കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിത മരിച്ചു എന്ന് വിക്കിപീഡിയ പേജ്.. സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ പരിഭ്രാന്തിയില്‍!

  • By Kishor
Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത മരിച്ചതായി ഓണ്‍ലൈന്‍ വിജ്ഞാനകോശമായ വിക്കിപീഡിയയില്‍ എഡിറ്റ്. ഡിസംബര്‍ നാലാം തീയതി വൈകുന്നേരം ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ജയലളിത അന്തരിച്ചു എന്നാണ് വിക്കിപീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. ജയലളിത അതീവഗുരുതരാവസ്ഥയില്‍ അപ്പോളോ ആശുപത്രിയില്‍ കഴിയുന്നതിനിടെയാണ് ഈ തിരുത്ത് പ്രത്യക്ഷപ്പെട്ടത്.

അപ്രതീക്ഷിതം ഈ തിരുത്ത്

അപ്രതീക്ഷിതം ഈ തിരുത്ത്

ഇതിന് മുമ്പും പല സെലിബ്രിറ്റികളുടെയും വിവരങ്ങള്‍ വിക്കിപീഡിയയില്‍ തെറ്റായി ചേര്‍ക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ കിടക്കുമ്പോള്‍ ഇങ്ങനെ ഒരു എഡിറ്റിങ് ആരും പ്രതീക്ഷിച്ചതല്ല. വാട്‌സ് ആപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയ നെറ്റ് വര്‍ക്കുകളിലൂടെ ഈ എഡിറ്റ് ചെയ്ത പേജ് പ്രചരിക്കുന്നുമുണ്ട്.

എഡിറ്റിങ് നടന്നത് ഇങ്ങനെ

എഡിറ്റിങ് നടന്നത് ഇങ്ങനെ

തമിഴ്‌നാട്ടിലെ രാഷ്ട്രീയ നേതാവും മുഖ്യമന്ത്രിയുമായിരുന്ന ജയലളിത കാര്‍ഡിയാക് അറസ്റ്റിനെ തുടര്‍ന്ന് ഡിസംബര്‍ അഞ്ചിന് മരണപ്പെട്ടു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് ജയലളിതയ്ക്ക് ഹൃദയസ്തംഭനമുണ്ടായത്. - ഇതായിരുന്നു വിക്കിപീഡിയയില്‍ നടന്ന എഡിറ്റിങ്. ഇത് പിന്നീട് തിരുത്തി ശരിയായ വിവരങ്ങള്‍ ചേര്‍ക്കപ്പെട്ടു.

എന്താണ് സംഭവിച്ചത്

എന്താണ് സംഭവിച്ചത്

ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജയലളിതയ്ക്ക് ഞായറാഴ്ച വൈകുന്നേരമാണ് ഹൃദയസ്തംഭനമുണ്ടായത്. ഇക്കാര്യം ആശുപത്രി അധികൃതര്‍ തന്നെ പത്രക്കുറിപ്പിലൂടെ അറിയിക്കുകയും ചെയ്തു. അപ്പോളോ ആശുപത്രിയില്‍ ജയലളിത വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്.

നേരത്തെയും റൂമറുകള്‍

നേരത്തെയും റൂമറുകള്‍

ജയലളിത മരിച്ചു എന്നും മൃതദേഹം ആളുകളെ പേടിച്ച് ഒളിപ്പിച്ച് വെച്ചിരിക്കുകയാണ് എന്നും നേരത്തെയും പലരും പറഞ്ഞിരുന്നു. എന്നാല്‍ അവരെയൊക്കെ ഞെട്ടിച്ചുകൊണ്ടാണ് പുരൈട്ചി തലൈവി ജയലളിത തിരിച്ചുവന്നത്. അമ്പത് ദിവസം നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ജയലളിത ഒപ്പിട്ട പ്രസ്താവന ജനങ്ങള്‍ക്ക് കിട്ടിയിരുന്നു.

വികാരഭരിതയായി ജയ

വികാരഭരിതയായി ജയ

നിങ്ങളെ വിട്ട് ഞാനെങ്ങനെ മരിച്ചുപോകും - ഇതായിരുന്നു ഒന്നരമാസത്തെ ഇടവേളയ്ക്ക് ശേഷം ജയ ജനങ്ങളോട് ചോദിച്ചത്. നിങ്ങളുടെ സ്നേഹം ഒപ്പമുള്ളപ്പോള്‍ ആര്‍ക്ക് എന്നെ എന്ത് ചെയ്യാന്‍ കഴിയും. എനിക്കിത് രണ്ടാം ജന്മം. നിങ്ങളുടെ പ്രാര്‍ഥനയുടെ ഫലമാണിത്. - ജയ ഒരു പ്രസ്താവനയില്‍ ജനങ്ങളോട് പറഞ്ഞത് ഇങ്ങനെ. ഇത് തന്നെയാണ് ജയലളിത അവസാനമായി ജനങ്ങളോട് പറഞ്ഞതും.

English summary
Jaya suffers cardiac arrest: Wikipedia edit page spreads in Social Media.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X