കട്ജുവിന് ജയലളിതയോട് പ്രണയമാണ്, കടുത്ത പ്രണയം.. പെണ്‍സിംഹമാണത്രെ!!! തിരിച്ച് കിട്ടാത്ത പ്രണയം
ചെന്നൈ: തന്റെ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുളള ആളാണ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. ജഡ്ജിയായിരിക്കുമ്പോഴും പ്രസ് കൗണ്‍സില്‍ അധ്യക്ഷനായിരിക്കുമ്പോഴും അതിന് ശേഷവും എല്ലാം ജസ്റ്റിസ് കട്ജുവിന് വലിയ മാറ്റമൊന്നും ഇല്ല.
എന്നാല്‍ ഇത്തവണ മാര്‍ക്കണ്ഡേയ കട്ജുവിന്റെ ഫേസ്ബുക്ക് ഏവരേയും ശരിക്കും ഞെട്ടിച്ചുകളഞ്ഞു. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയോട് തനിക്ക് പ്രണയമാണെന്നാണ് കട്ജു ഫേസ്ബുക്കില്‍ എഴുതിയത്.
എന്നാല്‍ അത് നിങ്ങള്‍ കരുതും പോലെ അത്ര പൈങ്കിളിയായ ഒരു പ്രണയം ഒന്നും അല്ല ഇത്. ജയലളിതയെ പെണ്‍സിംഹം എന്നാണ് കട്ജു വിശേഷിപ്പിച്ചത്.

ജയലളിതയുടെ ചെറുപ്പകാലം
ജയലളിതയുടെ ചെറുപ്പകാലത്തുള്ള ചിത്രം കണ്ടപ്പോഴാണത്രെ കട്ജുവിന് ആദ്യമായി പ്രണയം തോന്നിയത്. ഭാഗ്യം... ജയലളിത അത് ഒരിക്കലും അറിഞ്ഞിരുന്നില്ല.

ചെറുപ്പത്തില്‍ മാത്രമല്ല, ഇപ്പോഴും
ചെറുപ്പത്തില്‍ ജയലളിത സുന്ദരിയായിരുന്നു എന്ന് പറഞ്ഞാണല്ലോ തുടങ്ങിയത്... ജയലളിത ഇപ്പോഴും സുന്ദരിയാണെന്നും കട്ജു പറയുന്നുണ്ട്. തന്‍റെ പ്രണയം ജയലളിത ഒരിക്കലും അറിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ അത് തിരിച്ചുകിട്ടാത്ത പ്രണയമാണെന്നും കട്ജു പറയുന്നുണ്ട്.

ഇപ്പോഴും ഇഷ്ടമാണത്രെ
ചെറുപ്പത്തില്‍ ഫോട്ടോ കണ്ടപ്പോള്‍ തോന്നിയ ഇഷ്ടം മാത്രമല്ല കേട്ടോ... ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന് ഇപ്പോഴും ജയലളിതതെ ഇഷ്ടമാണത്രെ. ജയലളിത എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടേയെന്നും കട്ജു ആശംസിക്കുന്നുണ്ട്.

ജയലളിത ഒരു പെണ്‍ സിംഹം
ജയലളിതയെ പെണ്‍ സിംഹം എന്നാണ് കട്ജു വിശേഷിപ്പിക്കുന്നത്. ജയയുടെ എതിരാളികള്‍ വാനരന്‍മാരെന്നും പരിഹസിക്കുന്നു.

കണ്ടത് രണ്ട് തവണ മാത്രം
താന്‍ ജയലളിതയെ ജീവിതത്തില്‍ രണ്ട് തവണ മാത്രമേ കണ്ടിട്ടുള്ളൂ എന്ന് കട്ജു പറയുന്നുണ്ട്. ആദ്യമായി കണ്ടത് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി സ്ഥാനമേറ്റെടുത്തപ്പോള്‍. രണ്ടാമത്, പ്രസ് കൗണ്‍സില്‍ അധ്യക്ഷനായിരിക്കെ തമിഴ്‌നാട്ടില്‍ ചെന്നപ്പോള്‍.

ഒരിക്കല്‍ പോലും സ്വാധീനം ചെലുത്തിയില്ല
താന്‍ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരിക്കെ ഒരിക്കല്‍ പോലും ജയലളിത സ്വാധീനം ചെലുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും ജസ്റ്റിസ് കട്ജു ഓര്‍ത്തെടുക്കുന്നുണ്ട്. അത് ജഡ്ജിമാരുടെ നിയമനത്തിന്റെ കാര്യത്തിലായാലും മറ്റ് കേസുകളുടെ കാര്യത്തിലായാലും.

മണിമണി പോലെ ഇംഗ്ലീഷ് സംസാരിക്കും
ജയലളിതയുടെ ഇംഗ്ലീഷ് ഭാഷാ പ്രവീണ്യത്തേയും കട്ജു തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പ്രകീര്‍ത്തിക്കുന്നുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങില്‍ വച്ചാണത്രെ അദ്ദേഹത്തിന് അത് ബോധ്യമായത്.

ഇംഗ്ലീഷ് മാത്രമല്ല, ഹിന്ദിയും.. അതും യുപിക്കാരിയെ പോലെ
ജയലളിത ഇംഗ്ലീഷ് മാത്രമല്ല ഹിന്ദിയും അതിമനോഹരമായി സംസാരിക്കും എന്നാണ് കട്ജു പറയുന്നത്. വിരമിച്ച ജഡ്ജിമാര്‍ക്ക് വീട്ടില്‍ സഹായത്തിന് ആളവയ്ക്കാന്‍ പണം അനുവദിക്കണം എന്ന ആവശ്യം ഉന്നയിക്കാന്‍ ജയലളിതയെ കണ്ടപ്പോഴാണ് ഹിന്ദിയുടെ കാര്യം അദ്ദേഹത്തിന് ബോധ്യപ്പെട്ടത്. ഉത്തര്‍പ്രദേശുകാര്‍ സംസാരിക്കുന്നതുപോലെ ജയലളിത ഹിന്ദി സംസാരിച്ചുവത്രെ.












Click it and Unblock the Notifications