കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ ഡാം വേണ്ട; മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്‍ത്തണമെന്നും മോദിയോട് ജയലളിത

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാടിന് അനുകൂല നിലപാട് സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യര്‍ഥിച്ചു. മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ശേഷം ആദ്യമായി പ്രധാനമന്ത്രിയെ കാണാനെത്തിയ വേളയിലാണ് ജയലളിതയുടെ അഭ്യര്‍ഥന. വിവിധ ആവശ്യങ്ങളടങ്ങിയ 32 പേജുള്ള നിവേദനവും ജയലളിത സമര്‍പ്പിച്ചു.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തണമെന്ന് ജയലളിത ആവശ്യപ്പെട്ടു. 7.85 കോടി രൂപ ചെലവഴിച്ച് ബേബി ഡാം ബലപ്പെടുത്തി. കൂടുതല്‍ ജലം ഉള്‍ക്കൊള്ളാന്‍ വിധം അണക്കെട്ട് ബലമുള്ളതാണ്. ബേബി ഡാമിനു സമീപത്തെ 23 മരങ്ങള്‍ മുറിക്കാന്‍ പരിസ്ഥിതി അനുമതി വേണമെന്നും ജയലളിത പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു.

jayalalitha-modi-latest

രാജ്യസഭയില്‍ ഭൂരിപക്ഷമുണ്ടാക്കാന്‍ എഐഡിഎംകെയെ എന്‍ഡിഎയില്‍ ചേര്‍ക്കാന്‍ ബിജെപി നേതൃത്വം കിണഞ്ഞു പരിശ്രമിക്കുന്നതിനിടയിലാണ് ജയലളിത വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചതെന്നത് ശ്രദ്ധേയമാണ്. തമിഴ്‌നാടിന് അനുകൂല നിലപാട് കേന്ദ്രസര്‍ക്കാര്‍ എടുക്കുകയാണെങ്കില്‍ ജയലളിത എന്‍ഡിഎയില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുല്ലപ്പെരിയാറിന് പുറമേ കര്‍ണാടകയുമായി പ്രശ്‌നമുള്ള കാവേരി പ്രശ്‌നം, രാജീവ്ഗാന്ധി വധക്കേസിലെ പ്രതികളുടെ മോചനം, ശ്രീലങ്കന്‍ നാവിക സേനയില്‍ നിന്നും മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന വിഷയം, കുളച്ചല്‍ തുറമുഖ പദ്ധതി എന്നിവയും ജയലളിത പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്തു.

English summary
Jayalalitha meets PM Narendra Modi; Gives Request Document Of State Problems
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X