'അമ്മ' ജയലളിതയ്ക്ക് വേണ്ടി ആരാധകരുടെ പൂജ... ആശുപത്രിയിലും തെരുവുകളിലും ആയിരങ്ങളുടെ പ്രാര്‍ഥന!
മറ്റുള്ളവര്‍ക്ക് ജയലളിത ഒരു രാഷ്ട്രീയ നേതാവും മുഖ്യമന്ത്രിയും മാത്രം ആയിരിക്കും. പക്ഷേ തമിഴ്‌നാട്ടുകാര്‍ക്ക് പ്രത്യേകിച്ച് എ ഐ എ ഡി എം കെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ജയലളിത അമ്മയാണ്. തമിഴകം സ്‌നേഹത്തോടെ തലൈവിയെന്നും അമ്മയെന്നും വിളിക്കുന്ന ജയലളിത ഒരാഴ്ചയിലധികമായി അപ്പോളോ ആശുപത്രിയിലാണ്. ആരാധകര്‍ അടങ്ങിയിരിക്കുന്നതെങ്ങനെ.
Read Also: ജയലളിതയുടെ സ്വകാര്യത... അറിയാനുള്ള നമ്മുടെ അവകാശം... ജയലളിത മരിച്ചോ എന്ന് ചോദിക്കുന്നവരോട്...
ലണ്ടനില്‍ നിന്നും എത്തിയ ഡോ റിച്ചാര്‍ഡ് ബീലെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ജയലളിതയെ പരിശോധിച്ചു. അതേസമയം പുറത്ത് പ്രാര്‍ഥനകളും പൂജകളുമായി ആയിരങ്ങള്‍ ജയലളിത സുഖം പ്രാപിക്കുന്നതും കാത്തിരിക്കുകയാണ്. പാര്‍ട്ടി അംഗങ്ങളും നേതാക്കളും അമ്പലങ്ങളില്‍ പോയി പ്രത്യേക പൂജകള്‍ നടത്തി. ചിത്രങ്ങള്‍ കാണാം.

പ്രത്യേക അമാവാസി പൂജ
ജയലളിത കഴിയുന്ന അപ്പോളോ ആശുപത്രിക്ക് മുന്നില്‍ പ്രത്യേക അമാവാസി പൂജ നടത്തിയപ്പോള്‍. എല്ലാം നിങ്ങള്‍ക്ക് വേണ്ടി അമ്മാ എന്ന് പറഞ്ഞ് ലഷ്മി സുബ്രഹ്മണ്യന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രം.

അപ്പോളോ ആശുപത്രിയില്‍
ജയലളിതയെ പ്രവേശിപ്പിച്ചിട്ടുള്ള അപ്പോളോ ആശുപത്രിക്ക് മുന്നില്‍ എ ഐ എ ഡി എം കെ പ്രവര്‍ത്തകര്‍ പൂജ നടത്തിയപ്പോള്‍. കഴിഞ്ഞ വെള്ളിയാഴ്ച നടന്നതാണ് ഈ പൂജ.

കോയമ്പത്തൂരില്‍
കോയമ്പത്തൂര്‍ ശ്രീ മുരുകന്‍ ക്ഷേത്രത്തില്‍ എ ഐ എ ഡി എം കെ എം എല്‍ എ അമ്മന്‍ അര്‍ജുനന്റെ നേതൃത്വത്തില്‍ നടന്ന പ്രത്യേക പ്രാര്‍ഥന

അമ്മയ്ക്ക് എന്ത് പറ്റി
ജയലളിതയുടെ അസുഖവിവരം അന്വേഷിച്ചും ആരോഗ്യസ്ഥിതി അറിയാന്‍ വേണ്ടിയും ഒട്ടേരെപ്പേരാണ് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ എത്തുന്നത്












Click it and Unblock the Notifications