Get Updates
Get notified of breaking news, exclusive insights, and must-see stories!

തലൈവി മോഡിയെ കണ്ടില്ല

ചെന്നൈ: ചെന്നൈയില്‍ എത്തിയ ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്ര മോഡിയെ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത കണ്ടില്ല. രാഷ്ട്രം മുഴുവന്‍ ഉറ്റുനോക്കുക്കൊണ്ടിരുന്ന ഒരു കൂടിക്കാഴ്ചയാണ് നടക്കാതെ പോയത്.

മദ്രാസ് സര്‍വ്വകലാശാലയില്‍ നാനി പാല്‍ഖിവാല അനുസ്മരണ പ്രഭാഷണത്തിനായാണ് 2013 ഒക്ടോബര്‍ 18 ന് നരേന്ദ്ര മോഡി ചെന്നൈയില്‍ എത്തിയത്. മോഡി ജയലളിതയെ കാണാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നതായി വാര്‍ത്തകളുണ്ട്. രണ്ട് പക്ഷത്തേയും ചില നേതാക്കള്‍ ഇടപെട്ട് കൂടിക്കാഴ്ചക്ക് ശ്രമിച്ചിരുന്നെങ്കിലും അവസാന നിമിയം ജയലളിത പിന്‍ വാങ്ങുകയായിരുന്നുവത്രെ.

Jayalalithaa and Narendra Modi

മോഡി തന്റെ നല്ല സുഹൃത്താണെന്ന് മുമ്പ് പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള ആളാണ് ജയലളിത. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ നരേന്ദ്ര മോഡിയുമായി അടുപ്പം കാണിക്കുന്നത് തമിഴ്‌നാട്ടിലെ മുസ്ലീം ന്യൂനപക്ഷങ്ങള്‍ തനിക്കെതിരെ തിരിയാന്‍ ഇടയാക്കുമെന്ന വിലിരുത്തലില്‍ ആണ് തലൈവി.

പുറത്ത് വരുന്ന അഭിപ്രായ സര്‍വ്വേകളെല്ലാം തന്നെ തമിഴ്‌നാട്ടില്‍ ജയലളിതയുടെ എഐഎഡിഎംകെ വന്‍ വിജയം നേടുമെന്ന സൂചനയാണ് നല്‍കുന്നത്. അത്‌കൊണ്ട് തന്നെ ദേശീയ പാര്‍ട്ടികളായ കോണ്‍ഗ്രസുമായും ബിജെപിയുമായും ഒരു സമദൂര സിദ്ധാന്തത്തിലാണ് ജയലളിത ഇപ്പോഴുള്ളത്. കേന്ദ്രത്തില്‍ കോണ്‍ഗ്രസോ ബിജെപിയോ ഇല്ലാത്ത ഒരു സര്‍ക്കാരിന് സാധ്യതയുണ്ടെങ്കില്‍ ഒന്ന് പ്രധാനമന്ത്രി ആയിക്കളയാം എന്ന ആഗ്രഹവും പുരട്ചി തലൈവിക്കുണ്ട്.

വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ ചെന്നൈയിലെ സെക്രട്ടേറിയറ്റില്‍ ജയലളിത എത്തിയിരുന്നു. ഏതാണ്ട് ഇതേ സമയത്താണ് ചെന്നൈ വിമാനത്താവളത്തില്‍ നരേന്ദ്ര മോഡിയും എത്തിയത്. ഇതോടെ കൂടിക്കാഴ്ച വിഷയം പല വാര്‍ത്താ ചാനലുകളും ചര്‍ച്ചയാക്കിത്തുടങ്ങി. ഏതാണ്ട് അഞ്ച് മണി വരെ ജയലളിത സെക്രട്ടേറിയറ്റില്‍ ഉണ്ടായിരുന്നു. സെക്രട്ടേറിയറ്റില്‍ നിന്ന് വെറും ഒരു കിലോമീറ്റര്‍ മാത്രം അകലെയായിരുന്നു മോഡിയുടെ പ്രഭാഷണം നടക്കുന്ന മദ്രാസ് യൂണിവേഴ്‌സിറ്റി.

തമിഴ്നാട്ടിലെ ബിജെപി നേതാക്കളുമായി നരേന്ദ്ര മോഡി പിന്നീട് ചര്‍ച്ച നടത്തിയിരുന്നു. സംസ്ഥാനത്ത് സാധ്യമായ സഖ്യങ്ങളെക്കുറിച്ച് ചോദ്യം ഉയര്‍ന്നപ്പോള്‍ ബിജെപി മൂന്ന് ചേരികളായി തിരിഞ്ഞതിന് സമാനമായി അവസ്ഥ. എഐഎഡിഎംകെയുമായി സഖ്യമുണ്ടാക്കണം എന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടപ്പോള്‍, ഡിഎംകെക്ക് വേണ്ടി വേറൊരു വിഭാഗം മുറവിളി കൂട്ടി. എന്നാല്‍ ഇവര്‍ രണ്ടുമല്ലാതെ ചെറിയ കക്ഷികളെ കൂടെ നിര്‍ത്തണമെന്ന് മറ്റൊരു വിഭാഗം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ സംസ്ഥാന ഘടകം തീരുമാനത്തിലെത്തിയിട്ട് കേന്ദ്ര നേതൃത്വത്തെ അറിയിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് മോഡി.

ഇതിനിടെ ജയലളിത തമിഴ് മാനില മുസ്ലീം ലീഗുമായി തിരഞ്ഞെടുപ്പ് ധാരണയില്‍ എത്തിയിട്ടുണ്ട്. മോഡി ചെന്നൈയില്‍ എത്തിയ ദിവസം തന്നെയായിരുന്നു ഇത്. ഡിസംബര്‍ 4 ന് നടക്കാനിരിക്കുന്ന ഏര്‍ക്കാട് ഉപതിരഞ്ഞെടുപ്പില്‍ എഐഎഡിഎംകെക്ക് തമിഴ് മാനില മുസ്ലീം ലീഗ് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+