വിധി 11 മണിക്ക്, കനത്ത സുരക്ഷയില്‍ ബെംഗളൂരു, പ്രാര്‍ഥനയോടെ തമിഴകം
ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതക്കെതിരെ കര്‍ണാടക ഹൈക്കോടതി തിങ്കളാഴ്ച രാവിലെ 11 മണിക്ക് വിധി പറയും. തമിഴ്നാട് രാഷ്ട്രീയത്തില്‍ നിര്‍ണായക വഴിത്തിരിവുകള്‍ക്ക് ഇടയാക്കുന്ന ഈ സുപ്രധാന വിധിപ്രഖ്യാപനം ജസ്റ്റിസ് സി കുമാരസ്വാമിയാണ് നടത്തുക. വിധിപ്രഖ്യാപനവുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷയാണ് ബെംഗളൂരു നഗരത്തില്‍ ഒരുക്കിയിരിക്കുന്നത്.
ഹൈക്കോടതി പരിസരത്ത് മാത്രം 1000 പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. കര്‍ണാടക ഹൈക്കോടതി, വിധാന്‍ സൗധ എന്നിവിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ണാടക തമിഴ്നാട് അതിര്‍ത്തിയിലും കനത്ത സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട് എന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എം എന്‍ റെഡ്ഡി വണ്‍ഇന്ത്യയോട് പറഞ്ഞു.

അതേസമയം കര്‍ണാടക ഹൈക്കോടതി വിധിപറയാനിരിക്കേ ജയലളിതയ്ക്ക് വേണ്ടി എ ഐ എ ഡി എം കെ പ്രവര്‍ത്തകര്‍ പ്രത്യേക പൂജകളും വഴിപാടുകളും നടത്തി. സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ പാല്‍ക്കുടങ്ങളേന്തിയും മണ്‍വിളക്കുകളേന്തിയും വനിതാ പ്രവര്‍ത്തകരും ജയലളിതയ്ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നു. ത്യാഗരാജ ക്ഷേത്രത്തില്‍ പ്രത്യേക പ്രാര്‍ഥനാ പരിപാടികള്‍ ഉണ്ടായിരുന്നു.
ആരോഗ്യമന്ത്രിയായ വിജയ ഭാസ്കര്‍ 1,008 വിളക്കു പൂജയാണ് ജയലളിതയുടെ മോചനത്തിനായി നേര്‍ന്നത്. പളനി ക്ഷേത്രത്തില്‍ ഒരാള്‍ 1006 തീര്‍ത്ഥക്കുടങ്ങള്‍ സമര്‍പ്പിച്ചു. തിരുവള്ളൂര്‍ വീരരാഘവസ്വാമി ക്ഷേത്രത്തിലും മധുരൈ മീനാക്ഷി ക്ഷേത്രത്തിലും കാരൂരിലെ ശ്രീ കല്യാണ പശുപതീശ്വര ക്ഷേത്രത്തിലും ഭക്തര്‍ ജയലളിതയ്ക്ക് വേണ്ടി പ്രാര്‍ഥനകള്‍ നടത്തി.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications