കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നക്സല്‍ ആക്രമണത്തില്‍ സൈനികര്‍ കൊല്ലപ്പെട്ടു: നക്സല്‍ നീക്കം റോഡ് നിര്‍മാണം തടയാന്‍!!

Google Oneindia Malayalam News

റായ്പൂര്‍: ഛത്തീസ്ഗഡില്‍ സ്ഫോടനത്തില്‍ ആറ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിലെ ചോലനാറിലാണ് ഞായറാഴ്ച സ്ഫോടനമുണ്ടായത്. വീരമൃത്യു വരിച്ച ആറ് പേരില്‍ മൂന്ന് പേര്‍ ഛത്തീസ്ഗഡ് ആംഡ് ഫോഴ്സിലെ ഉദ്യോഗസ്ഥരും രണ്ട് പേര്‍ ജില്ലാ സേനയിലെ ഉദ്യോഗസ്ഥരുമാണ്. എന്നാല്‍ കൊല്ലപ്പെട്ട ആറാമത്തെ ആളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. രണ്ട് ജവാന്മാര്‍ക്ക് സ്ഫോടനത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സംഭവം നടന്നതോടെ സിആര്‍പിഎഫ് സ്ഥലത്തെത്തിയതായി വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. രാവിലെ 11 മണിയോടെയായിരുന്നു സ്ഫോടനം. റോ‍ഡ് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന ജവാന്മാരാണ് നക്സലുകള്‍ നടത്തിയ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്.

ചോല്‍നാര്‍- കിരാന്തുല്‍ ഗ്രാമങ്ങള്‍ക്കിടെ റോഡ് നിര്‍മാണത്തിനാവശ്യമായ സാമഗ്രികളുമായി പോകുകയായിരുന്ന സംഘത്തിന് എക്സ്കോര്‍ട്ട് പോയ വാഹനമാണ് ആക്രമിക്കപ്പെട്ടത്. സുരക്ഷാ സേന പ്രദേശത്ത് തിരച്ചില്‍ നടത്തിവരികയാണ്. ശക്തമായ സ്ഫോടനമാണ് ഉണ്ടായതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ സ്ഫോടനത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സംഭവം നടന്നതിന് പിന്നാലെ മാവോയിസ്റ്റുകള്‍ സേനയില്‍ നിന്ന് ആയുധങ്ങള്‍ മോഷ്ടിച്ചുവെന്നും വിവരമുണ്ട്.

xiedblast-

നേരത്തെ ഏപ്രിലില്‍ സുരക്ഷേ സേന എട്ട് മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയിരുന്നു. ഛത്തീസ്ഗഡിലെ ബീജാപ്പൂരില്‍ വച്ച് അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് മാവോയിസ്റ്റുകളെയാണ് സുരക്ഷാ സേന വധിച്ചത്. ഇതിന് പിന്നാലെ മഹാരാഷ്ട്രയില്‍ നടത്തിയ ഓപ്പറേഷനില്‍ 39 റിബലുകളെയും സേന വധിച്ചിരുന്നു.

English summary
Six jawans were killed on Sunday when Maoists blew up their vehicle with an Improvised Explosive Device (IED) in Chhattisgarh’s Dantewada district today, police said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X