ജയലളിതയുടെ മരണവാര്‍ത്ത: തമിഴ്നാട്ടിൽ പരക്കെ അക്രമം, കല്ലേറ്!
ചെന്നൈ: മുഖ്യമന്ത്രി ജയലളിത മരണപ്പെട്ടു എന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ തമിഴ്നാട്ടില്‍ പരക്കെ അക്രമം. അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജയലളിത മരണപ്പെട്ടതായി തിങ്കളാഴ്ച വൈകുന്നേരത്തോടെ ചില തമിഴ് ചാനലുകളാണ് വാര്‍ത്ത പുറത്ത് വിട്ടത്. വാര്‍ത്ത പുറത്തായതിന് പിന്നാലെ അണ്ണാ ഡി എം കെ പ്രവര്‍ത്തകര്‍ക്ക് നിയന്ത്രണം വിടുകയായിരുന്നു. അപ്പോളോ ആശുപത്രിക്ക് മുന്നില്‍വെച്ച് പാര്‍ട്ടി പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി.

ആശുപത്രിക്ക് മുന്നില്‍ സംഘര്‍ഷം
ജയലളിത ചികിത്സയില്‍ കഴിയുന്ന അപ്പോളോ ആശുപത്രിക്ക് മുന്നില്‍ തടിച്ചുകൂടിയ ജനക്കൂട്ടം അക്രമാസക്തരായി. ആശുപത്രിക്ക് നേരെ കല്ലെറിഞ്ഞ ജനക്കൂട്ടം പോലീസ് ബാരിക്കേഡുകള്‍ തകര്‍ക്കുകയും ചെയ്തു.

പരക്കെ സംഘര്‍ഷം
മുഖ്യമന്ത്രി ജയലളിത മരിച്ചു എന്ന് വാര്‍ത്ത പ്രചരിച്ചത് ആളുകളെ പരിഭ്രാന്തരാക്കി. നിയന്ത്രണം വിട്ട പാര്‍ട്ടി പ്രവര്‍ത്തകര്‍ ബസ്സുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ കല്ലെറിഞ്ഞു. പോലീസിനെയും പാര്‍ട്ടി പ്രവര്‍ത്തകര്‍ ആക്രമിച്ചു.

വാര്‍ത്ത നിഷേധിച്ച് ജയ ടിവി
ജയലളിതയുടെ ചാനലായ ജയ ടി വി മാത്രം തുടക്കം മുതല്‍ മരണ വാര്‍ത്ത മാത്രം നല്‍കിയിരുന്നില്ല. ജയലളിത മരിച്ചിട്ടില്ല എന്ന അപ്പോളോ ആശുപത്രി പ്രസ് റിലീസ് കൂടി വന്നതോടെ തെറ്റായ വാര്‍ത്ത നല്കിയ ചാനലുകള്‍ക്ക് നേരെയായി ആളുകളുടെ പ്രതിഷേധം.

കൊടി താഴ്ത്തി വീണ്ടും ഉയര്‍ത്തി
എ ഐ എ ഡി എം കെ പാര്‍ട്ടി ആസ്ഥാനത്തെ പതാക വീണ്ടും ഉയര്‍ത്തിയശേഷം പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തുന്നു. ജയലളിത മരിച്ചുവെന്ന വാര്‍ത്ത അപ്പോളോ ആശുപത്രി അധികൃതര്‍ നിഷേധിച്ചതിന് പിന്നാലെയാണ് ഇത്. നേരത്തെ പാര്‍ട്ടി ആസ്ഥാനത്തെ പതാക താഴ്ത്തിക്കെട്ടിയിരുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications