ദുരിതാശ്വാസ പാക്കറ്റിലും അമ്മ സ്റ്റിക്കര്‍ നിർബന്ധം; ജയലളിതയ്‌ക്കെതിരെ ജനരോഷം!
ചെന്നൈ: സര്‍ക്കാര്‍ തുടങ്ങുന്ന സംരഭങ്ങളായാലും അതിലെല്ലാം അമ്മ എന്ന് പേരിട്ട് പതിച്ച് വെക്കുന്നത് ജയലളിതയുടെ ഒരു ശീലമാണ്. അതിപ്പോള്‍ ഇഡ്ഡലിയായാലും കുടിവെള്ളമായാലും ബ്രാന്‍ഡിന് പേര് അമ്മ തന്നെ. മറ്റൊന്നുമല്ല, പാര്‍ട്ടി പ്രവര്‍ത്തകരും ആരാധകരും ജയലളിതയെ വിളിക്കുന്ന പേരാണ് അമ്മ. ചുരുങ്ങിയ വിലയ്ക്ക് അവശ്യസാധനങ്ങള്‍ കൊടുക്കുന്ന പരിപാടിയായത് കൊണ്ട് അമ്മ ബ്രാന്‍ഡ് നെയിം വലിയ വിവാദങ്ങളില്‍ പെട്ടിരുന്നില്ല എന്ന് മാത്രം.
എന്നാല്‍ തമിഴ്‌നാടിനെ പിടിച്ചുകുലുക്കിയ ദുരിതത്തിനിടയിലും അമ്മയ്ക്ക് പേരുണ്ടാക്കാന്‍ ശ്രമിക്കുന്നത് ആളുകളില്‍ എതിര്‍പ്പിന് ഇടയാക്കിയിട്ടുണ്ട്. പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്ന തമിഴ്‌നാട് നിവാസികള്‍ക്കുള്ള ദുരിതാശ്വാസ പാക്കറ്റുകളില്‍ മുഖ്യമന്ത്രി ജയലളിതയുടെ ചിത്രം പതിക്കാന്‍ നിര്‍ബന്ധിച്ചു എന്ന വാര്‍ത്തകളാണ് എതിര്‍പ്പിന് ഇടയാക്കിയത്.

ചിത്രങ്ങളുണ്ട് ഇതാ
ഭക്ഷണ സാധനങ്ങള്‍ പാക്ക് ചെയ്യുന്നിടത്ത് ചിത്രം പതിക്കുന്നതിന്റെ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. ഇതാ ഒരു സാംപിള്‍.
|
പരാതിയുമായി ട്വിറ്ററില്‍
ഒരുപാട് ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇക്കാര്യം ഷെയര്‍ ചെയ്യുന്നുണ്ട്. ട്വിറ്ററിലാണ് ഏറ്റവും അധികം പ്രതികരണങ്ങള്‍ വരുന്നത്.
|
പന്തിയില്‍ പക്ഷഭേദം
ദുരിതാശ്വാസ പാക്കറ്റുകള്‍ വിതരണം ചെയ്യുന്നതില്‍ ചില സ്ഥലങ്ങളെ ഒഴിവാക്കുന്നതായും പരാതിയുണ്ട്. കിട്ടുന്ന പാക്കറ്റുകളിലെല്ലാം പക്ഷേ അമ്മയുടെ ചിത്രമുണ്ടെന്ന് പറയുന്നു ചിലര്‍.

പാര്‍ട്ടി അറിഞ്ഞിട്ടല്ല
സംഭവം വിവാദമായതോടെ പാര്‍ട്ടിയോ സര്‍ക്കാരോ ഇത്തരത്തില്‍ ഒരു നിര്‍ദേശം നല്‍കിയിട്ടില്ല എന്ന് കാണിച്ച് ഭരണകക്ഷിയായ എ ഐ എ ഡി എം കെ നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
|
അമ്മയാണെ സത്യം
ഏതെങ്കിലും പാര്‍ട്ടിക്കാര്‍ അമിതാവേശം കൊണ്ട് ചെയ്തതായിരിക്കാം ഇതെന്നും ആരെങ്കിലും ചിത്രം പതിപ്പിക്കാന്‍ നിര്‍ബന്ധിച്ചാല്‍ അക്കാര്യം പോലീസിനെയോ പാര്‍ട്ടി ഓഫീസുകളെയോ അറിയിക്കണമെന്നും എ ഐ എ ഡി എം കെ നേതാക്കള്‍ പറയുന്നു
|
ഇത്രയധികം സ്റ്റിക്കറുകളോ
ആവേശം കൂടിയ പാര്‍ട്ടി പ്രവര്‍ത്തകന്‍ വിചാരിച്ചാല്‍ ഇത്രയധികം സ്റ്റിക്കറുകള്‍ അടിക്കാനും പതിക്കാനും പറ്റുമോ. എന്‍ ജി ഓകള്‍ സംഭാവന ചെയ്യുന്ന പാക്കറ്റുകളില്‍ പോലും അമ്മ സ്റ്റിക്കറുകള്‍ പതിച്ചിട്ടുണ്ട് എന്നാണ് ആരോപണം.












Click it and Unblock the Notifications