കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്‍കുട്ടികള്‍ക്ക് വിവാഹ സഹായമായി എട്ട് ഗ്രാം സ്വര്‍ണം നല്‍കി ജയലളിത

  • By ഭദ്ര
Google Oneindia Malayalam News

ചെന്നൈ: വിവാഹ സഹായമായി പെണ്‍കുട്ടികള്‍ക്ക് എട്ട് ഗ്രാം സ്വര്‍ണ കോയില്‍ നല്‍കുന്ന സര്‍ക്കാരിന്റെ പുതിയ പദ്ധതിയ്ക്ക് ജയലളിത തുടക്കം കുറിച്ചു. സ്വന്തം മണ്ഡലമായ ഡോക്ടര്‍ രാധാകൃഷ്ണന്‍ നഗറിലെ അഞ്ച് പെണ്‍കുട്ടികള്‍ക്ക് പദ്ധതിയുടെ തുടക്കത്തില്‍ സ്വര്‍ണം വിതരണം ചെയ്തത്.

പദ്ധതിയില്‍ 12,500 പെണ്‍കുട്ടികളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മെയ് 23 ന് ശേഷം പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്കാണ് സഹായം ലഭിക്കുക. 204 കോടി രൂപയാണ് ഈ വിഭാഗത്തില്‍ സര്‍ക്കാര്‍ മാറ്റി വെച്ചിട്ടുള്ളത്. 1.4 ലക്ഷം ആളുകള്‍ പദ്ധതിയില്‍ മുന്‍പ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് നാല് ഗ്രാം സ്വര്‍ണ കോയില്‍ മാത്രമേ ലഭിക്കൂ.

 jayalalithaa

എഐഡിഎംകെ സര്‍ക്കാരിന്റെ കാലത്ത് പത്താം ക്ലാസ് വരെ പഠിച്ച പെണ്‍കുട്ടികള്‍ക്ക് 25000 രൂപയും നാല് ഗ്രാം സ്വര്‍ണവും നല്‍കിയിരുന്നു. ബിരുദമോ ഡിപ്ലോമയോ പൂര്‍ത്തിയാക്കിയ പെണ്‍കുട്ടികള്‍ക്ക് 50000 രൂപയും ഒരു സ്വര്‍ണ കോയിനും നല്‍കിയിരുന്നു.

English summary
Tamil Nadu chief minister J Jayalalithaa on Thursday launched distribution of gold coins, weighing eight grams, to 12,500 women under the government's marriage assistance scheme.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X