Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയലളിതയുടെ മരണം: ശശികലയ്ക്കും അപ്പോളോ ആശുപത്രിക്കും ജുഡീഷ്യൽ കമ്മീഷന്റെ നോട്ടീസ്

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ ദുരൂഹത ഇതുവരെയും അവസാനിച്ചിട്ടില്ല. അപ്പോളോ ആശുപത്രിയിലെത്തിക്കുമ്പോള്‍ ജയലളിതയ്ക്ക് ബോധമില്ലായിരുന്നു എന്ന് ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തിയിരുന്നു. പിന്നാലെ ജയലളിത ആശുപത്രിയിലുള്ളപ്പോളെന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങള്‍ ടിടിവി ദിനകരന്‍ വിഭാഗം പുറത്ത് വിട്ടു. അതിനിടെ ജയലളിതയുടെ മരണം അന്വേഷിക്കുന്ന കമ്മീഷന്‍ അപ്പോളോ ആശുപത്രി ചെയര്‍മാന്‍ പ്രതാപ് റെഡ്ഡിക്കും ശശികലയ്ക്കും നോട്ടീസ് അയച്ചിരിക്കുകയാണ്. ജസ്റ്റിസ് എ ആറുമുഖസ്വാമിയുടെ അദ്ധ്യക്ഷതയിലുള്ള ജുഡീഷ്യല്‍ കമ്മീഷന്റേതാണ് നടപടി. പതിനഞ്ച് ദിവസത്തിനകം ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കാനാണ് ശശികലയോട് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

jayalalitha

ജയലളിതയുടെ മരണത്തില്‍ ദുരൂഹത ആരോപിക്കപ്പെട്ട പശ്ചാത്തലത്തിലാണ് തമിഴ്‌നാട് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. ജയലളിതയുടേത് സാധാരണ മരണമല്ലെന്നും അതില്‍ ശശികലയ്ക്ക് അടക്കം പങ്കുണ്ട് എന്ന തരത്തിലുമാണ് ആരോപണങ്ങള്‍ ഉയര്‍ന്നത്. നിലവില്‍ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് പരപ്പന അഗ്രഹാര ജയിലില്‍ കഴിയുകയാണ് ശശികല. ഒ പനീര്‍ശെല്‍വം ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ജയലളിതയുടെ മരണത്തിന് പിന്നില്‍ ശശികലയുടെ പങ്ക് സംശയിച്ച് രംഗത്ത് വന്നിരുന്നു. 2016 ഡിസംബര്‍ 6ന് അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ആയിരുന്നു ജയലളിതയുടെ മരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+