എംജിആറിന് തൊട്ടടുത്ത് പുരട്ചി തലൈവിയ്ക്കും അന്ത്യവിശ്രമം... ആഗ്രഹപ്രകാരം തന്നെ
മറീന ബീച്ചില്‍ എംജിആറിന്‍റെ സ്മാരകത്തിനടുത്ത് തന്നെ ആയിരിക്കും ജയലളിതയുടെ അന്ത്യവിശ്രമവും
ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മൃതദേഹം ഡിസംബര്‍ 6 ചൊവ്വാഴ്ച തന്നെ സംസ്‌കരിക്കും. ഡിസംബര്‍ 5 ന് രാത്രി 11.30 ഓടെയാണ് ജയലളിത അന്തരിച്ചത് എന്നാണ് അപ്പോളോ ആശുപത്രി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്.
ചെന്നൈ മറീന ബീച്ചില്‍ ആയിരിക്കും ജയലളിതയുടെ മതദേഹം സംസ്‌കരിക്കുക. മുന്‍ മുഖ്യമന്ത്രി എംജിആറിന്റെ ശവകുടീരത്തിനോട് ചേര്‍ന്നായിരിക്കും ഇത്.

ജയലളിതയുടെ ആഗ്രഹ പ്രകാരം തന്നെയാണ് ഈ സ്ഥലം തിരഞ്ഞെടുത്തത് എന്നാണ് വിവരം. അപ്പോളോ ആശുപത്രിയില്‍ നിന്ന് ചൊവ്വാഴ്ച പലര്‍ച്ചെ രണ്ടരയോടെ ജയലളിതയുടെ മൃതദേഹം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ പോയസ് ഗാര്‍ഡനിലേക്ക് മാറ്റിയിരുന്നു. രാജാജി ഹാളിലും മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും.












Click it and Unblock the Notifications