കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രശസ്ത നടി ജയപ്രദ ബിജെപിയിലേക്ക്!"നഗ്ന ചിത്രം പ്രചരിപ്പിച്ച"എസ്പിയുടെ അസം ഖാനെതിരെ മത്സരിക്കും

  • By
Google Oneindia Malayalam News

സെലിബ്രിറ്റികളെ ഗോദയിലിറക്കി 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വന്‍ വിജയമാണ് ബിജെപി കൊയ്തത്. ഇത്തവണയും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രമുഖ സെലിബ്രിറ്റികളെ വെച്ച് കരുനീക്കാന്‍ തന്നെയാണ് ബിജെപി പദ്ധതി. ഈ പദ്ധതിയുടെ ഭാഗമായി അവസാനമായി ബിജെപിയില്‍ എത്തിയത് ക്രിക്കറ്റര്‍ ഗൗതം ഗംഭീര്‍ ആയിരുന്നു.

<strong>'മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് കത്തിച്ച ഇന്ദിര'! മോദി ചിത്രത്തിലെ ഡിലീറ്റഡ് സീന്‍!പരിഹാസ കുറിപ്പ്</strong>'മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് കത്തിച്ച ഇന്ദിര'! മോദി ചിത്രത്തിലെ ഡിലീറ്റഡ് സീന്‍!പരിഹാസ കുറിപ്പ്

എന്നാല്‍ ഗംഭീറിന് ശേഷം മറ്റൊരു സെലിബ്രിറ്റി കൂടി ബിജെപിയില്‍ എത്തിയിരിക്കുകയാണ്.മലയാളികള്‍ക്കും ഏറെ പരിചിതയായ പ്രശസ്ത ബോളിവുഡ് നടി ജയപ്രദയാണ് ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുന്നത്. വിശദാംശങ്ങളിലേക്ക്

 ബിജെപിയിലേക്ക്

ബിജെപിയിലേക്ക്

ലോക്സഭാ തിരഞ്ഞെടുപ്പിന് വെറും ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ബിജെപിയിലേക്ക് പോകുകയാണെന്ന് നടി ജയപ്രദ വ്യക്തമാക്കിയത്. മുന്‍ സമാജ്വാദി പാര്‍ട്ടി നേതാവായ ജയപ്രദ ഇത്തവണ ബിജെപി ടിക്കറ്റില്‍ മത്സരത്തിനിറങ്ങുമെന്നാണ് വിവരം.

 രാഷ്ട്രീയത്തില്‍

രാഷ്ട്രീയത്തില്‍

തെലുങ്ക് ദേശം പാര്‍ട്ടിയിലൂടെ അഭിനയം വിട്ട് രാഷ്ട്രീയത്തില്‍ എത്തിയ താരമാണ് ജയപ്രദ. 1994 ലായിരുന്നു ഇത്. ടിഡിപിയുടെ സ്ഥാപക നേതാവായ എന്‍ടി റാവുവിന്‍റെ ക്ഷണം സ്വീകരിച്ച് ടിഡിപിയില്‍ എത്തിയ ജയപ്രദ പിന്നീട് ആന്ധ്ര മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവിനോട് ഇടഞ്ഞ് ടിഡിപി വിട്ടു.

 വന്‍ ഭൂരിപക്ഷം

വന്‍ ഭൂരിപക്ഷം

ഇതിന് പിന്നാലെ അവര്‍ സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. പിന്നാലെ തന്നെ 2004 ല്‍ സമാജ്വാദി ടിക്കറ്റില്‍ റാം പൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുകയും ചെയ്തു. 85,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു ജയപ്രദ മണ്ഡലത്തില്‍ വിജയിച്ചത്.

 അസം ഖാനെതിരെ

അസം ഖാനെതിരെ

ഇത്തവണ റാം പൂറില്‍ ബിജെപി ടിക്കറ്റില്‍ അവര്‍ മത്സരിക്കും. സമാജ്വാദി പാര്‍ട്ടിയുടെ അസം ഖാനാണ് മണ്ഡലത്തില്‍ ജയപ്രദയുടെ എതിര്‍ സ്ഥാനാര്‍ത്ഥി. അസം ഖാനെതിരെ നേരത്തേ തന്നെ ശത്രുതയിലായിരുന്നു ജയപ്രദ.

 ഭീഷണി പെടുത്തി

ഭീഷണി പെടുത്തി

നടിയുടെ നഗ്ന ചിത്രങ്ങള്‍ ഉണ്ടെന്നാരോപിച്ച് ഭീഷണി പെടുത്താന്‍ ശ്രമിച്ചിരുന്നെന്ന് ഒരിക്കല്‍ ജയപ്രദ അസംഖാനെതിരെ പരാതിപെട്ടിരുന്നു. എന്നാല്‍ പാര്‍ട്ടിയിലെ എല്ലാ പ്രശ്നങ്ങളും അവഗണിച്ച് 2009 ലും അവര്‍ റാം പൂറില്‍ മത്സരിച്ച് വിജയിച്ചിരുന്നു.

 പുറത്താക്കി

പുറത്താക്കി

എന്നാല്‍ 2010 ല്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് ജയപ്രദയെ സമാജ്വാദി പാര്‍ട്ടി പുറത്താക്കി. സമാജ്വാദി പാര്‍ട്ടിയുടെ മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന അമര്‍ സിങ്ങിന് പരസ്യമായി പിന്തുണച്ചതിന്‍റെ പേരിലായിരുന്നു നടപടി.

 ഉത്തര്‍പ്രദേശില്‍

ഉത്തര്‍പ്രദേശില്‍

എന്നാല്‍ ഇതില്‍ പ്രതിഷേധിച്ച് ജയപ്രദ അമര്‍ സിങ്ങുമായി ചേര്‍ന്ന് സ്വന്തം പാര്‍ട്ടി രൂപീകരിച്ചു. രാഷ്ട്രീയ ലോക് മഞ്ച് എന്ന പേരില്‍ രൂപീകരിച്ച പാര്‍ട്ടി 2012 ല്‍ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്തിരുന്നു.

 വിജയിച്ചില്ല

വിജയിച്ചില്ല

എന്നാല്‍ ഒറ്റ സീറ്റില്‍ പോലും വിജയിക്കാന്‍ ജയപ്രദയുടെ പാര്‍ട്ടിക്ക് കഴിഞ്ഞില്ല.2014 ലും അവര്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജ്നോറില്‍ മത്സരിച്ചെങ്കിലും അവര്‍ പരാജയപ്പെട്ടിരുന്നു.

 ബിജെപിയുമായി അടുത്തു

ബിജെപിയുമായി അടുത്തു

അതിനിടെ മറ്റൊരു ട്വിസ്റ്റ് സംഭവിച്ചു. തന്‍റെ ഗോഡ് ഫാദറായി ജയപ്രദ കരുതുന്ന അമര്‍ സിങ്ങ് ബിജെപിയുമായി അടുത്തു.
കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ബിജെപിയുമായി അടുത്ത ബന്ധത്തിലാണ് അമര്‍ സിങ്ങ്.

 ചൗക്കിധാര്‍ കാമ്പെയ്ന്‍

ചൗക്കിധാര്‍ കാമ്പെയ്ന്‍

ബിജെപിയുടെ പുതിയ ചൗക്കിധാര്‍ കാമ്പെയിനല്‍ അടക്കം പങ്കെടുത്ത് ട്വിറ്ററില്‍ പേര് മാറ്റിയിട്ടുണ്ട് അമര്‍ സിങ്ങ്.
ഈ ബന്ധമാണ് ജയപ്രദയേയും ബിജെപിയിലേക്ക് എത്തിച്ചതെന്നാണ് കണക്കാക്കപ്പെടുന്നത്.

 മത്സരം കടുക്കും

മത്സരം കടുക്കും

ഇത്തവണ എസ്പി-ബിഎസ്പി സഖ്യത്തിലാണ് ബിജെപിക്കെതിരെ യുപിയില്‍ പോരാടുന്നത്. നടിയുടെ വരവ് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതേസമയം തിരഞ്ഞെടുപ്പ് അടുക്കവെ നിരവധി പേര്‍ യുപിയില്‍ ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്. എസ്പിയില്‍ നിന്നും ബിഎസ്പിയില്‍ നിന്നുമുള്ള നിരവധി നേതാക്കള്‍ ഇവിടെ ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്.

<strong>വയനാട്ടിലും അമേഠിയിലും രാഹുല്‍ ഗാന്ധി മത്സരിക്കും? വയനാട്ടില്‍ ജയിച്ചാല്‍ അമേഠി പ്രിയങ്ക ഗാന്ധിക്ക്</strong>വയനാട്ടിലും അമേഠിയിലും രാഹുല്‍ ഗാന്ധി മത്സരിക്കും? വയനാട്ടില്‍ ജയിച്ചാല്‍ അമേഠി പ്രിയങ്ക ഗാന്ധിക്ക്

English summary
Jaya Prada likely to join BJP, may contest against Azam Khan in Rampur: Sources
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X