ആദായനികുതി, ജയലളിതയ്‌ക്കെതിരേ നടപടി

കേസ് പരിഗണിയ്ക്കുന്ന പ്രത്യേക വിചാരണക്കോടതിയ്ക്ക് ഇതോടെ നടപടികളുമായി മുന്നോട്ടുപോകാന്‍ സാധിക്കും. കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ആദ്യം ഹൈക്കോടതിയിലും പിന്നീട് സുപ്രീം കോടതിയിലും ഹരജി നല്‍കിയിരുന്നു.
ഹൈക്കോടതി വിധി നടപടികളുമായി മുന്നോട്ടുപോകാന്‍ കീഴ്‌കോടതിക്ക് നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്ന് സുപ്രിം കോടതിയില്‍ നിന്നും സ്‌റ്റേ സമ്പാദിച്ചു. പുതിയ വിധിയിലാണ് പ്രോസിക്യൂഷന്‍ നടപടികളുമായി മുന്നോട്ടുപോകാന്‍ ഉത്തരവ് നല്‍കിയത്.
നാലു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ വര്‍ഷത്തില്‍ തനിക്ക് നികുതിയടയ്ക്കാനുള്ള വരുമാനമില്ലായിരുന്നുവെന്നാണ് ജയലളിതയുടെ വാദം. അതേ സമയം വരുമാനം ഇല്ലെങ്കിലും ഉണ്ടെങ്കിലും റിട്ടേണ്‍ സമര്‍പ്പിക്കണമെന്നാണ് ആദായനികുതി വകുപ്പിന്റെ വാദം.












Click it and Unblock the Notifications