കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിത തോറ്റത് രജനികാന്ത് പറഞ്ഞത് കൊണ്ട് മാത്രം; ഇതാ ചില വെളിപ്പെടുത്തലുകള്‍...

1996ലെ തിരഞ്ഞെടുപ്പില്‍ ജയലളിതയെ പരാജയപ്പെടുത്തിയത് തന്‍റെ വാക്കുകളാണെന്ന് വെളിപ്പെടുത്തി സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. ജയലളിത അനുസ്മരണ ചടങ്ങിലാണ് രജനിയുടെ വെളിപ്പെടുത്തല്‍.

  • By Gowthamy
Google Oneindia Malayalam News

ചെന്നൈ : 1996ലെ തമിഴ്‌നാട് അസംബ്ലി തിരഞ്ഞെടുപ്പില്‍ ജയലളിത പരാജയപ്പെടാന്‍ കാരണം രജനികാന്ത്. തമിഴകത്തിന്റെ സൂപ്പര്‍ താരം തന്നെയാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.

ജയലളിത അനുസ്മര ചടങ്ങിലാണ് രജനികാന്ത് ഇക്കാര്യം വെളിപ്പെടുത്തിയത്. പിന്നീട് ഇരുവര്‍ക്കിടയിലും നല്ല ബന്ധം ഉണ്ടായിരുന്നില്ലെന്നും എന്നാല്‍ മകളുടെ വിവാഹത്തിന് ജയലളിത എത്തിയത് തന്നെ ഞെട്ടിച്ചുവെന്നും രജനികാന്ത് പറയുന്നു.

ജയളിതയെയും ചോ രാമസ്വാമിയെയും അനുസ്മരിക്കുന്നതിനായി തെന്നിന്ത്യന്‍ കലാകാരന്മാരുടെ സംഘടനയായ നടികര്‍ സംഘമാണ് ചടങ്ങ് സംഘടിപ്പിച്ചത്.

പോരാടി വിജയം

പോരാടി വിജയം

ജയലളിത കോഹിനൂര്‍ രത്‌നമാണെന്ന് രജനി കാന്ത് പറയുന്നു. പുരുഷമേധാവിത്വമുള്ള സമൂഹത്തില്‍ നിരവധി കഷ്ടപ്പാടുകളെ അതിജീവിച്ചാണ് അവര്‍ തന്റേതായ ഇടം കണ്ടെത്തിയതെന്നും രജനി കാന്ത് പറയുന്നു.

 രജനി പറയുന്നു

രജനി പറയുന്നു

1996ലെ തിരഞ്ഞെടുപ്പില്‍ ജയലളിതയ്‌ക്കെതിരെ താന്‍ പറഞ്ഞ വാക്കുകളായിരുന്നു അവരുടെ പരാജയത്തിന് കാരണമായത്. തന്റെ വാക്കുകള്‍ ജയലളിതയെ വേദനിപ്പിച്ചതായും അദ്ദേഹം പറയുന്നുണ്ട്. പരാജയത്തിന്റെ പ്രധാന കാരണവും അതാണെന്ന് രജനി വ്യക്തമാക്കി.

 കനത്ത പരാജയം

കനത്ത പരാജയം

ജയലളിതയ്‌ക്കെതിരെ രജനി കാന്ത് പറഞ്ഞ ഒറ്റവാക്കാണ് പരാജയത്തിന് കാരണമായത്. ജയലളിതയുടെ നേതൃത്വത്തിലുളള എഐഎഡിഎംകെ അധികാരത്തിലെത്തിയാല്‍ ദൈവത്തിനു പോലും തമിഴ്‌നാടിനെ രക്ഷിക്കാനാകില്ല- എന്നാണ് രജനി കാന്ത് പറഞ്ഞത്. ഈ വാക്കുകള്‍ക്കു പിന്നാലെ ജയലളിത വിരുദ്ധ വികാരം തമിഴനാട്ടില്‍ ഉണ്ടാവുകയും തിരഞ്ഞെടുപ്പില്‍ ഡിഎംകെ- ടിഎംസി കൂട്ടുകക്ഷി വിജയം തൂത്തുവാരുകയും ചെയ്തതായി രജനി കാന്ത് പറയുന്നു.

 കഷ്ടപ്പാടുകള്‍

കഷ്ടപ്പാടുകള്‍

എംജിആറിന്റെ മരണത്തിനു പിന്നാലെ എഐഎഡിഎംകെ തലപ്പത്തേക്ക് ജയലളിത എത്തുമ്പോള്‍ നിരവധി ബുദ്ധിമുട്ടുകളായിരുന്നു അവര്‍ക്ക് നേരിടേണ്ടി വന്നിരുന്നതെന്നും രജനി കാന്ത് പറയുന്നു. എന്നാല്‍ എംജിആറിനെപ്പോലും തന്റെ നേട്ടങ്ങളിലൂടെ ജയലളിത മറികടന്നുവെന്ന് രജനി പറയുന്നു.

വെല്ലുവിളികള്‍ പാഠമായി

വെല്ലുവിളികള്‍ പാഠമായി

രണ്ടാമത്തെ വയസില്‍ അച്ഛനെയും പിന്നീട് അമ്മയെയും നഷ്ടമായപ്പോള്‍ കുടുംബത്തിന്റെ സംരക്ഷണം ഇല്ലാത്തതടക്കമുള്ള വെല്ലുവിളികള്‍ ജയലളിത നേരിട്ടിരുന്നുവെന്ന് രജനി പറയുന്നു. എന്നാല്‍ പുരുഷ മേധാവിത്വമുള്ള സമൂഹത്തില്‍ തന്റെ കഠിനാധ്വാനത്തിലൂടെയാണ് അവര്‍ പ്രശസ്തി കൈയടക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

 അതിശയിപ്പിച്ചു

അതിശയിപ്പിച്ചു

താനുമായി നല്ല ബന്ധത്തിലല്ലായിരുന്നപ്പോഴും മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ജയലളിത എത്തിയത് തന്നെ അതിശയിപ്പിച്ചുവെന്നും രജനി കാന്ത് പറയുന്നു. മകളുടെ വിവാഹം ക്ഷണിക്കാന്‍ താന്‍ അനുമതി ചോദിച്ചപ്പോള്‍ അനുവദിക്കില്ലെന്നാണ് കരുതിയത്. എന്നാല്‍ അനുവദിച്ചു. വിവാഹം ക്ഷണിച്ചപ്പോള്‍ വരുമെന്ന് കരുതിയിരുന്നില്ല- രജനി കാന്ത് പറയുന്നു.

English summary
Rajinikanth's denouncement of Jayalalithaa during the 1996 election led to her defeat, the actor said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X