അപ്പോളോ ആശുപത്രിയില്‍ വച്ച് ജയലളിത കുടിച്ചതെന്ത്? വീഡിയോ വൈറല്‍, തിരഞ്ഞെടുപ്പിന് തിരിച്ചടി!!

 • Written By:
Subscribe to Oneindia Malayalam
cmsvideo
  ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങള്‍ പുറത്ത് | Oneindia Malayalam

  ചെന്നൈ: തമിഴ്നാട്ടിലെ ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ജയലളിതയുടെ വീഡിയോ പുറത്ത്. അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ജയലളിത ആശുപത്രി കിടക്കയില്‍ വച്ച് ജ്യൂസ് പോലെ എന്തോ കുടിക്കുന്നതയായുള്ള വീഡിയോയാണ് ഇപ്പോള്‍ വൈറലായിട്ടുള്ളത്. ടിടിവി ദിനകരന്‍ വിഭാഗത്തിലെ വെട്രിവേല്‍ എന്നയാളാണ് വീഡിയോ പുറത്തുവിട്ടിട്ടുള്ളത്. അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയുള്ള ദൃശ്യങ്ങളാണ് പുറത്തുവിട്ടിട്ടുള്ളതെന്നാണ് വെട്രിവേല്‍ അവകാശപ്പെടുന്നത്. 75 ദിവസം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ജയലളിത 2016 ഡിസംബര്‍ ആറിനാണ് മരണമടയുന്നത്. ബുധനാഴ്ചയാണ് ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുള്ളത്.

  പടിഞ്ഞാറ് ദിശയിലാണ് കിടപ്പുമുറിയെങ്കില്‍ പെണ്‍കുട്ടി ജനിക്കും! ദാമ്പത്യത്തിന് 15 വാസ്തുുനിര്‍ദേശം!

  കന്നി രാശിയില്‍ ജനിക്കുന്നവര്‍ സത്യസന്ധരും വിശ്വസിക്കാവുന്നവരും: നിങ്ങളുടെ കുഞ്ഞിനെക്കുറിച്ചറിയാന്‍

  ജയലളിത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബന്ധുക്കളെ കാണാന്‍ അനുവദിച്ചില്ലെന്നുള്ള ആരോപണങ്ങള്‍ നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ വീഡിയോ പുറത്തുവരുന്നത്. ജയലളിതയുടെ മരണം സ്വാഭാവികമല്ലെന്ന് അവകാശപ്പെട്ട് പലരും നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. വീഡിയോ പുതിയ വിവാദങ്ങള്‍ക്ക് വഴി വെയ്ക്കുമെന്നാണ് കരുതുന്നത്. ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ മുന്‍ മദ്രാസ് ഹൈക്കോടതി ജഡ‍്ജി എ അറുമുഖ സ്വാമി തലവനായ അന്വേഷണ സംഘത്തെ നിയമിച്ചിരുന്നു.

  jayalalithaa

  സിബിഐ ഉള്‍പ്പെടെ ഏത് അന്വേഷണ ഏജന്‍സിയ്ക്ക് മുമ്പാകെ ഹാജരാകാനും തെളിവുകള്‍ സമര്‍പ്പിക്കാനും തയ്യാറാണെന്ന് നേരത്തെ തന്നെ ടിടിവി ദിനകരന്‍ വ്യക്തമാക്കിയിരുന്നു. ജയലളിത ചികിത്സയിലിരിക്കെ ശശികല പകര്‍ത്തിയ ദൃശ്യങ്ങള്‍ കൈമാറാനും ഒരുക്കമാണെന്നും ടിടിവി വ്യക്തമാക്കിയിരുന്നു. ഡിസംബര്‍ 21 ന് നടക്കുന്ന ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് ടിടിവി മത്സരിക്കുന്നത്.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Jayalalithaa's death row: new video goes viral in TV chanels.Videos goes viral hours before RK Nagar Bypoll.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്