കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിങ്ങള്‍ക്കറിയുമോ ജയലളിതയുടെ നടക്കാതെ പോയ ആ ആഗ്രഹത്തെപ്പറ്റി...

അഭിഭാഷക ആകുക എന്നതായിരുന്നു ജയയുടെ ആഗ്രഹം. എന്നാല്‍ ഇത് പാതിവഴിയില്‍ ഉപേക്ഷിച്ചാണ് ജയ തമിഴ്‌നാടിന്റെ തലൈവിയായത്. അമ്മയുടെ വഴി തിരഞ്ഞെടുത്തു കൊണ്ടായിരുന്നു സിനിമാ പ്രവേശവും.

  • By Gowthamy
Google Oneindia Malayalam News

ചെന്നൈ : രാഷ്ട്രീയത്തിലും സിനിമയിലും മികവ് തെളിയിച്ച ജയലളിതയെപ്പറ്റി എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം മാറ്‌റിവച്ചാണ് ജയലളിത സിനിമയിലേക്കും അവിടെ നിന്ന് രാഷ്ട്രീയത്തിലേക്കും എത്തിയത്. തമിഴ്‌നാടിന്റെ അമ്മയായി മാറിയത്.

അഭിഭാഷക ആകുക എന്നതായിരുന്നു ജയയുടെ ആഗ്രഹം. എന്നാല്‍ ഇത് പാതിവഴിയില്‍ ഉപേക്ഷിച്ചാണ് ജയ തമിഴ്‌നാടിന്റെ തലൈവിയായത്. അമ്മയുടെ വഴി തിരഞ്ഞെടുത്തു കൊണ്ടായിരുന്നു സിനിമാ പ്രവേശവും.

 പഠനത്തില്‍ മികവ്

പഠനത്തില്‍ മികവ്

പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്ന ജയലളിതയുടെ വിദ്യാഭ്യാസം ബെംഗലൂരു ബിഷപ്പ് കോട്ടണ്‍ ഗേള്‍സ് ഹൈസ്‌കൂള്‍, ചെന്നൈ സേക്രട്ട് ഹാര്‍ട്ട് മെട്രിക്കുലേഷന്‍ സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു ജയയുടെ വിദ്യാഭ്യാസം. പത്താംക്ലാസില്‍ സംസ്ഥാനതലത്തില്‍ മികച്ച വിജയം നേടാന്‍ ജയക്ക് കഴിഞ്ഞു.

ജീവിതം മാറി മറിയുന്നു

ജീവിതം മാറി മറിയുന്നു

ജയയുടെ പഠനത്തിലെ മികവ് കണ്ട് പ്രശസ്തമായ ചെന്നൈ സ്റ്റെല്ലാ മേരീസ് കോളേജില്‍ ജയയ്ക്ക് പ്രവേശനം വാഗ്ദാനം ചെയ്‌തെങ്കിലും സാധ്യമായില്ല. പിന്നാലെയാണ് അഭിഭഷകയാകണമെന്ന മോഹം ഉപേക്ഷിച്ചത്. ജയലളിതയുടെ പിതാവ് ജയറാം അഭിഭാഷകനായിരുന്നു. എന്നാല്‍ ഇയാള്‍ ജോലിക്കൊന്നും പോയിരുന്നില്ല. പിതാവിന്റെ വഴി തിരഞ്ഞെടുക്കാനായിരുന്നു ജയയുടെ ആഗ്രഹം.

സിനിമയിലേക്ക്

സിനിമയിലേക്ക്

അമ്മയുടെ വഴിതിരഞ്ഞെടുത്തായിരുന്നു ജയലളിത സിനിമയിലേക്കെത്തുന്നത്. ജയയുടെ അമ്മ വേദവല്ലി സന്ധ്യ എന്ന പേരില്‍ സിനിമയില്‍ അഭിനയിച്ചിരുന്നു. അമ്മയുടെ സഹോദരി അംബുജവല്ലിയും സിനിമയില്‍ അഭിനയിക്കുന്നുണ്ടായിരുന്നു.

 മാറിമറിഞ്ഞ് ജീവിതം

മാറിമറിഞ്ഞ് ജീവിതം

ഇന്നത്തെ കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലെ മേലുകോട്ടിലെ തമിഴ് ബ്രാഹ്മിണ്‍ കുടുംബത്തിലാണ് ജയയുടെ ജനനം. രണ്ടാം വയസില്‍ അച്ഛന്റെ മരണത്തോടെ ജയയുടെ കുടുംബം അമ്മയുടെ അച്ഛന്റെ നാടായ ബെംഗലൂരുവിലേക്ക് മാറുകയായിരുന്നു. ഇവിടെ നിന്നായിരുന്നു ജയ പഠിച്ചത്. എന്നാല്‍ അമ്മ ചെന്നൈയിലേക്ക് തിരിച്ചെത്തിയിരുന്നു. വേനലവധിക്ക് മാത്രമാണ് ചെന്നൈയില്‍ വന്ന് അമ്മയെ കാണാന്‍ ജയയ്ക്ക് അവസരം ലഭിച്ചിരുന്നത്.

ഭാഷയിലും പ്രാവീണ്യം

ഭാഷയിലും പ്രാവീണ്യം

ബെംഗലൂരുവില്‍ അമ്മയുടെ സഹോദരിക്കൊപ്പം കഴിഞ്ഞിരുന്ന ജയ അവരുടെ വിവാഹത്തോടെ അമ്മയുടെ അടുത്തേക്ക് എത്തുകയായിരുന്നു. ചെന്നൈയില്‍ അമ്മയ്‌ക്കൊപ്പം താമസം ആരംഭിച്ചപ്പോള്‍ കലാപഠനം ആരംഭിച്ചു. ശാസ്ത്രീയ സംഗീതം, വെസ്റ്റേണ്‍ ക്ലാസിക്കല്‍ പിയാനോ, ഭരതനാട്യം, മോഹിനിയാട്ടം, മണിപ്പൂരി, കഥക് എന്നിവയില്‍ പ്രാവീണ്യം നേടി. വിവിധ കലകള്‍ക്കു പുറമെ വിവിധ ഭാഷകളിലും ജയ പ്രാവീണ്യം നേടിയിരുന്നു. തമിഴ്, തെലുങ്ക്, കന്നട, ഇംഗ്ലീഷ്, ഹിന്ദി, മലയാളം എന്നീ ഭാഷകള്‍ ജയയ്ക്ക് അറിയാമായിരുന്നു.

 വഴിത്തിരിവ്

വഴിത്തിരിവ്

15ാം വയസിലാണ് ജയയുടെ സിനിമ അരങ്ങേറ്റം. ചിന്നദാ ഗോംബെ എന്ന കന്നഡ ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. ചിത്രം ഹിറ്റായിരുന്നു. കൂടാതെ ഏതാനും ബോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചു. 1965ല്‍ പുറത്തിറങ്ങിയ വെണ്ണീര ആടൈ ആയിരുന്നു ജയയുടെ ആദ്യ തമിഴ് ചിത്രം. എംജിആറിനൊപ്പമുള്ള സൗഹൃദമാണ് ജയയെ രാഷ്ട്രീയത്തിലേക്ക് എത്തിക്കുന്നത്. 1980ല്‍ പുറത്തിറങ്ങിയ നദിയെ തേടിവന്ത കാതല്‍ ആണ് അവസാന സിനിമ. 1982ല്‍ 34ാം വയസിലായിരുന്നു രാഷ്ട്രീയ പ്രവേശം. പിന്നാലെ തമിഴ്‌നാടിന്റെ അമ്മയായി മാറുകയായിരുന്നു.

English summary
jayalalitha wants to be a lawyer. she is very tallented student.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X