ജയലളിതയുടെ മരണം: എന്തുകൊണ്ട് സിസിടിവി പ്രവര്‍ത്തിച്ചില്ല, സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തല്‍!
ജയലളിതയുടെ മരണം: എന്തുകൊണ്ട് സിസിടിവി പ്രവര്‍ത്തിച്ചില്ല, സത്യവാങ്മൂലത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍!! സ്വാധീനിച്ചത് നാല് ഉന്നതര്‍!!
ചെന്നൈ: മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണം സംബന്ധിച്ച സത്യവാങ്മൂലം സമര്‍പ്പിച്ചു. അഞ്ച് പേജുള്ള സത്യവാങ്മൂലമാണ് ജയലളിത ചികിത്സയില്‍ കഴിഞ്ഞിരുന്ന അപ്പോളോ ആശുപത്രി സമര്‍പ്പിച്ചിട്ടുള്ളത്. ജയലളിതയെ മുറിക്ക് പുറത്തേക്ക് ഓരോ തവണയും കൊണ്ടുവരുമ്പോള്‍ സിസിടിവി ക്യാമറകള്‍ ഓഫ് ചെയ്യാന്‍ മാനേജ്മെന്റിനോട് അഭ്യര്‍ത്ഥിച്ചിരുന്നുവെന്നാണ് സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാണിക്കുന്നത്.
ജയലളിത കൊല ചെയ്യപ്പെട്ടതു തന്നെയാണെന്ന് താന്‍ ഉറച്ചുവിശ്വസിക്കുന്നതായും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നു മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം ആവശ്യപ്പെടുകയും ചെയ്തിരുന്നു. അപ്പോളോ ആശുപത്രി സമര്‍പ്പിച്ച അഞ്ച് പേജുള്ള സത്യവാങ്മൂലം ജയലളിതയുടെ മരണം സംബന്ധിച്ച ദുരൂഹതകള്‍ അകറ്റുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications