കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിതയ്ക്ക് മരുന്ന് മാറി നല്‍കിയതോ? ഇമെയില്‍ രഹസ്യങ്ങള്‍ ചോര്‍ന്നു...

ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പ് മരുന്ന് മാറി നല്‍കിയെന്നാണ് ക്വിന്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

  • By Afeef Musthafa
Google Oneindia Malayalam News

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് മരുന്ന് മാറി നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍. ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പ് മരുന്ന് മാറി നല്‍കിയെന്നാണ് ക്വിന്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്‍ഡി ടിവിയിലെ മാധ്യമ പ്രവര്‍ത്തക ബര്‍ഖ ദത്ത് ഇതുസംബന്ധിച്ച് തന്റെ സഹപ്രവര്‍ത്തകര്‍ക്ക് അയച്ച ഇമെയിലിലാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നതെന്നും ക്വിന്റ് പറയുന്നു.

അപ്പോളോ ആശുപത്രി ഉടമകളായ റെഡ്ഡി സഹോദരിമാരുമായി ബര്‍ഖ ദത്ത് നടത്തിയ കോണ്‍ഫറന്‍സ് കോളിലാണ് ഇക്കാര്യങ്ങള്‍ അവര്‍ പറഞ്ഞതെന്നും, ഇത് സംബന്ധിച്ച് ബര്‍ഖ ദത്ത് എന്‍ഡി ടിവിയിലെ മറ്റു മാധ്യമ പ്രവര്‍ത്തകര്‍ക്ക് അയച്ച ഇമെയിലാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നതെന്നും ക്വിന്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പ്

ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പ്

സെപ്റ്റംബറില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പ് ജയലളിതയ്ക്ക് മരുന്ന് മാറി നല്‍കിയെന്ന് ആശുപത്രി അധികൃതര്‍ സ്ഥിതീകരിച്ചതായാണ് ഇമെയിലിലുള്ളത്. പ്രമേഹ രോഗത്തിന് നല്‍കുന്ന മരുന്നാണ് മാറി നല്‍കിയതെന്നും ക്വിന്റ് ന്യൂസ് പറയുന്നു.

റെഡ്ഡി സഹോദരിമാരും വിവരം സ്ഥീകരിച്ചു

റെഡ്ഡി സഹോദരിമാരും വിവരം സ്ഥീകരിച്ചു

അപ്പോളോ ആശുപത്രി മേധാവികളായ റെഡ്ഡി സഹോദരിമാരുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഇക്കാര്യങ്ങള്‍ അവര്‍ ബര്‍ഖ ദത്തിനോട് വെളിപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഇമെയില്‍ ചോര്‍ന്നു

ഇമെയില്‍ ചോര്‍ന്നു

അപ്പോളോ മേധാവികളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബര്‍ഖ ദത്ത് ഇക്കാര്യങ്ങള്‍ സൂചിപ്പിച്ച് എന്‍ഡി ടിവിയിലെ സഹപ്രവര്‍ത്തകര്‍ക്ക് ഇമെയില്‍ അയച്ചത്. ബര്‍ഖ ദത്തിന്റെ ഇമെയില്‍ ലഭിച്ചതായി എന്‍ഡി ടിവിയിലെ ചില മാധ്യമ പ്രവര്‍ത്തകര്‍ സമ്മതിച്ചതായും ക്വിന്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അപ്പോളോ മേധാവികളും മിണ്ടുന്നില്ല

അപ്പോളോ മേധാവികളും മിണ്ടുന്നില്ല

ഇമെയില്‍ രഹസ്യങ്ങളെ കുറിച്ചും, അത് ചോര്‍ന്നതിന്റെ സംബന്ധിച്ചും പ്രതികരിക്കാന്‍ എന്‍ഡി ടിവി മേധാവി പ്രണോയ് റോയ് ഇതുവരെ തയ്യാറായിട്ടില്ല. അപ്പോളോ ആശുപത്രി അധികൃതരും ഇതു സംബന്ധിച്ച് കാര്യങ്ങള്‍ വ്യക്തമാക്കാന്‍ തയ്യാറായിട്ടില്ലെന്നും ക്വിന്റ് ന്യൂസ് പറഞ്ഞു.

English summary
According to quint news Jayalalithaa was on wrong medication for diabetes before she arrived at Chennai’s Apollo Hospital.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X