കുറ്റവിമുക്ത.... ജയലളിതയുടെ ശിക്ഷ റദ്ദാക്കി
ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ശിക്ഷ റദ്ദാക്കി. കര്‍ണാടക ഹൈക്കോടതി ജസ്റ്റിസ് സി കുമാരസ്വാമിയാണ് ജയലളിതയെ കുറ്റവിമുക്തയാക്കിയത്. ബെംഗളൂരുവിലെ വിചാരണക്കോടതി വിധിച്ച നാല് വര്‍ഷത്തെ തടവും 100 കോടിയുടെ പിഴയുമാണ് കര്‍ണാടക ഹൈക്കോടതി റദ്ദാക്കിയത്.
തിങ്കളാഴ്ച രാവിലെ 11 മണിക്കാണ് ഹൈക്കോടതി തമിഴ്നാട് രാഷ്ട്രീയത്തില്‍ നിര്‍ണായകമായ ഈ വിധി പ്രഖ്യാപനം നടത്തിയത്. വിചാരണക്കോടതിയുടെ വിധിക്കെതിരെ ജയലളിത നല്കിയ അപ്പീലിലാണ് ഈ വിധി. ജയലളിതയുടെ തോഴി ശശികല ഉള്‍പ്പെടെ നാല് പേരുടെയും ശിക്ഷ റദ്ദുചെയ്തിട്ടുണ്ട്. വിധിപ്രഖ്യാപനവുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷയാണ് ബെംഗളൂരു നഗരത്തില്‍ ഒരുക്കിയത്. ഹൈക്കോടതി പരിസരത്ത് മാത്രം 1000 പോലീസുകാരെ വിന്യസിച്ചു.

വിധി കേള്‍ക്കാനായി ജയലളിത കര്‍ണാടക ഹൈക്കോടതിയില്‍ എത്തിയിരുന്നില്ല. കര്‍ണാടക ഹൈക്കോടതിയുടെ വിധി പുറത്തുവന്നതും ആഘോഷം തുടങ്ങി. എ ഐ എ ഡി എം കെ പ്രവര്‍ത്തകരും ജയയുടെ അണികളും പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തുമാണ് അമ്മയുടെ വിജയം ആഘോഷിക്കുന്നത്.
തമിഴ്നാട് മുഖ്യമന്ത്രി ഒ പന്നീര് ശെല്‍വം ജയലളിതയുടെ വീട്ടിലെത്തി അഭിനന്ദനം അറിയിച്ചു. ജയലളിതയുടെ വസതിക്ക് മുന്നിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിട്ടുണ്ട്. കര്‍ണാടക ഹൈക്കോടതി വിധിപറയുന്നതിന് മുന്നോടിയായി ജയലളിതയ്ക്ക് വേണ്ടി എ ഐ എ ഡി എം കെ പ്രവര്‍ത്തകര്‍ വിവിധ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളും വഴിപാടുകളും നടത്തി.
-
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? -
'എനിക്കെന്താ ദേഷ്യപ്പെട്ടൂടെ, മനപ്പൂർവ്വം അങ്ങനെ ചെയ്താൽ ദേഷ്യം വരില്ലേ', മമ്മൂട്ടി പറഞ്ഞത്












Click it and Unblock the Notifications