കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിധി 11 മണിക്ക്, കനത്ത സുരക്ഷയില്‍ ബെംഗളൂരു, പ്രാര്‍ഥനയോടെ തമിഴകം

Google Oneindia Malayalam News

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതക്കെതിരെ കര്‍ണാടക ഹൈക്കോടതി തിങ്കളാഴ്ച രാവിലെ 11 മണിക്ക് വിധി പറയും. തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നിര്‍ണായക വഴിത്തിരിവുകള്‍ക്ക് ഇടയാക്കുന്ന ഈ സുപ്രധാന വിധിപ്രഖ്യാപനം ജസ്റ്റിസ് സി കുമാരസ്വാമിയാണ് നടത്തുക. വിധിപ്രഖ്യാപനവുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷയാണ് ബെംഗളൂരു നഗരത്തില്‍ ഒരുക്കിയിരിക്കുന്നത്.

ഹൈക്കോടതി പരിസരത്ത് മാത്രം 1000 പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. കര്‍ണാടക ഹൈക്കോടതി, വിധാന്‍ സൗധ എന്നിവിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ണാടക തമിഴ്‌നാട് അതിര്‍ത്തിയിലും കനത്ത സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട് എന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എം എന്‍ റെഡ്ഡി വണ്‍ഇന്ത്യയോട് പറഞ്ഞു.

jayalalitha

അതേസമയം കര്‍ണാടക ഹൈക്കോടതി വിധിപറയാനിരിക്കേ ജയലളിതയ്ക്ക് വേണ്ടി എ ഐ എ ഡി എം കെ പ്രവര്‍ത്തകര്‍ പ്രത്യേക പൂജകളും വഴിപാടുകളും നടത്തി. സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ പാല്‍ക്കുടങ്ങളേന്തിയും മണ്‍വിളക്കുകളേന്തിയും വനിതാ പ്രവര്‍ത്തകരും ജയലളിതയ്ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നു. ത്യാഗരാജ ക്ഷേത്രത്തില്‍ പ്രത്യേക പ്രാര്‍ഥനാ പരിപാടികള്‍ ഉണ്ടായിരുന്നു.

ആരോഗ്യമന്ത്രിയായ വിജയ ഭാസ്‌കര്‍ 1,008 വിളക്കു പൂജയാണ് ജയലളിതയുടെ മോചനത്തിനായി നേര്‍ന്നത്. പളനി ക്ഷേത്രത്തില്‍ ഒരാള്‍ 1006 തീര്‍ത്ഥക്കുടങ്ങള്‍ സമര്‍പ്പിച്ചു. തിരുവള്ളൂര്‍ വീരരാഘവസ്വാമി ക്ഷേത്രത്തിലും മധുരൈ മീനാക്ഷി ക്ഷേത്രത്തിലും കാരൂരിലെ ശ്രീ കല്യാണ പശുപതീശ്വര ക്ഷേത്രത്തിലും ഭക്തര്‍ ജയലളിതയ്ക്ക് വേണ്ടി പ്രാര്‍ഥനകള്‍ നടത്തി.

English summary
Jayalalithaa's DA case: Karnataka HC to pronounce verdict today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X