നഗ്മയ്ക്ക് പിന്നാലെ ജയപ്രദയ്ക്ക് നേരെയും ആക്രമണം
ബിജ്‌നോര്‍: തെന്നിന്ത്യന്‍ ഗ്ലാമര്‍ നടിയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ നഗ്മയ്ക്ക് പിന്നാലെ താരസുന്ദരിയായ ജയപ്രദയ്ക്ക് നേരെയും ആക്രമണം. ബിജ്‌നോരില്‍ വെച്ചാണ് ജയപ്രദയുടെ കാറിന് നേരെ കല്ലേറുണ്ടായത്. ബിജ്‌നോരിലെ രാഷ്ട്രീയ ലോക് ദളിന്റെ സ്ഥാനാര്‍ഥിയാണ് ബോളിവുഡ് നടിയായ ജയപ്രദ.
ബിജ്‌നോരിലെ തിരഞ്ഞെടുപ്പ് ക്യാംപെയ്‌നിനിടെയാണ് ജയപ്രദയുടെ കാറിന് നേരെ കല്ലേറുണ്ടായത്. ആക്രമണത്തില്‍ താരത്തിന് പരിക്കൊന്നുമില്ല. അജ്ഞാതനായ ഒരാളാണ് കാറിന് നേരെ കല്ലെറിഞ്ഞത്. കല്ലെറിഞ്ഞ ശേഷം ഇയാള്‍ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെടുകയായിരുന്നു. ജയപ്രദ ഉടന്‍ തന്നെ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി.

കാറിന് കല്ലേറുണ്ടായതിനെത്തുടര്‍ന്ന് നടിയുടെ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. അതേസമയം അനുമതിയില്ലാതെ പബ്ലിക് മീറ്റിംഗ് നടത്തിയതിന് താരത്തിന്റെ പേരില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേസെടുത്തു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് കേസ്.
കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മീററ്റിലെ സ്ഥാനാര്‍ഥിയായ നഗ്മയ്‌ക്കെതിരെയും ആക്രമണം ഉണ്ടായിരുന്നു. സ്വന്തം പാര്‍ട്ടിയിലെ ഒരു മുതിര്‍ന്ന എം എല്‍ എ നഗ്മയെ കെട്ടിപ്പിടിച്ച് പരസ്യമായി ചുംബിച്ചു. തൊട്ടടുത്ത ദിവസം മറ്റൊരാള്‍ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. തന്റെ ദേഹത്ത് പിടിച്ചയാളെ നഗ്മ കരണത്ത് അടിച്ചത് വിവാദമായിരുന്നു. എന്തായാലും നഗ്മയുടെ സുരക്ഷയും കൂട്ടിയിട്ടുണ്ട്.












Click it and Unblock the Notifications