കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് ചരിത്രവിജയം; അവസാനശ്വാസം വരെ ജനങ്ങള്‍ക്ക് വേണ്ടി ജീവിക്കും: ജയലളിത

  • By Muralidharan
Google Oneindia Malayalam News

ചെന്നൈ: എക്‌സിറ്റ് പോളുകളെ കാറ്റില്‍പ്പറത്തി തമിഴ്‌നാട്ടില്‍ ഭരണത്തുടര്‍ച്ച. മുഖ്യമന്ത്രി ജയലളിതയുടെ എ ഐ എ ഡി എം കെ 234 അംഗ അസംബ്ലിയില്‍ 130ല്‍പ്പരം സീറ്റുകളുമായിട്ടാണ് തുടര്‍ഭരണത്തിന് ഒരുങ്ങുന്നത് ചരിത്രപരമായ ഈ വിജയത്തില്‍ തമിഴ്‌നാട്ടിലെ ജനങ്ങളോട് കടപ്പെട്ടിരിക്കുന്നു എന്നാണ് ജയലളിത ജനവിധി അറിഞ്ഞ ശേഷം പ്രതികരിച്ചത്. എം ജി ആറിന് ശേഷം തമിഴ്‌നാട്ടില്‍ ഭരണത്തുടര്‍ച്ച ലഭിക്കുന്ന ആദ്യത്തെ മുഖ്യമന്ത്രിയാണ് ജയലളിത.

<strong>എക്‌സിറ്റ് പോളുകള്‍ തെറ്റിച്ചു, തമിഴ്‌നാട്ടില്‍ ജയലളിതയുടെ എഐഎഡിഎംകെ തന്നെ!</strong>എക്‌സിറ്റ് പോളുകള്‍ തെറ്റിച്ചു, തമിഴ്‌നാട്ടില്‍ ജയലളിതയുടെ എഐഎഡിഎംകെ തന്നെ!

ഞാനും എന്റെ പാര്‍ട്ടിയും തമിഴ്‌നാട്ടിലെ ജനങ്ങളോട് കടപ്പെട്ടിരിക്കുന്നു. ചരിത്രപരമായ വിധിയെഴുത്താണ് ജനങ്ങള്‍ നല്‍കിയിരിക്കുന്നത്. പിന്തുണ നല്‍കിയ എല്ലാവരോടും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു. സംസ്ഥാനത്തിന്റെ വികസനത്തിനും പുരോഗതിക്കും വേണ്ടിയുള്ള ശ്രമങ്ങള്‍ തുടരും. അവസാന ശ്വാസം വരെയും തമിഴ്‌നാടിന് വേണ്ടി ജീവിക്കും - വികാരഭരിതയായി പുരൈട്ചി തലൈവി പറഞ്ഞു.

jayalalithaa1

പോയസ് ഗാര്‍ഡനിലുള്ള വസതിയില്‍ ഇരുന്നാണ് ജയലളിത തിരഞ്ഞെടുപ്പ് ഫലങ്ങള്‍ കണ്ടത്. ആദ്യമണിക്കൂറുകളില്‍ സൂചന കിട്ടിയപ്പോള്‍ തന്നെ ജയ, തന്റെ സന്തോഷം പാര്‍ട്ടി പ്രവര്‍ത്തകരെ അറിയിച്ചിരുന്നു. ഡി എം കെയുടെ വ്യാജ പ്രചാരണങ്ങളെ തമിഴ്‌നാട്ടിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞു എന്നാണ് ജയ പറഞ്ഞത്. തന്റെ പാര്‍ട്ടി ജനങ്ങള്‍ക്ക് നല്‍കിയ എല്ലാ വാഗ്ദാനങ്ങളും പാലിക്കുമെന്നും ജയ ആവര്‍ത്തിച്ചുപറഞ്ഞു.

English summary
AIADMK chief Jayalalithaa on Thursday thanked her supporters and voters for propelling her party to victory in the Assembly elections.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X