കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒഡീഷ ഭരണകക്ഷിയില്‍ ഭിന്നത; പ്രമുഖ നേതാവ് രാജിവച്ചു, അധികാരം പിടിക്കാന്‍ ബിജെപി!!

Google Oneindia Malayalam News

ഭുവനേശ്വര്‍: ഒഡീഷ ഭരണകക്ഷിയായ ബിജെഡിയുടെ പ്രമുഖ നേതാവ് ബയ്ജയന്ത് ജയ് പാന്ത എംപി രാജിവച്ചു. പാര്‍ട്ടി നേതൃത്വവുമായുള്ള ഭിന്നതയാണ് രാജിയിലെത്തിയത്. നേരത്തെ പാര്‍ട്ടി നേതൃത്വത്തെ ഇദ്ദേഹം പരസ്യമായി വെല്ലുവിളിച്ചിരുന്നു. സസ്‌പെന്‍ഷനില്‍ കഴിയവെയാണ് രാജി പ്രഖ്യാപിച്ചത്. പാന്ത ഇനി ഏതെങ്കിലും പാര്‍ട്ടിയില്‍ ചേരുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കാരണം പാന്ത ബിജെപിയില്‍ ചേരുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു. ഒഡീഷ ഭരണം പിടിക്കുമെന്ന് നേരത്തെ ബിജെപി പ്രഖ്യാപിച്ചതാണ്. അടുത്ത വര്‍ഷമാണ് ഒഡീഷയില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. ഈ സാഹചര്യത്തിലാണ് പാന്തയുടെ രാജിക്ക് പിന്നില്‍ ബിജെപിക്ക് പങ്കുണ്ടോ എന്ന സംശയം ഉന്നയിക്കപ്പെടുന്നത്്. വിവരങ്ങള്‍ ഇങ്ങനെ...

ബിജെപിയുടെ ലക്ഷ്യം

ബിജെപിയുടെ ലക്ഷ്യം

കേരളവും ഒഡീഷയും ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ ഭരണം പിടിക്കാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് നേരത്തെ ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. കര്‍ണാടക തിരഞ്ഞെടുപ്പിന് ശേഷം ദില്ലിയില്‍ നടന്ന നേതൃയോഗത്തിലാണ് അമിത് ഷാ ഇക്കാര്യം സംസ്ഥാന നേതാക്കളെ അറിയിച്ചത്. നേതൃത്വങ്ങളുമായി ഉടക്കി നില്‍ക്കുന്ന പ്രാദേശിക നേതാക്കളെ ചാക്കിട്ട് പിടിക്കാന്‍ ബിജെപി നീക്കം നടത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

രാജികത്ത് ഇങ്ങനെ

രാജികത്ത് ഇങ്ങനെ

ഈ സാഹചര്യത്തിലാണ് പാന്തയുടെ രാജി വാര്‍ത്തകളില്‍ നിറയുന്നത്. ഒഡീഷ മുഖ്യമന്ത്രിയും ബിജെഡി അധ്യക്ഷനുമായ നവീന്‍ പട്‌നായികുമായുള്ള അഭിപ്രായ ഭിന്നതയാണ് രാജിയുടെ കാരണമായി പാന്ത ചൂണ്ടിക്കാട്ടുന്നത്. ദുഖത്തോടെയാണ് രാഷ്ട്രീയം വിടുന്നതെന്നും പാന്ത രാജികത്തില്‍ വ്യക്തമാക്കുന്നു.

ബിജെഡിയുടെ പ്രധാന മുഖം

ബിജെഡിയുടെ പ്രധാന മുഖം

55 കാരനായ പാന്ത ലോക്‌സഭാ അംഗമാണ്. ബിജെഡിയുടെ ഒഡീഷയിലെ പ്രധാന മുഖങ്ങളില്‍ ഒന്നാണ് അദ്ദേഹം. പാന്തയുടെ രാജി ബിജെഡിക്ക് കനത്ത തിരിച്ചടിയാണ്. രാജിക്കത്ത് നവീന്‍ പട്‌നായികിനാണ് പാന്ത നല്‍കിയത്. ലോക്‌സഭാ സ്പീക്കറെ ഇക്കാര്യം താന്‍ അറിയിക്കുമെന്നും പാന്ത വ്യക്തമാക്കി.

തന്നെ പാര്‍ട്ടിക്ക് വേണ്ട

തന്നെ പാര്‍ട്ടിക്ക് വേണ്ട

തന്നെ പാര്‍ട്ടിക്ക് വേണ്ട എന്നാണ് ഇപ്പോള്‍ മനസിലാകുന്നത്. ഈ സാഹചര്യത്തിലാണ് പാര്‍ട്ടി വിടുക എന്ന ഉചിതമായ തീരുമാനമെടുക്കുന്നത്. നവീന്‍ പട്‌നായികിന്റെ പിതാവ് ബിജു പട്‌നായികിനെ കത്തില്‍ ബിജു അങ്കിള്‍ എന്നാണ് പാന്ത വിശേഷിപ്പിക്കുന്നത്. ബിജു പട്‌നായികും വ്യവസായിയായ പാന്തയുടെ പിതാവും തമ്മിലുള്ള ബന്ധവും കത്തില്‍ എടുത്തുപറയുന്നുണ്ട്.

മോദിയുമായി അടുപ്പം

മോദിയുമായി അടുപ്പം

2000 മുതല്‍ ബിജെഡിയുടെ ലോക്‌സഭാ അംഗമാണ് പാന്ത. ഇദ്ദേഹം ബിജെപിയിലേക്ക് പോകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുപ്പം പുലര്‍ത്തുന്ന ബിജെഡി നേതാവാണ് പാന്ത. മോദിയുടെ പല നീക്കങ്ങളും അദ്ദേഹം പ്രശംസിച്ചിരുന്നു. ഒഡീഷയില്‍ ഭരണം പിടിക്കാന്‍ മോദിയും അമിത് ഷായും തന്ത്രങ്ങള്‍ മെനയുന്നതിനിടെയാണ് പാന്തയുടെ രാജി.

സസ്‌പെന്‍ഷന്‍, അന്വേഷണം

സസ്‌പെന്‍ഷന്‍, അന്വേഷണം

കേന്ദ്രപാറ മണ്ഡലത്തില്‍ നിന്നാണ് പാന്ത ലോക്‌സഭയിലെത്തിയത്. നേരത്തെ തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം പാന്ത പാര്‍ട്ടി നേതാക്കളെ പരസ്യമായി വെല്ലുവിളിച്ച് രംഗത്തെത്തിയിരുന്നു. മോശം പെരുമാറ്റമാണ് പാന്തയുടേതെന്ന് പ്രാദേശിക നേതാക്കള്‍ പരാതിപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് പാര്‍ട്ടി കഴിഞ്ഞ ജനുവരിയില്‍ സസ്‌പെന്റ് ചെയ്തതും പാര്‍ട്ടി തല അന്വേഷണം പ്രഖ്യാപിച്ചതും.

സംസ്ഥാനത്തിന്റെ അവസ്ഥ

സംസ്ഥാനത്തിന്റെ അവസ്ഥ

മുമ്പ് ബിജെപിക്കൊപ്പം സഖ്യം ചേര്‍ന്നിരുന്നു ബിജെഡി. പിന്നീട് സഖ്യം പിരിഞ്ഞു. ഒഡീഷ ഏറെകാലമായി ഭരിക്കുന്നത് ബിജെഡിയാണ്. എന്നാല്‍ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ മുന്നേറ്റം നടത്തി രണ്ടാംസ്ഥാനത്തെത്തി. ബിജെഡിയുടെ ഒട്ടേറെ പഞ്ചായത്തുകളില്‍ ഇന്ന് ഭരണം നടത്തുന്നത് ബിജെപിയാണ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാന ഭരണം പിടിക്കുമെന്നാണ് ബിജെപി നേതാക്കളുടെ വാദം.

ഖനി മുതലാളിയായ പാന്ത

ഖനി മുതലാളിയായ പാന്ത

സാഹചര്യം ഇങ്ങനെ നില്‍ക്കവെയാണ് പ്രമുഖ ബിജെഡി നേതാവ് രാജിവച്ചത്. അദ്ദേഹം ഏതെങ്കിലും പാര്‍ട്ടിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. പാര്‍ട്ടിയില്‍ തനിക്കെതിരെ ചില നേതാക്കള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പാന്ത ആരോപിച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ചില പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കെതിരെ പാന്ത പ്രവര്‍ത്തിച്ചുവെന്നും ആരോപണം ഉയര്‍ന്നിരുന്നു. പരസ്പര ആരോപണങ്ങളും പ്രത്യാരോപണങ്ങളും നിലനില്‍ക്കവെയാണ് വ്യവസായിയും ഖനി മുതലാളിയുമായ പാന്തയുടെ രാജി.

മുന്‍ രാഷ്ട്രപതി പ്രണബ് നാഗ്പൂരിലേക്ക്; ആര്‍എസ്എസ് ക്യാംപില്‍ പ്രസംഗിക്കും!! ക്ഷണം സ്വീകരിച്ചുമുന്‍ രാഷ്ട്രപതി പ്രണബ് നാഗ്പൂരിലേക്ക്; ആര്‍എസ്എസ് ക്യാംപില്‍ പ്രസംഗിക്കും!! ക്ഷണം സ്വീകരിച്ചു

ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നിപ്പാ പേടി; കേരളത്തെ തഴയുന്നു, ഇറക്കുമതി നിര്‍ത്തി, യാത്ര വേണ്ട!!ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നിപ്പാ പേടി; കേരളത്തെ തഴയുന്നു, ഇറക്കുമതി നിര്‍ത്തി, യാത്ര വേണ്ട!!

English summary
Jay Panda Quits BJD Amid Rift With Chief Minister Naveen Patnaik, BJP Open way to Odisha?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X