Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയലളിതയുടെ പിന്‍ഗാമിയാവാന്‍ 82 പേര്‍; കോടീശ്വര മണ്ഡലം ആര്‍കെ നഗര്‍, കര്‍ഷകനാണത്രെ!!

അണ്ണാഡിഎംകെ അമ്മ എന്ന പാര്‍ട്ടിയുടെ ലേബലില്‍ പാര്‍ട്ടി നേതാവ് ശശികലയുടെ ബന്ധു ടിടിവി ദിനകരന്‍ ആണ് മല്‍സരിക്കുന്നത്. താന്‍ കര്‍ഷകനാണെന്ന് നാമനിര്‍ദേശ പത്രികയില്‍ ദിനകരന്‍ പറയുന്നു.

ചെന്നൈ: ജയലളിതയുടെ മണ്ഡലമായിരുന്ന ആര്‍കെ നഗറില്‍ ഇത്തവണ മല്‍സരത്തിന് ഇറങ്ങുന്നത് 82 പേര്‍. പ്രധാന പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍ക്ക് പുറമെ ചെറിയ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളും സ്വതന്ത്രരും ഉള്‍പ്പെടെയാണിത്. 127 പേരാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം 82 ആയി ചുരുങ്ങി.

മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വിയോഗത്തെ തുടര്‍ന്നാണ് ആര്‍കെ നഗറില്‍ തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ജയലളിതയുടെ എഐഎഡിഎംകെ അവരുടെ വിയോഗത്തിന് ശേഷം രണ്ടായി പിളര്‍ന്നിരുന്നു. രണ്ട് വിഭാഗവും മല്‍സര രംഗത്തുണ്ട്. ഏപ്രില്‍ 12നാണ് വോട്ടെടുപ്പ്. ഫലം 17ന് അറിയാം.

 കര്‍ഷകനായ ദിനകരന്‍

അണ്ണാഡിഎംകെ അമ്മ എന്ന പാര്‍ട്ടിയുടെ ലേബലില്‍ പാര്‍ട്ടി നേതാവ് ശശികലയുടെ ബന്ധു ടിടിവി ദിനകരന്‍ ആണ് മല്‍സരിക്കുന്നത്. താന്‍ കര്‍ഷകനാണെന്ന് നാമനിര്‍ദേശ പത്രികയില്‍ ദിനകരന്‍ പറയുന്നു. ശശികലയുടെ സഹോദരീ പുത്രനാണ് ദിനകരന്‍.

ഭാര്യയുടെ പേരിലാണ് സ്വത്ത്

തന്റെ പേരില്‍ 67 ലക്ഷത്തിന്റെ സ്വത്തുണ്ടെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്ന ദിനകരന്റെ ഭാര്യയുടെയും മകന്റെയും പേരില്‍ 11 കോടിയുടെ സ്വത്തുണ്ട്. ദിനകരന്റെ പ്രധാന എതിരാളി ജയലളിതയുടെ സഹോദര പുത്രി ദീപാ ജയകുമാറാണ്. സ്വതന്ത്രയായി മല്‍സരിക്കുന്ന ദീപയ്ക്ക് മൂന്ന് കോടിയുടെ സ്വത്തുണ്ട്.

ഭിന്നത മുതലെടുക്കാന്‍ ഡിഎംകെ

ഡിഎംകെ സ്ഥാനാര്‍ഥി പ്രാദേശിക നേതാവായ മരുതുഗണേശാണ്. ഇദ്ദേഹത്തിന് 12 ലക്ഷത്തിന്റെ സ്വത്തേ ഉള്ളൂ. മറ്റു പ്രധാന സ്ഥാനാര്‍ഥികളുമായി താരതമ്യം ചെയ്യുമ്പോള്‍ ദരിദ്രനാണ് ഇദ്ദേഹം. അണ്ണാ ഡിഎംകെയിലെ ഭിന്നത തങ്ങള്‍ക്ക് അനുകൂലമാവുമെന്നാണ് ഡിഎംകെയുടെ പ്രചാരണം.

തുറന്നുപറയുന്നതും മൂടിവെച്ചതും

വിദേശത്ത് നിന്നു കള്ളപ്പണം കടത്തിയ കേസില്‍ മദ്രാസ് ഹൈക്കോടതി ദിനകരന് 28 കോടി രൂപ പിഴയിട്ടിരുന്നു. ഇക്കാര്യം അദ്ദേഹം നാമനിര്‍ദേശ പത്രികയിലെ ബാധ്യതാ കോളത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട കാര്യങ്ങളും ദിനകരന്‍ വിശദീകരിച്ചിട്ടുണ്ട്. എന്നാല്‍, ദീപ ജയകുമാറിന്റെ സംഘടനയില്‍ നിന്ന് അടുത്തിടെ തെറ്റിപ്പിരിഞ്ഞ അവരുടെ ഭര്‍ത്താവ് മാധവന്റെ വിവരങ്ങള്‍ ദീപ പത്രികക്കൊപ്പം സമര്‍പ്പപിച്ച സത്യാവാങ്മൂലത്തില്‍ കാണിച്ചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+