Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയലളിതയുടെ വിധി; സംശയം പ്രകടിപ്പിച്ച് സോഷ്യല്‍ മീഡിയ

ബെംഗളൂരു: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ കുറ്റവിമുക്തയാക്കിയ കര്‍ണാടക ഹൈക്കോടതി വിധിയില്‍ തമിഴ് നാട്ടിലെ എഐഎഡിഎംകെ പ്രവര്‍ത്തകര്‍ ആഹ്ലാദം പ്രകടിപ്പിക്കുമ്പോള്‍ നിരാശയും രോഷവും ഫേസ്ബുക്കിലൂടെ പ്രകടിപ്പിച്ച് മലയാളികള്‍. കീഴ്‌ക്കോടതി വിധി ഹൈക്കോടതി ശരിവെക്കുമെന്ന് പ്രതീക്ഷിച്ചവരെല്ലാം അപ്രതീക്ഷിത വിധിയില്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിയിരിക്കുകയാണ്.

1991-96ല്‍ മുഖ്യമന്ത്രിയായിരിക്കെ 66 കോടിയിലധികം രൂപയുടെ സമ്പാദ്യമുണ്ടാക്കിയെന്നായിരുന്നു ജയലളിതയ്‌ക്കെതിരെയുളള കേസ്. പതിനെട്ടുവര്‍ഷക്കാലം പലവിധ കാരണങ്ങളാല്‍ കോടതി നടപടി വൈകിപ്പിച്ചെങ്കിലും നാലുവര്‍ഷത്തെ തടവും 100 കോടി രൂപ പിഴയും ജയലളിതയ്ക്ക് ലഭിച്ചിരുന്നു. എന്നാല്‍, കേവലം ആറുമാസത്തിനിപ്പുറം ഹൈക്കോടതിയില്‍ നിന്നും കുറ്റവിമുക്തയാക്കപ്പെട്ടിരിക്കുകയാണ് ജയലളിത.

jayalalithaa

18 വര്‍ഷത്തിലധികം നീണ്ട കേസില്‍ 10 സെക്കന്റുകൊണ്ട് വിധി പറഞ്ഞ ഹൈക്കോടതി വിധിയെ സോഷ്യല്‍ മീഡിയയിലെ ഭൂരിഭാഗംപേരും സംശയത്തോടെയാണ് വീക്ഷിക്കുന്നത്. ഉന്നതരായവരെ കോടതി വെറുതെവിടുന്നത് പതിവായിരിക്കുകയാണെന്ന് പലരും പ്രതികരിച്ചു. ഹിറ്റ് ആന്‍ഡ് റണ്‍ കേസില്‍ സല്‍മാന്‍ ഖാന്‍ പുറത്തിറങ്ങിയതിന് പിന്നാലെയായതിനാല്‍ പണവും പിടിപാടുമുള്ളവര്‍ക്ക് എന്തു തെറ്റും ചെയ്യാവുന്ന സ്ഥിതിയിലായിരിക്കുകയാണ് ഇന്ത്യന്‍ ജുഡീഷ്യറിയെന്നും വിമര്‍ശനമുയര്‍ന്നു.

മണിക്കൂറുകള്‍ക്ക് ലക്ഷങ്ങള്‍ പ്രതിഫലം പറ്റുന്ന അഭിഭാഷകരാണ് കോടീശ്വരന്‍മാര്‍ക്കുവേണ്ടി കോടതിയില്‍ വാദിക്കുന്നത്. അതുകൊണ്ടുതന്നെ ഏതുവിധേനയും കക്ഷികളെ രക്ഷിക്കാന്‍ അഭിഭാഷകര്‍ പഴുതുകള്‍ കണ്ടെത്തുമെന്നുറപ്പാണ്. സമൂഹത്തിലെ ഉന്നതര്‍ ശിക്ഷകളില്‍ നിന്നും നിഷ്പ്രയാസം രക്ഷപ്പെടുമ്പോള്‍ സാധാരണക്കാരന് ജുഡീഷ്യറിയിലുള്ള വിശ്വാസം ഇല്ലാതാകുന്നത് സ്വാഭാവികമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+