കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിതയുടെ ഭീഷണി മോദിയോട് വിലപ്പോകുമോ?

  • By Meera Balan
Google Oneindia Malayalam News

ചെന്നൈ: സത്യപ്രതിജ്ഞ ചടങ്ങിന് നരേന്ദ്ര മോദി ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രജപക്‌സെയെ ക്ഷണിച്ചതിനാല്‍ തമിഴ്‌നാട് മുഖ്യമന്ത്രഇ ജയലളിത ചടങ്ങ് ബഹിഷ്‌കരിയ്ക്കും. ശ്രീലങ്കയിലെ തമിഴര്‍ക്ക് വേണ്ടി പലപ്പോഴും യുപിഎ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ പാരമ്പര്യമാണ് ജയലളിത ഉള്‍പ്പടെയുള്ള നേതാക്കള്‍ക്കുള്ളത്.

പലപ്പോഴും തമിഴ്‌നാടിന്റെ സമ്മര്‍ദ്ദത്തിന് മന്‍മോഹന്‍സിംഗ് സര്‍ക്കാരിന് വഴങ്ങേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ സ്ഥിതിഗതികള്‍ മാറി. ബിജെപിയ്ക്ക് വ്യക്തമായ ഭൂരിക്ഷമുണ്ട്. അതിനാല്‍ തന്നെ ജയലളിത ഉള്‍പ്പെടയുള്ളവരുടെ ഭീഷണി മോദിയോട് വിലപ്പോകാനിടയില്ല.

Jayalalitha

ശ്രീലങ്കന്‍ തമിഴരുടെ പ്രശ്‌നത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിനെ അനാവശ്യമായി വലിച്ചിഴച്ച് പലപ്പോഴും നല്ലൊരു അയല്‍ബന്ധം പോലും വഷളാക്കുന്നിന് തമിഴ്‌നാടിന്റെ സമ്മര്‍ദ്ദം ഇടയാക്കിയിട്ടുണ്ട്. ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ തടവിലാക്കപ്പെടുന്നതുള്‍പ്പടെയുള്‌ല കാര്യങ്ങളിലേക്ക് ഇത് വഴിതെളിച്ചു. എന്തിനെറപ്പറയുന്നു ചൈനയുമായും പാകിസ്താനുമായും ശ്രീലങ്ക കൂടുതല്‍ അടുക്കുന്നതിനും ഇത് ഇടയാക്കി

രജപക്‌സെയെ ക്ഷണിച്ചതിന് ബിജെപിയുടെ ഘടകകക്ഷികളായ എംഡിഎംകെയും ഡിഎംഡികെയും രംഗത്ത് വന്നിരുന്നു. സത്യപ്രതിജ്ഞ നടക്കുമ്പോള്‍ ദില്ലിയില്‍ പ്രതിഷേധം നടത്തുമെന്നാണ് വൈക്കോയുടെ ഭീഷണി. ശ്രീലങ്കയിലെ തമിഴര്‍ക്ക് വേണ്ടി പ്രതിഷോധങ്ങള്‍ നടത്തി ഇന്ത്യന്‍ തമിഴരുടെ വോട്ട് നേടുന്ന രാഷ്ട്രീയക്കാരുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ മോദിയോട് വിലപ്പോകുമോ എന്ന് കാത്തിരുന്നു കാണാം.

English summary
Jayalalitha to boycott PM swearing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X