ഇവരെ പരസ്യമായി തല്ലിക്കൊല്ലണം, ജയാ ബച്ചന് മുമ്പ് പറഞ്ഞത് ഇങ്ങനെ, ഇപ്പോഴത്തെ മറുപടി വൈറല്‍
ദില്ലി: ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ കൊലപ്പെടുത്തിയ സംഭവത്തില്‍ സമാജ് വാദി പാര്‍ട്ടി എംപി ജയാ ബച്ചന്റെ മറുപടി വൈറലാകുന്നു. ഒരിക്കലും നീതി ലഭിക്കാതിരിക്കുന്നതിനേക്കാള്‍ നല്ലതാണ് വൈകി ലഭിക്കുന്നതെന്നാണ് അവര്‍ സംഭവത്തില്‍ പ്രതികരിച്ചത്. നേരത്തെ പ്രതികളെ പരസ്യമായി ജനക്കൂട്ടം തല്ലിക്കൊല്ലണമെന്നായിരുന്നു ജയ പ്രതികരിച്ചത്. പാര്‍ലമെന്റിലെ ഈ പ്രതികരണം വലിയ രീതിയില്‍ സ്വീകരിക്കപ്പെട്ടിരുന്നു.

ഇത്തരം ആളുകളെ പൊതുമധ്യത്തിലേക്ക് കൊണ്ടുവരണം. അവിടെ വെച്ച് പരസ്യമായി തല്ലിക്കൊല്ലണം. ഇതാണ് അതിനുള്ള സമയം. സര്‍ക്കാര്‍ ജനങ്ങള്‍ക്ക് കൃത്യമായ മറുപടി ഇതിലൂടെ നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. ഇത്തരം കുറ്റകൃത്യങ്ങളില്‍ എത്ര തവണ ഞാന്‍ ഇവിടെ സംസാരിച്ചിട്ടുണ്ടെന്ന് അറിയില്ല. നിര്‍ഭയയോ കത്വയോ ഇപ്പോള്‍ തെലങ്കാനയില്‍ നടന്ന സംഭവമായാലും കൃത്യമായ ഉത്തരങ്ങളാണ് ജനങ്ങള്‍ക്ക് വേണ്ടതെന്നും ജയ ബച്ചന് പറഞ്ഞിരുന്നു.
അതേസമയം കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ ഏറ്റുമുട്ടലിനെ ന്യായീകരിച്ച് രംഗത്തെത്തി. സ്വയം പ്രതിരോധത്തിന്റെ ഭാഗമായിട്ടാണ് അവര്‍ വെടിവെച്ചത്. അവര്‍ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാനാണ് ശ്രമിച്ചത്. അതുകൊണ്ട് ഏറ്റുമുട്ടല്‍ അനിവാര്യമായിരുന്നുവെന്നും യെഡിയൂരപ്പ പറഞ്ഞു. ബിജെപി എംപി ഗൗതം ഗംഭീര്‍ നിയമസംവിധാനം പൊളിച്ചെഴുതണമെന്ന് ആവസ്യപ്പെട്ടു. അതിവേഗ കോടതികളുടെ വിധി അന്തിമമാണെന്നും അപ്പീല്‍ പോകാനുള്ള അവസരങ്ങള്‍ അനുവദിക്കരുതെന്നും ഗംഭീര്‍ ആവശ്യപ്പെട്ടു.
Recommended Video
വധശിക്ഷ വിധിച്ചാല്‍ പ്രതികളെ കൂടുതല്‍ അപ്പീലുകള്‍ക്കോ മറ്റ് ദയാഹര്ജികള്ക്കോ അനുവദിക്കാത്ത നിയമം വരണം. പ്രതികള്‍ രക്ഷപ്പെടാനാണ് ശ്രമിച്ചതെങ്കില്‍ പോലീസ് നടപടിയെ താന്‍ പിന്തുണയ്ക്കുന്നതായും ഗംഭീര്‍ വ്യക്തമാക്കി. ഇത്തരം സന്ദര്‍ഭങ്ങളില്‍ വേണ്ട നടപടിയാണ് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം പറഞ്ഞു. ഹൈദരാബാദ് പോലീസിനെ ഇക്കാര്യത്തില്‍ അഭിനന്ദിക്കുന്നു. ഇത് സ്ത്രീ സുരക്ഷയ്ക്ക് ആവശ്യമാണെന്നും നിരുപം പറഞ്ഞു.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications