നടി ജയപ്രദ ബിജെപിയില്‍, പോരാട്ടം സമാജ് വാദി പാര്‍ട്ടിയുടെ അസംഖാനെതിരെ, രാംപൂരില്‍ പോരാട്ടം!!
Recommended Video

ദില്ലി: മുന്‍ സമാജ് വാദി പാര്‍ട്ടി നേതാവും നടിയുമായ ജയപ്രദ ബിജെപിയില്‍ ചേര്‍ന്നു. മലയാളം അടക്കമുള്ള നിരവധി ഭാഷകളിലെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് ജയപ്രദ. എസ്പിയിലെ നേതൃത്വവുമായി ഇടഞ്ഞായിരുന്നു അവര്‍ പാര്‍ട്ടി വിട്ടത്. അവര്‍ ബിജെപിയില്‍ ചേരുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. അതേസമയം എസ്പിയിലെ വിവാദ നേതാവ് അസംഖാനെതിരെയാണ് ജയപ്രദയുടെ പോരാട്ടം.

മുന്‍ സമാജ് വാദി പാര്‍ട്ടി നേതാവും രാജ്യസഭാ എംപിയുമായിരുന്ന അമര്‍ സിംഗിന്റെ അടുപ്പക്കാരിയായിരുന്നു ജയപ്രദ. രാംപൂരില്‍ നിന്ന് രണ്ട് തവണ അവര്‍ എസ്പി ടിക്കറ്റില്‍ വിജയിച്ചിട്ടുണ്ട്. അതേസമയം രാംപൂരില്‍ അസംഖാനെതിരെ ജയപ്രദയെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ബിജെപിയുടെ തീരുമാനം. നേരത്തെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ചാണ് ജയപ്രദയെയും അമര്‍ സിംഗിനെയും സമാജ് വാദി പാര്‍ട്ടി പുറത്താക്കിയത്.
2004ല്‍ ജയപ്രദയുടെ സ്ഥാനാര്‍ത്ഥിത്വത്തെ അംഗീകരിപ്പിച്ചത് അസംഖാന്റെ തന്ത്രമായിരുന്നു. എന്നാല്‍ 2009 മുതല്‍ ഇരു നേതാക്കളും തമ്മില്‍ പ്രശ്നങ്ങള്‍ ആരംഭിച്ചു. ഇതിനിടെ അസംഖാനെ പാര്‍ട്ടി പുറത്താക്കിയിരുന്നു. ഇതിന് ശേഷം ജയപ്രദയ്ക്കെതിരെ നിരന്തരം വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു അസംഖാന്. തുടര്‍ന്ന് ഇയാള്‍ക്കെതിരെ മത്സരിക്കുമെന്ന് നേരത്തെ തന്നെ ജയപ്രദ പറഞ്ഞിരുന്നു.
ജയപ്രദ സമാജ് വാദി പാര്‍ട്ടിയില്‍ എത്തും മുമ്പ് ടിഡിപിക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്നു. അതേസമയം ബിജെപിയില്‍ എത്തിയതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജയപ്രദ നന്ദി പറഞ്ഞു. ഇന്ന് ഞാന്‍ ധീരനായ നേതാവിനൊപ്പമാണ് പ്രവര്‍ത്തിക്കുന്നത്. അദ്ദേഹത്തിന്റെ കൈയ്യില്‍ രാജ്യം സുരക്ഷിതമാണെന്നും ജയപ്രദ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും അമിത് ഷായ്ക്കും ഞാന്‍ നന്ദി പറയുന്നുവെന്ന് ജയപ്രദ പറഞ്ഞു.
-
35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കും; കണക്കുമായി കെ സുരേന്ദ്രന്, കോണ്‍ഗ്രസും മറ്റുള്ളവരും വരും -
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ് -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ












Click it and Unblock the Notifications