെന്നാണ് യുപി സര്‍ക്കാര്‍ പറഞ്ഞിരുന്നത്. പകരം കഫീല്‍ ഖാനെ അറസ്റ്റ് ചെയ്യുകയും, കൃത്യവിലോപം കാണിച്ചെന്ന് ആരോപിക്കുകയുമായിരുന്നു. നേരത്തെ ഇതേ സംഭവത്തില്‍ കഫീല്‍ ഖാന് ഒരു പുസ്തകവും രചിച്ചിരുന്നു. ഖൊരഗ്പൂര്‍ ആശുപത്രിയിലെ ദുരന്തമായിരുന്നു അതിലെ ഉള്ളടക്കം.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications