കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനാരോഗ്യം; കാവേരി യോഗത്തില്‍ ജയലളിത പങ്കെടുക്കില്ല

  • By Anwar Sadath
Google Oneindia Malayalam News

ചെന്നൈ: ചെന്നൈ അപ്പോഴോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട സംയുക്ത യോഗത്തില്‍ പങ്കെടുക്കില്ല. കേന്ദ്ര സര്‍ക്കാര്‍ വിളിച്ചിരിക്കുന്ന യോഗത്തില്‍ കര്‍ണാടക മുഖ്യമന്ത്രി പങ്കെടുക്കുന്നുണ്ട്. ജയലളിതയ്ക്കു പകരം പൊതുമരാമത്ത് മന്ത്രി എടപ്പാടി പളനിസ്വാമി പങ്കെടുക്കും.

യോഗത്തില്‍ കൈക്കൊള്ളേണ്ട നിലപാട് ജയലളിത പളനിസ്വാമിയെ ധരിപ്പിച്ചിട്ടുണ്ട്. ഇതിനായി ആശുപത്രിയില്‍ ജയലളിത യോഗം വിളിച്ചു ചേര്‍ത്തിരുന്നു. യോഗത്തില്‍ മന്ത്രിമാര്‍ കേസിലെ നിലവിലെ അവസ്ഥയും സംസ്ഥാനത്ത് നിലനില്‍ക്കുന്ന വൈകാരികമായ സാഹചര്യങ്ങളും മുഖ്യമന്ത്രിയോട് വിശദീകരിച്ചു.

jayalalitha

കാവേരി തര്‍ക്കത്തില്‍ തമിഴ്‌നാടിന് കര്‍ണാടക ജലം വിട്ടുകൊടുക്കനാണ് സുപ്രീംകോടതിയുടെ വിധി. എന്നാല്‍ വിധി കര്‍ണാടക സര്‍ക്കാര്‍ ഇതുവരെ പാലിച്ചിട്ടില്ല. വെള്ളം വിട്ടുകൊടുക്കില്ലെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുകയാണ്. കോടതി അലക്ഷ്യം വരുമെന്ന് ഉറപ്പായതോടെയാണ് കേന്ദ്രസര്‍ക്കാര്‍ സംയുക്ത യോഗം വിളിച്ചു ചേര്‍ത്തത്.

നിലവിലെ സാഹചര്യത്തില്‍ ജയലളിതയ്ക്ക് പ്രശ്‌നത്തില്‍ ഇടപെടാന്‍ കഴിയാത്തത് കര്‍ണാടകത്തിന് ആശ്വാസകരമാണ്. കടുത്ത പനിയും മറ്റും മൂലമാണ് കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ജയലളിത ആശുപത്രിയില്‍ കഴിയുന്നത്. മുഖ്യമന്ത്രിയുടെ ആരോഗ്യനിലയില്‍ ആശങ്കയില്ലെന്നാണ് നേതാക്കള്‍ അറിയിച്ചിട്ടുള്ളതെങ്കിലും ആശുപത്രിയുടെ പുറത്ത് അണികള്‍ തടിച്ചുകൂടുന്നുണ്ട്.

English summary
Jayalalithaa holds meet on Cauvery issue in hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X