കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴകത്തിന് മദേഴ്‌സ് ഡേ, അമ്മ മുഖ്യമന്ത്രി കസേരയിലേക്ക്....

Google Oneindia Malayalam News

ചെന്നൈ: മാതൃദിനം ഇന്നലെയായിരുന്നു. അത് പക്ഷേ മറ്റുള്ളവര്‍ക്ക്. തമിഴ്‌നാടിന് അമ്മദിനം ഇന്ന് മെയ് പതിനൊന്ന് തിങ്കളാഴ്ചയാണ്. പാര്‍ട്ടി പ്രവര്‍ത്തകരും ആരാധകരും സ്‌നേഹത്തോടെ അമ്മ എന്ന് വിളിക്കുന്ന ജയലളിത അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ നിന്നും രക്ഷപ്പെട്ട ദിവസം. നാല് വര്‍ഷത്തെ തടവും 100 കോടിയുടെ പിഴയും കര്‍ണാടക ഹൈക്കോടതി റദ്ദാക്കിയതോടെ ജയലളിത തമിഴകത്തിന്റെ മുഖ്യമന്ത്രിയായി തിരിച്ചെത്തുകയാണ്.

കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ മുഖ്യമന്ത്രി സ്ഥാനവും എം എല്‍ എ സ്ഥാനവും ജയലളിതയ്ക്ക് നഷ്ടമായിരുന്നു. വിശ്വസ്തനായ ഒ പന്നീര്‍ ശെല്‍വത്തെ മുഖ്യമന്ത്രിയാക്കി ഭരണചക്രം തിരിച്ച ജയലളിതയ്ക്ക് മുഖ്യമന്ത്രി കസേരയിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ് ഇത്. പുരൈട്ചി തലൈവി എന്നും ഇദയക്കനി എന്നും അമ്മ എന്നും അണികള്‍ വിളിക്കുന്ന ജയലളിത ഇന്ന് തന്നെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് അഭിഭാഷകര്‍ പറഞ്ഞു.

-jayalalitha

ഹൈക്കോടതി വിധി വന്നതിന് തൊട്ടുപിന്നാലെ മുഖ്യമന്ത്രി ഒ പന്നീര്‍ ശെല്‍വം ജയലളിതയുടെ വസതിയില്‍ എത്തിയിരുന്നു. സംസ്ഥാനത്തെ മറ്റ് മന്ത്രിമാരും ജയലളിതയുടെ വീട്ടിലെത്തി. വിധി പ്രതീക്ഷിച്ചിട്ട് എന്നോണം ജയലളിത വിധി കേള്‍ക്കാനായി ബെംഗളൂരുവിലെ കോടതിയില്‍ എത്തിയിരുന്നില്ല. ജയലളിതയുടെ വീടിന് മുന്നില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചും മുദ്രാവാക്യം വിളിച്ചും ആഘോഷം തുടങ്ങിക്കഴിഞ്ഞു.

കര്‍ണാടക ഹൈക്കോടതി ശിക്ഷ ശരിവെച്ചിരുന്നെങ്കില്‍ ജയലളിതയ്ക്ക് ചുരുങ്ങിയത് പത്ത് വര്‍ഷമെങ്കിലും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലായിരുന്നു. 100 കോടി പിഴയോടൊപ്പം നാല് വര്‍ഷം ജയില്‍ വാസവും അവര്‍ അനുഭവിക്കേണ്ടി വരുമായിരുന്നു. എന്നാല്‍ ഇതൊന്നും വേണ്ടി വന്നില്ല. വര്‍ദ്ധിത വീര്യത്തോടെ ജയലളിത തിരിച്ചുവന്നു.

English summary
Justice Kumaraswamy has acquitted Jayalalithaa and three others in connection with the disproportionate assets case. she can take over as the CM of TN now
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X