ജയലളിതയ്ക്ക് മരുന്ന് മാറി നല്കിയതോ? ഇമെയില്‍ രഹസ്യങ്ങള്‍ ചോര്‍ന്നു...
ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പ് മരുന്ന് മാറി നല്‍കിയെന്നാണ് ക്വിന്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് മരുന്ന് മാറി നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍. ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പ് മരുന്ന് മാറി നല്‍കിയെന്നാണ് ക്വിന്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്‍ഡി ടിവിയിലെ മാധ്യമ പ്രവര്‍ത്തക ബര്‍ഖ ദത്ത് ഇതുസംബന്ധിച്ച് തന്റെ സഹപ്രവര്‍ത്തകര്‍ക്ക് അയച്ച ഇമെയിലിലാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നതെന്നും ക്വിന്റ് പറയുന്നു.
അപ്പോളോ ആശുപത്രി ഉടമകളായ റെഡ്ഡി സഹോദരിമാരുമായി ബര്‍ഖ ദത്ത് നടത്തിയ കോണ്‍ഫറന്‍സ് കോളിലാണ് ഇക്കാര്യങ്ങള്‍ അവര്‍ പറഞ്ഞതെന്നും, ഇത് സംബന്ധിച്ച് ബര്‍ഖ ദത്ത് എന്‍ഡി ടിവിയിലെ മറ്റു മാധ്യമ പ്രവര്‍ത്തകര്‍ക്ക് അയച്ച ഇമെയിലാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നതെന്നും ക്വിന്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പ്
സെപ്റ്റംബറില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പ് ജയലളിതയ്ക്ക് മരുന്ന് മാറി നല്‍കിയെന്ന് ആശുപത്രി അധികൃതര്‍ സ്ഥിതീകരിച്ചതായാണ് ഇമെയിലിലുള്ളത്. പ്രമേഹ രോഗത്തിന് നല്കുന്ന മരുന്നാണ് മാറി നല്‍കിയതെന്നും ക്വിന്റ് ന്യൂസ് പറയുന്നു.

റെഡ്ഡി സഹോദരിമാരും വിവരം സ്ഥീകരിച്ചു
അപ്പോളോ ആശുപത്രി മേധാവികളായ റെഡ്ഡി സഹോദരിമാരുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഇക്കാര്യങ്ങള്‍ അവര്‍ ബര്‍ഖ ദത്തിനോട് വെളിപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഇമെയില്‍ ചോര്‍ന്നു
അപ്പോളോ മേധാവികളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബര്‍ഖ ദത്ത് ഇക്കാര്യങ്ങള്‍ സൂചിപ്പിച്ച് എന്‍ഡി ടിവിയിലെ സഹപ്രവര്‍ത്തകര്‍ക്ക് ഇമെയില്‍ അയച്ചത്. ബര്‍ഖ ദത്തിന്റെ ഇമെയില്‍ ലഭിച്ചതായി എന്‍ഡി ടിവിയിലെ ചില മാധ്യമ പ്രവര്‍ത്തകര്‍ സമ്മതിച്ചതായും ക്വിന്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അപ്പോളോ മേധാവികളും മിണ്ടുന്നില്ല
ഇമെയില്‍ രഹസ്യങ്ങളെ കുറിച്ചും, അത് ചോര്‍ന്നതിന്റെ സംബന്ധിച്ചും പ്രതികരിക്കാന്‍ എന്‍ഡി ടിവി മേധാവി പ്രണോയ് റോയ് ഇതുവരെ തയ്യാറായിട്ടില്ല. അപ്പോളോ ആശുപത്രി അധികൃതരും ഇതു സംബന്ധിച്ച് കാര്യങ്ങള്‍ വ്യക്തമാക്കാന്‍ തയ്യാറായിട്ടില്ലെന്നും ക്വിന്റ് ന്യൂസ് പറഞ്ഞു.
-
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ












Click it and Unblock the Notifications