കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വസന്തകുമാറിന്‍റെ കുടുംബത്തിന് സര്‍ക്കാര്‍ പൂര്‍ണ്ണ സംരക്ഷണം നല്‍കുമെന്ന് മന്ത്രി ഇപി ജയരാജന്‍

Google Oneindia Malayalam News

തിരുവനന്തപുരം: പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമ‍ൃത്യ വരിച്ച മലയാളി സിആര്‍പിഎഫ് ജവാന്‍ വിവി വസന്തകുമാറിന്‍റെ കുടുംബത്തെ പൂര്‍ണ്ണമായും സംരക്ഷിക്കാനാവശ്യമായ എല്ലാ നടപടികളും സ്വീകരീക്കുമെന്ന് മന്ത്രി ഇപി ജയരാജന്‍.

വിദേശത്തുള്ള മുഖ്യമന്ത്രി തിരിച്ചെത്തിയ ശേഷം ചൊവ്വാഴ്ച്ച് നടക്കുന്ന മന്ത്രിസഭായോഗത്തില്‍ വസന്തകുമറാന്‍റെ സംരക്ഷണത്തിനുവേണ്ട എല്ലാ കാര്യങ്ങളിലും സര്‍ക്കാര്‍ തീരുമാനമെടുക്കും. കോഴിക്കോട് വിമാനത്താവളത്തിലെത്തി വസന്തകുമാറിന്‍റെ മൃതദേഹം ഏറ്റുവാങ്ങിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ep

രാജ്യത്തിനുവേണ്ടി കര്‍മരംഗത്ത് ജീവിതം ബലിയര്‍പ്പിച്ച ഉത്തമനായ രാജ്യസ്നേഹിയും മനുഷ്യസ്നേഹിയുമാണ് വസന്തകുമാര്‍. അഭിമാനത്തോടുകൂടിയാണ് ഇന്ത്യക്കാര്‍ അദ്ദേഹത്തിന്‍റെ പേര് രേഖപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

പതിനെട്ട് വര്‍ഷത്തെ സൈനിക സേവനം പൂര്‍ത്തിയാക്കിയ വസന്തകുമാര്‍ രണ്ട് വര്‍ഷത്തിന് ശേഷം സേവനത്തില്‍ നിന്ന് പിരിയാന്‍ ഒരുങ്ങവേയാണ് ആക്രമണത്തില്‍ വീരമൃത്യു വരിച്ചത്. ബറ്റാലിയന്‍ മാറുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച 5 ദിവസത്തെ ലീവിന് വീട്ടിലെത്തിയിരുന്ന വസന്തകുമാര്‍ കഴിഞ്ഞ ഒമ്പതാം തിയതിയാണ് ജമ്മുകശ്മീരിലേക്ക് തിരിച്ചത്.

English summary
jawan vasanthakumar's family will be protected by kerala government says ep jayarajan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X