കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി 15 ദിനം, അസുഖം ഭേദമായി ജയലളിത ആശുപത്രി വിടും?;തമിഴ്നാട് അമ്മയെ കാത്തിരിക്കുന്നു

രണ്ടാഴ്ചയ്ക്കുള്ളില്‍ ആശുപത്രി വിടാന്‍ കഴിയുമെന്നാണ് പാര്‍ട്ടി വക്താക്കള്‍ നല്‍കുന്ന സൂചന.

  • By Afeef Musthafa
Google Oneindia Malayalam News

ചെന്നൈ: ദീര്‍ഘനാളായി ആശുപത്രിയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ഉടന്‍ ആശുപത്രി വിടുമെന്ന് എ ഐ എ ഡി എം കെ വക്താവ് പൊന്നനിയന്‍.ജയലളിതയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെന്ന് കഴിഞ്ഞ ദിവസം അപ്പോളോ ആശുപത്രി അധികൃതരും അറിയിച്ചിരുന്നു.

തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ജയലളിതയ്ക്ക് 15 ദിവസത്തിനുള്ളില്‍ ആശുപത്രി വിടാന്‍ കഴിയും. കൃത്രിമ ഉപകരണങ്ങളെല്ലാം ഒഴിവാക്കിയെന്നും ഇപ്പോള്‍ ഫിസിയോ തെറാപ്പി ചികിത്സ നല്‍കികൊണ്ടിരിക്കുകയാണെന്നും പൊന്നനിയന്‍ പറഞ്ഞു.

jayalalitha

തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന സമയത്ത് ചീഫ് സെക്രട്ടറിയുമായും ഉപദേഷ്ടാവുമായും ജയലളിത കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും കൂടിക്കാഴ്ച നടത്തിയതായും, പൂര്‍ണ്ണ ആരോഗ്യവതിയായി അമ്മ ഉടന്‍ തിരിച്ചത്തുമെന്നും അദ്ദേഹം പറഞ്ഞു.

സെപ്റ്റംബറിലാണ് കടുത്ത പനിയും അണുബാധയും ബാധിച്ച ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ജയലളിതയുടെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങള്‍ നല്‍കാന്‍ സര്‍ക്കാരോ ആശുപത്രി അധികൃതരോ തയ്യാറായിരുന്നില്ല.

English summary
Tamilnadu Chief Minister Jayalalitha May be Discharged From Appolo Hospital in Less Than 15 Days, AIADMK Spokesperson Ponnaniyan Said on Monday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X