കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശികലയ്ക്ക് വെല്ലുവിളിയായൊരു മലയാളി, തമിഴക ഭരണത്തില്‍ ഷീല നിര്‍ണായകമാകുന്നു

തമിഴക രാഷ്ട്രീയത്തില്‍ നിര്‍ണായകമാകാന്‍ മലയാളി ഷീല ബാലകൃഷ്ണന്‍. പിന്‍ഗാമിയാകാന്‍ ഒരുങ്ങുന്ന ശശികല നടരാജന് ഷീല വെല്ലുവിളിയാകുന്നു.

  • By Gowthamy
Google Oneindia Malayalam News

ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ വിയോഗത്തോടെ ശ്രദ്ധാകേന്ദ്രമായത് തോഴി ശശികല നടരാജനാണ്. ജയയുടെ അന്ത്യകര്‍മങ്ങള്‍ നടത്തിയത് ശശികലയായിരുന്നു. മാത്രമല്ല തമിഴക രാഷ്ട്രീയത്തില്‍ ശശികല നിര്‍ണായകമാകുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകളും. എന്നാല്‍ തമിഴക ഭരണത്തില്‍ നിര്‍ണായകമാകുന്ന ഒരുമലയാളി കൂടിയുണ്ട്. തിരുവനന്തപുരം സ്വദേശി ഷീല ബാലകൃഷ്ണന്‍.

ജയലളിത ആശുപത്രിയിലായതു മുതല്‍ തമിഴകത്തിന്റെ ഭരണം നിയന്ത്രിച്ചിരുന്നത് ഷീലയായിരുന്നു. ഷീലയുടെ അറിവില്ലാതെ തമിഴ്‌നാടിന്റെ ഭരണത്തില്‍ ഒന്നും സംഭവിക്കില്ലായിരുന്നു. ജയലളിതയുടെ മരണത്തിനു പിന്നാലെ ശശികലയ്‌ക്കൊപ്പം നിര്‍ണായക സ്വീധീനമാവുകയാണ് ഷീല. ശശികല ജയയുടെ തോഴിയാണെങ്കിലും ഭരണത്തിന്റെ ചുമതല ഷീലക്ക് തന്നെയായിരുന്നു.

ജയലളിതയുടെ വിയോഗ വാര്‍ത്ത കേട്ട് തമിഴ് ജനത എങ്ങനെ പ്രതികരിക്കുമെന്ന ആശങ്കയിലായിരിക്കുമ്പോഴും ഭയപ്പെട്ടതില്‍ നിന്ന് വ്യത്യസ്തമായി സംയമനത്തോടെ തമിഴകത്തെ നിയന്ത്രിച്ചതിനു പിന്നില്‍ ഷീലയുടെ മിടുക്കായിരുന്നു. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഒഴിവാക്കിയതു മാത്രമല്ല ജയലളിത ആശുപത്രിയിലായതു മുതല്‍ തമിഴ്‌നാടിന്റെ ഭരണ ചക്രം ഇവരുടെ കൈകളിലായിരുന്നു. തമിഴക രാഷ്ട്രീയത്തില്‍ ശശികലയ്ക്ക് ഷീല വെല്ലുവിളിയാകുമോ എന്നാണ് പലരും ഉറ്റു നോക്കുന്നത്.

 കരിയര്‍

കരിയര്‍

തമിഴ്‌നാട് കേഡറിലെ 1976 ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥയാണ് ഷീല. ഭര്‍ത്താവ് ബാലകൃഷ്ണനും തമിഴ്‌നാട്ടിലെ ഐഎഎസ് ഓഫീസറാണ്. തിരുവനന്തപുരം സ്വദേശിയാണ്. തഞ്ചാവൂരില്‍ അസിസ്റ്റ്ന്റ് കലക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. എംജിആര്‍ സര്‍ക്കാരില്‍ സാമൂഹ്യക്ഷേമ വകുപ്പ് ഡയറക്ടറായിരുന്നു. വ്യവസായ വകുപ്പില്‍ ഒമ്പത് വര്‍ഷം പ്രവര്‍ത്തിച്ചു. 1996 മുതല്‍ 1998 വരെ ഫിഷറീസ് വകുപ്പ് കമ്മീഷ്ണര്‍. 2000ല്‍ ഡിഎംകെ സര്‍ക്കാര്‍ സമൂഹ്യ ക്ഷേമ വകുപ്പ് സെക്രട്ടറിയാക്കി.

 പിന്നെ നിഴലായി

പിന്നെ നിഴലായി

2002 മുതലാണ് ഷീല ജയലളിതയുമായി അടുപ്പം സ്ഥാപിക്കുന്നത്. എന്നാല്‍ കരുണാനിധിയുടെ നേതൃത്വത്തിലുള്ള ഡിഎംകെ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ തലൈവിയുമായി അടുപ്പമുള്ളതിന്റെ പേരില്‍ ഷീലയെ മാറ്റി നിര്‍ത്തിയിരുന്നു. ജയലളിത അധികാരത്തിലെത്തിയപ്പോള്‍ ഷീലയെ പദവികളിലേക്ക് ഉയര്‍ത്തി. പിന്നെ ഉയര്‍ച്ചയിലും താഴ്ചയിലും ജയലളിത ഷീലയെ കൂടെ നിര്‍ത്തി.

 മികച്ച പ്രവര്‍ത്തനം

മികച്ച പ്രവര്‍ത്തനം

ഷീലയുടെ പ്രവര്‍ത്തനം ഇഷ്ടപ്പെട്ടതോടെ ജയ ഷീലയെ വിശ്വസ്തയാക്കുകയായിരുന്നു. ജയയുടെ സ്വഭാവ രീതികളോട് ഒത്തിണങ്ങുന്ന ഷീലയുടെ പ്രവര്‍ത്തനങ്ങളാണ് അവരെ ജയയുടെ വിശ്വസ്തയാക്കിയത്. ഇതോടെ ഷീല ഭരണത്തിലെ രണ്ടാമത്തെ അധികാര കേന്ദ്രമാവുകയായിരുന്നു. പൊതുജനങ്ങളില്‍ നിനന് അകന്ന് നിന്നിരുന്ന ഷീല ഉത്തരവുകള്‍ നല്‍കുന്നതിന് പകരം ഉദ്യോഗസ്ഥരില്‍ നിന്നു തന്നെ ആശയങ്ങള്‍ സ്വീകരിക്കുന്ന രീതിയാണ് പിന്തുടര്‍ന്നിരുന്നത്.

എല്ലാം ഷീല അറിയുന്നു

എല്ലാം ഷീല അറിയുന്നു

അധികാരത്തിലിരിക്കെ ജയലളിത നടപ്പാക്കിയ എല്ലാ ജനക്ഷേമ പദ്ധതികളുടെയും ബുദ്ധി കേന്ദ്രം ഷീല ആയിരുന്നു. തമിഴ്‌നാട് ഭരണത്തില്‍ ഷീല അറിയാതെ ഒന്നു നടക്കില്ലായിരുന്നു.

 വിരമിച്ചിട്ടും വിടാതെ

വിരമിച്ചിട്ടും വിടാതെ

2011ല്‍ ജയലളിത അധികാരത്തിലെത്തിയപ്പോള്‍ ഷീല വീണ്ടും ശ്രദ്ധാകേന്ദ്രമായി. 2012ല്‍ ചീഫ് സെക്രട്ടറി പദവിയിലേക്ക് ഒഴിവു വന്നപ്പോള്‍ ജയ പരിഗണിച്ചത് ഷീലയെ ആയിരുന്നു. പല മുതിര്‍ന്ന ഉദ്യോഗസ്ഥരെയും മറികടന്നാണ് ഷീലയെ ജയ നിയമിച്ചത്. 2014ല്‍ ഷീല വിരമിച്ചതോടെ ഉപദേശകയാക്കി. ജയയ്‌ക്കൊപ്പം അദൃശ്യമായ അധികാര കേന്ദ്രമായി ഷീല മാറുകയായിരുന്നു.

 അപ്പോളോ ആശുപത്രിയിലിരുന്ന് നിയന്ത്രണം

അപ്പോളോ ആശുപത്രിയിലിരുന്ന് നിയന്ത്രണം

ജയലളിത ആശുപത്രിയിലായിരുന്നപ്പോള്‍ തമിഴ്‌നാടിന്റെ ഭരണം നിയന്ത്രിച്ചിരുന്നത് ഷീലയായിരുന്നു. ശശികലയ്ക്കാപ്പം ജയയെ കാണാന്‍ ഷീലയ്ക്കും അനുമതി ഉണ്ടായിരുന്നു. അപ്പോളോ ആശുപത്രിയിലെ രണ്ടാംനിലയില്‍ താത്കാലികമായി ഒരുക്കിയ ഓഫീസ് മുറിയില്‍ ഇരുന്നായിരുന്നു ഷീല തമിഴ്‌നാട് ഭരണം നിയന്ത്രിച്ചത്.

 നിയന്ത്രണം ഷീലയുടെ കൈകളില്‍

നിയന്ത്രണം ഷീലയുടെ കൈകളില്‍

ജയലളിതയുടെ വിയോഗത്തില്‍ വലിയൊരു ദുരന്തത്തില്‍ നിന്ന് തമിഴ്‌നാടിനെ കരകയറ്റിയത് ഷീലതന്നെയായിരുന്നു. എങ്ങനെ കാര്യങ്ങള്‍ നടപ്പാക്കണമെന്ന നിര്‍ദേശങ്ങള്‍ നല്‍കിയത് ഷീലയായിരുന്നു. ഷീലയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് ക്രമസമാധാനം നടപ്പാക്കിയത്.

 കൈയൊഴിയാതെ തമിഴകം

കൈയൊഴിയാതെ തമിഴകം

ജയലളിതയുടെ പിന്‍ഗാമിയായി ഭരണത്തിലേറിയ പനീര്‍ശെല്‍വത്തിനും ഷീല പ്രിയപ്പെട്ടവള്‍ തന്നെയാണ്. പനീര്‍ ശെല്‍വത്തിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ ഉന്നതമായ സ്ഥാനം തന്നെ ഷീലയെ കാത്തിരിക്കുന്നുണ്ടെന്നാണ് സൂചനകള്‍.

English summary
Jayalalithaa dead: Sheela Balakrishnan set to become part of TN Cabinet. may be challenge for sasikala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X