കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തെ സംരക്ഷിക്കേണ്ടവര്‍ തന്നെ കാര്യങ്ങള്‍ താറുമാറാക്കുന്നു; പ്രധാന മന്ത്രിക്കെതിരെ ജയ ബച്ചന്‍

  • By Desk
Google Oneindia Malayalam News

ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് സമാജ് വാദി പാര്‍ട്ടി നേതാവ് ജയ ബച്ചന്‍. രാജ്യത്ത് സുരക്ഷ ഉറപ്പാക്കേണ്ട, രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കേണ്ട ആള്‍ തന്നെയാണ് എല്ലാ കുഴപ്പങ്ങളും ഉണ്ടാക്കുന്നതെന്ന് ജയ പറഞ്ഞു. ലക്‌നൗവിലെ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥി പൂനം സിംഗയുടെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് ജയയുടെ പരാമര്‍ശം. ബൂത്ത് ഏജന്റുമാരുടെ ചുമതല വളരെ പ്രധാനപ്പെട്ടതും അത്യാവശ്യവുമാണ് ജയ കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ പ്രമുഖ ബിജെപി നേതാക്കൾ ദില്ലിക്ക്; തിരക്കിട്ട യോഗങ്ങൾ, ലക്ഷ്യം ഇതാണ്, 4 ദിവസങ്ങൾ...സംസ്ഥാനത്തെ പ്രമുഖ ബിജെപി നേതാക്കൾ ദില്ലിക്ക്; തിരക്കിട്ട യോഗങ്ങൾ, ലക്ഷ്യം ഇതാണ്, 4 ദിവസങ്ങൾ...

പൂനത്തിന്റെ പ്രചരണത്തിനായി പുതിയ ആളുകളെ പാര്‍ട്ടിയിലേക്ക് ജയ സ്വാഗതം ചെയ്തു. ''പുതിയ സ്ഥാനാര്‍ത്ഥികളെ പൂര്‍ണ ഹൃദയത്തോടെ സ്വാഗതം ചെയ്യുന്നതാണ് സമാജ് വാദി പാര്‍ട്ടിയുടെ പാരമ്പര്യം. ഞങ്ങള്‍ അവരെ സ്വാഗതം ചെയ്യുന്നു, അവരുടെ വിജയം ഉറപ്പുവരുത്തുന്നു. നിങ്ങള്‍ എവിടെനിന്നു വന്നാലും നിങ്ങള്‍ എസ്പിയുടെ ഭാഗമാണെന്നും ഞങ്ങള്‍ നിങ്ങളെ സംരക്ഷിക്കുമെന്നും ഉറപ്പു തരുന്നു, അവര്‍ പറഞ്ഞു.

jaya-bachchan2-

പൂനത്തിന്റെ വിജയം ഉറപ്പു വരുത്തുമെന്ന് നിങ്ങള്‍ എനിക്ക് വാഗ്ദാനം നല്‍കണം, അല്ലാത്ത പക്ഷം അവരെന്നെ മുംബൈയില്‍ പ്രവേശിക്കാന്‍ അവരെനിക്ക് അനുവാദം തരില്ല. അവളെന്റെ സുഹൃത്താണ്, 40 വര്‍ഷത്തിലേറെയായി ഞങ്ങള്‍ക്കിടയില്‍ നല്ലൊരു ബന്ധമുണ്ട്. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ എല്ലാവരും വോട്ട് ചെയ്യണമെന്നും നടിയും രാഷ്ട്രീയക്കാരിയുമായ ജയ പറഞ്ഞു.

'ഇന്ന് നിങ്ങള്‍ പ്രകടിപ്പിക്കുന്ന ആവേശവും തീക്ഷ്ണതയും വോട്ടുചെയ്യുമ്പോഴും ഞാന്‍ കാണാന്‍ ആഗ്രഹിക്കുന്നു. ഇത്തവണ മത്സരിക്കുന്ന ഞങ്ങളുടെ സ്ഥാനാര്‍ഥികള്‍ക്ക് വോട്ട ചെയ്ത് നിങ്ങളുടെ പിന്തുണ നല്‍കണം. ജയ പറഞ്ഞു. ഉത്തര്‍പ്രദേശില്‍ എസ്പി, ബിഎസ്പി, ആര്‍എല്‍ഡി എന്നീ പാര്‍ട്ടികള്‍ ഇത്തവണ ഒന്നിച്ചാണ് മത്സരിക്കുന്നത്. എസ്പി 37 സീറ്റുകളിലും ബിഎസ്പിക്ക് 38 സീറ്റുകളിലും ആര്‍എല്‍ഡിക്ക് മൂന്നു സീറ്റുകളിലുമാണ് മത്സരിക്കുന്നത്. ഏപ്രില്‍ 16 ന് എസ്പിയില്‍ ചേര്‍ന്ന സിന്‍ഹ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനെതിരെയാണ് മത്സരിക്കുന്നത്. ലക്‌നൗവില്‍ മെയ് 6നാണ് വോട്ടെടുപ്പ് നടക്കും. മെയ് 23 ന് വോട്ടെണ്ണല്‍.

English summary
Jaya Bachan against prime minister Narendra Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X