കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിതയുടെ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് ശശികലയെ വേണ്ട... 'ചിന്നമ്മയ്ക്ക്' കാല്‍ ഉറക്കില്ലേ?

തങ്ങള്‍ ശശികലയ്ക്ക് വോട്ട് ചെയ്യുമെന്ന് സ്വപ്നത്തില്‍ പോലും പ്രതീക്ഷിക്കേണ്ടെന്നാണ് ആര്‍കെ നഗറിലെ ചില വോട്ടര്‍മാര്‍ പ്രതികരിച്ചത്

Google Oneindia Malayalam News

ചെന്നൈ: ജയലളിതയുടെ മരണ ശേഷം പാര്‍ട്ടിയുടെ സാരഥ്യം ശശികല ഏറ്റെടുത്തുകഴിഞ്ഞു. ഇനി ഭരണസാരഥ്യത്തിലേക്കാണ് നോട്ടം. എഐഎഡിഎംകെയുടെ ഉള്ളില്‍ നിന്ന് ഇതിനെതിരെ അത്ര ശക്തമായ നീക്കങ്ങള്‍ ഒന്നും ഉണ്ടാകാനിടയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ പാര്‍ട്ടിയിലെ നേതാക്കളെ പോലെ അല്ല ജനങ്ങള്‍. ജയലളിതയ്ക്ക് പകരക്കാരിയായി ശശികലയെ കാണാന്‍ അവര്‍ക്ക് കഴിയുമോ എന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. നിലവില്‍ നിയമസഭ അംഗം അല്ലാത്ത ശശികലയ്ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചാല്‍ മാത്രമേ ഭരണം കൈയ്യാളാനാവൂ.

ജയലളിതയുടെ മരണത്തോടെ ഒഴിഞ്ഞുകിടക്കുന്ന ആര്‍കെ നഗര്‍ മണ്ഡലം തന്നെയാണ് ശശികല ലക്ഷ്യമിടുന്നത്. പക്ഷേ അവിടത്തെ വോട്ടര്‍മാര്‍ പറയുന്നത് കേട്ടാല്‍ ശശികലയിടെ കൈവിറക്കും എന്ന് ഉറപ്പാണ്.

ജയലളിതയുടെ സ്വന്തം മണ്ഡലം

ജയലളിതയുടെ സ്വന്തം മണ്ഡലം

ജയലളിത സ്ഥിരമായി മത്സരിച്ചുവന്ന മണ്ഡലം ആണ് ആര്‍കെ നഗര്‍. അവിടെ എന്തായാലും ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടി വരും. ആരായിരിക്കും അവിടത്തെ സ്ഥാനാര്‍ത്ഥി.

അമ്മയില്ലെങ്കില്‍ ചിന്നമ്മ

അമ്മയില്ലെങ്കില്‍ ചിന്നമ്മ

ജയലളിതയുടെ മണ്ഡലത്തില്‍ തോഴി ശശികല മത്സരിക്കണം എന്നാണ് കഴിഞ്ഞ ദിവസം പാര്‍ട്ടി എംഎല്‍എ ആയ വെട്രിവേല്‍ ആവശ്യപ്പെട്ടത്. ജയലളിതയുടെ മരണത്തിന്റെ മുപ്പതാം നാള്‍ നടന്ന അനുസ്മരണ പരിപാടിയില്‍ ആയിരുന്നു ഇത്.

പാര്‍ട്ടിയുടെ നേതാവായി, ഇനി ഭരണം

പാര്‍ട്ടിയുടെ നേതാവായി, ഇനി ഭരണം

എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയായി ദിവസങ്ങള്‍ക്ക് മുമ്പ് ശശികല സ്ഥാനം ഏറ്റെടുത്തിരുന്നു. അടുത്ത ഘട്ടത്തില്‍ ഭരണവും ശശികലയുടെ കൈയ്യില്‍ എത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വോട്ടര്‍മാര്‍ക്ക് ശശികലയെ വേണ്ടേ?

വോട്ടര്‍മാര്‍ക്ക് ശശികലയെ വേണ്ടേ?

എന്നാല്‍ ആര്‍കെ നഗറിലെ ചില വോട്ടര്‍മാരുടെ പ്രതികരണം ശശികലയെ സംബന്ധിച്ച് തീരെ ശുഭകരം അല്ല. ജയലളിത ആയതുകൊണ്ട് മാത്രമാണ് തങ്ങള്‍ വോട്ട് ചെയ്തിരുന്നത് എന്നാണ് അവരില്‍ പലരും പറയുന്നത്.

സ്വപ്‌നം കാണുക പോലും വേണ്ട

സ്വപ്‌നം കാണുക പോലും വേണ്ട

തങ്ങള്‍ ചിന്നമ്മയ്ക്ക് വോട്ട് ചെയ്യുമെന്ന് സ്വപ്‌നം കാണുക പോലും വേണ്ട എന്നായിരുന്നു ഒരു വോട്ടറുടെ പ്രതികരണം. എന്നാല്‍ ഇതിന് പിന്നില്‍ രാഷ്ട്രീയ എതിരാളികളാണെന്നാണ് എഐഎഡിഎംകെ പറയുന്നത്.

വേണ്ടത് യഥാര്‍ത്ഥ പിന്‍ഗാമിയെ... ആരാണത്?

വേണ്ടത് യഥാര്‍ത്ഥ പിന്‍ഗാമിയെ... ആരാണത്?

തങ്ങള്‍ക്ക് വേണ്ടത് ജയലളിതയുടെ യഥാര്‍ത്ഥ പിന്‍ഗാമിയെ ആണ് എന്നാണ് ഒരു വിഭാഗം പറയുന്നത്. ജയയുടെ സഹോദരന്റെ മകളായ ദീപ ജയകുമാര്‍ ആയിരിക്കണം ആര്‍കെ നഗറിലെ സ്ഥാനാര്‍ത്ഥി എന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ രാഷ്ട്രീയ താത്പര്യങ്ങള്‍ ഒന്നും ഇതുവരെ ദീപ പങ്കുവച്ചിട്ടില്ല.

എല്ലാത്തിനും പിന്നില്‍ ഡിഎംകെ

എല്ലാത്തിനും പിന്നില്‍ ഡിഎംകെ

ഇപ്പോള്‍ ശശികലയ്‌ക്കെതിരെ നടക്കുന്ന പ്രചാരണങ്ങള്‍ക്ക് പിറകില്‍ ഡിഎംകെ ആണെന്ന ആക്ഷേപവുമായി എംഎല്‍എ വെട്രിവേല്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഈ ആരോപണം ഡിഎംകെ നേതൃത്വം നിഷേധിച്ചു.

അമ്മയെ കാണിച്ചില്ല, അതാണ് ദേഷ്യം

അമ്മയെ കാണിച്ചില്ല, അതാണ് ദേഷ്യം

ജയലളിത എഴുപത്തിയേഴ് ദിവസമാണ് അപ്പോളോ ആശുപത്രിയില്‍ കഴിഞ്ഞത്. ആ ദിവസങ്ങളില്‍ ഒരിക്കല്‍ പോലും അവരെ കാണാന്‍ അനുവാദം ഉണ്ടായിരുന്നില്ല. അതാണ് ആര്‍കെ നഗറിലെ വോട്ടര്‍മാരില്‍ ചിലരെ ചൊടിപ്പിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

 ഒടുവില്‍ ആര് വരും?

ഒടുവില്‍ ആര് വരും?

തമിഴ് രാഷ്ട്രീയത്തില്‍ നേതാക്കള്‍ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെടുന്നത് പുതിയ കാര്യമല്ല. അങ്ങനെ ഏതെങ്കിലും ഒരു പുതിയ നേതാവ് അധികാരമേറ്റെടുക്കാന്‍ എത്തുമോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

English summary
In Jayalalithaa's constituency, Sasikala Natarajan an unwanted successor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X