ചെന്നൈ മഴ: ബാഹുബലി പോസ്റ്ററില്‍ ജയലളിത എന്താണ് സംഭവം? ഫേസ്ബുക്കില്‍ പോസ്റ്റര്‍ വൈറലാകുന്നു
ചെന്നൈ: പ്രളയ ദുരിതത്തില്‍ അകപ്പെട്ടവരെ രക്ഷിക്കാനായി രാജ്യത്തിന്റെ നാനാഭാഗത്തു നിന്നും സഹായ പ്രവാഹം ഒഴുകുകയാണ്. എന്നാല്‍ ഇതിനിടയില്‍ ചെന്നൈയില്‍ പോസ്റ്റര്‍ പോര്‍ മുറുകുകയാണ്.
തമിഴ്‌നാട്ടിലെ മിക്ക രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ നേതാവിന്റെ ചിത്രം പതിപ്പിച്ച ഭക്ഷണപ്പൊതികളും നല്‍കാനുമാണ് ശ്രമിക്കുന്നത്. ബാഹുബലിയുടെ അമ്മയായി ജയലളിതയെ പോസറ്ററില്‍ കാണിച്ചിരിക്കുന്നത്. ഇത് ഫേസ്ബുക്കില്‍ വൈറലാകുകയാണ്.

ഫേസ്ബുക്കില്‍ വൈറല്‍
പ്രളയത്തില്‍ കുടുങ്ങിയവരെ രക്ഷിക്കുന്ന ജയലളിതയുടെ ബാഹുബലി പോസറ്റര്‍ ഫേസ്ബുക്കില്‍ വൈറലാകുന്നത്. വലിയ ദുരന്തത്തില്‍ നിന്നും ചെന്നൈയെ രക്ഷിച്ചത് ജയലളിതയാണ് എന്ന തരത്തിലാണ് പോസ്റ്റര്‍.

ബാഹുബലിയുടെ അമ്മ
ബാഹുബലിയുടെ അമ്മയായിട്ടാണ് ജയലളിതയെ പോസ്റ്ററില്‍ കാണിച്ചിരുക്കുന്നത്. ഇതോടപ്പം തന്നെ കരുണാനിധിയുടെ പോസ്റ്ററുകളും രംഗത്തിറങ്ങിയിട്ടുണ്ട്.

ദുരന്തം രാഷ്ട്രീയവത്കരിക്കുന്നു
ചെന്നൈയ്ക്കുണ്ടായ ദുരന്തത്തെ രാഷ്ട്രീയ വത്കരിക്കുകയാണ് ചെയ്യുന്നത്. ഇതിന് ഉദാഹരണമാണ് ഇപ്പോഴത്തെ പോസ്റ്ററുകള്‍.

ഭക്ഷണപ്പൊതികളില്‍ ജയലളിതയുടെ സ്റ്റിക്കര്‍ പതിപ്പിച്ചത്
നിരവധി സ്ഥലങ്ങളില്‍ നിന്നും ഭക്ഷണപ്പൊതികളും മറ്റു കിറ്റുകളും എത്തുന്നുണ്ട്. എന്നാല്‍ അന്യസ്ഥലങ്ങളില്‍ നിന്നും എത്തുന്ന സാധനങ്ങള്‍ എ ഐ എഡി എം കെ പ്രവര്‍ത്തകര്‍ പിടിച്ചെടുത്ത് സ്റ്റിക്കര്‍ പതിപ്പിക്കുന്നുണ്ടെന്ന് വാര്‍ത്ത വന്നിരുന്നു.

ചെന്നൈയ്ക്ക് സഹായപ്രവാഹം
സഹായപ്രവാഹവുമായി നിരവധി ആളുകള്‍ രംഗത്തെത്തുന്നുണ്ട്. സിനിമാ താരങ്ങളും മറ്റു പ്രമുഖരും ഇതിനോടകം തന്നെ സഹായം എത്തിച്ചു കഴിഞ്ഞു.












Click it and Unblock the Notifications