കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരുന്നു 'അമ്മ മിനറല്‍ വാട്ടര്‍'

Google Oneindia Malayalam News

ചെന്നൈ: ലോകസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കൂടുതല്‍ ജനപ്രിയ തീരുമാനങ്ങളുമായി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത രംഗത്ത്. കുറഞ്ഞ വിലയ്ക്ക് ഭക്ഷണം ലഭ്യമാക്കുന്ന അമ്മ കാന്റീനുകള്‍ക്ക് പിറകെ പത്തുരൂപയ്ക്ക് മിനറല്‍ വാട്ടര്‍ എന്ന സ്‌കീമാണ് എഐഎഡിഎംകെ സര്‍ക്കാര്‍ മുന്നോട്ടു വെയ്ക്കുന്നത്. അമ്മ മിനറല്‍ വാട്ടര്‍ പദ്ധതി ജയലളിത തന്നെയാണ് ഉദ്ഘാടനം ചെയ്തത്.

തിരുവള്ളൂരിനടുത്തുള്ള ഗുമ്മിഡിപൂണ്ടിയിലാണ് സ്‌കീമിന്റെ ഉദ്ഘാടനച്ചടങ്ങ് നടന്നത്. ബസ് സ്റ്റാന്റുകളിലും സര്‍ക്കാര്‍ ബസ്സുകളിലുമാണ് ഈ വെള്ളം ലഭിക്കുക. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി സിഎന്‍ അണ്ണാദുരൈയുടെ 105ാം ജന്മദിനത്തോടനുബന്ധിച്ചാണ് ഈ പദ്ധതി തുടങ്ങിയിരിക്കുന്നത്.

Jayalalithaa

സാധാരണ ജനങ്ങള്‍ക്ക് ന്യായമായ വിലയ്ക്ക് കുടിവെള്ളം ലഭിക്കുന്ന പദ്ധതി നടപ്പാക്കുമെന്ന് കഴിഞ്ഞ ജൂണില്‍ തന്നെ ജയലളിത പ്രഖ്യാപിച്ചിരുന്നു. നിലവില്‍ ട്രെയിനില്‍ മിനറല്‍ വാട്ടറിന് 15 രൂപ ഈടാക്കുന്നുണ്ട്.

ചില സ്വകാര്യകമ്പനികള്‍ ലിറ്ററിന് 20 രൂപ വരെ ഈടാക്കി ജനങ്ങളെ കൊള്ളയടിക്കുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാറിന്റെ തീരുമാനം പുറത്തുവന്നിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പത്തോളം ഉല്‍പ്പാദന യൂനിറ്റുകള്‍ ആരംഭിക്കുമെന്ന് ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

English summary
Tamil Nadu Chief Minister Jayalalithaa will launch a scheme on Sunday to provide mineral water for Rs 10 a litre.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X