Get Updates
Get notified of breaking news, exclusive insights, and must-see stories!

അധികാരത്തിലെത്തിയാല്‍ മദ്യനിരോധനം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ജയലളിത

ചെന്നൈ: തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് സംസ്ഥാനത്ത് മദ്യനിരോധനം വാഗ്ദാനം ചെയ്ത് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത. വീണ്ടും അധികാരത്തിലെത്തിയാല്‍ ഘട്ടം ഘട്ടമായി മദ്യം നിരോധിക്കുമെന്നാണ് ജയലളിതയുടെ വാഗ്ദാനം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് ചെന്നൈയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

മദ്യനിരോധനം നടപ്പാക്കണമെന്ന ഡിഎംകെ നേതാവ് കരുണാനിധിയുടെ നിലപാടിനെ ജയലളിത രൂക്ഷമായി വിമര്‍ശിച്ചു. മദ്യനിരോധനം വേണമെന്ന് പറയാന്‍ ഡിഎംകെയ്ക്ക ഒരു അവകാശവുമില്ലെന്ന് അവര്‍ പറഞ്ഞു. മദ്യം തമിഴ്‌നാട്ടില്‍ കൊണ്ടുവന്നത് കരുണാനിധിയാണ്. മദ്യത്തിന്റെ ഉപയോഗം സംസ്ഥാനത്ത് കുത്തനെ കൂടിയത് കരുണാനിധിയുടെ ഭരണകാലത്താണെന്നും ജയലളിത ആരോിച്ചു..

jayalalithaa

തമിഴ്‌നാട്ടില്‍ മുമ്പെങ്ങുമില്ലാത്ത വികസനമാണുണ്ടയത്. ജനങ്ങള്‍ക്കുവേണ്ടിയാണ് താന്‍ ജീവിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. ജനങ്ങള്‍ തന്നെ വോട്ടുനല്‍കി വീണ്ടും അധികാരത്തിലെത്തിക്കുമെന്നും ജയലളിത പറഞ്ഞു. ജയലളിതയുടെ റാലിയില്‍ ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പങ്കെടുത്തിരുന്നു.

റാലിയില്‍വെച്ച് 21 സ്ഥാനാര്‍ഥികളെ ജയലളിത പരിചയപ്പെടുത്തി. തെരഞ്ഞെടുപ്പില്‍ ഇവരെ വിജയിപ്പിക്കണമെന്നും ജയലളിത ജനങ്ങളോട് അഭ്യര്‍ഥിച്ചു. ചെന്നൈയിലെ ആര്‍.കെ. നഗര്‍ നിയോജകമണ്ഡലത്തില്‍ നിന്നാണ് ജയലളിത ഇക്കുറിയും ജനവിധി തേടുന്നത്. ജയലളിത വീണ്ടും അധികാരത്തിലെത്തുമെന്നാണ് പ്രീ പോള്‍ സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+