കരുണാനിധിയില്‍ നിന്ന് സിനിമയെ ജയലളിത രക്ഷിച്ചു?
ചെന്നൈ: ഡിഎംകെ അദ്ധ്യക്ഷന്‍ കരണാനിധിയുടെയും കുടുംബത്തിന്റെയും കൈയില്‍ നിന്ന് തമിഴ് സിനിമയെ സ്വതന്ത്രമാക്കിയത് തന്റെ ഭരണത്തോടെയാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത. തമിഴ്നാട് സര്‍ക്കാരും സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബയര് ഓഫ് കൊമേഴ്സും സംയുക്തമായി സംഘടിപ്പിച്ച ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജയലളിത.
സിനിമാ നിര്‍മാണത്തിന് സബ്സിഡി ഏര്‍പ്പെടുത്തിയത് തന്റെ ഭരണകാലത്താണ്. ചെന്നൈ ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവലിന് 50 ലക്ഷം രൂപ അനുവദിക്കുന്നതുള്‍പ്പടെ വ്യാജസിഡി നിര്‍മാണത്തെ തടയുന്നതിനും എഐഡിഎംകെ സര്‍ക്കാറിന് കഴിഞ്ഞു. തങ്ങള്‍ സിനമാ മേഖലയില്‍ ഉണ്ടായാലെ തമിഴ് സിനിമയ്ക്ക് വളര്‍ച്ചയുള്ളൂ എന്നായിരുന്നു ചിലരുടെ നിലപാട്. എന്നാല്‍ അതിനെ പാടെ മാറ്റാനും തന്റെ ഭരണത്തിന് കഴിഞ്ഞു. പേര് പറഞ്ഞില്ലെങ്കിലും തൊടുത്തത് കരുണാനിധിക്കാണെന്ന് വ്യക്തം.

ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു ഓഡിറ്റോറിയത്തില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ച് എംജിആര്‍, ശിവാജി ഗണേശന്, ജമനി ഗണേശന്, കമല്‍ ഹസന്, രജനീകാന്ത് എന്നിവരുടെ സിനിമകളിലെ ക്ലിപ്സുകളും പ്രദര്‍ശിപ്പിച്ചു. തമിഴ് സിനിമയിലെ തലമുതിര്‍ന്ന 59അംഗങ്ങള്‍ക്ക് ജയലളിത ഉപഹാരം സമ്മാനിച്ചു. കമല്‍ ഹസന്, രജനീകാന്ത്, സരോജ ദേവി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. നാലു ദിവസമായി നടക്കുന്ന പരിപാടിയുടെ സമാപന സമ്മേളനം 24ന് രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications