കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിതക്ക് 100 കോടി പിഴ, നാല് വര്‍ഷം തടവ്

  • By Soorya Chandran
Google Oneindia Malayalam News

ബാംഗ്ലൂര്‍: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയലളിതക്ക് ബാംഗ്ലൂരിലെ പ്രത്യേക കോടതി 100 കോടി രൂപ പിഴയും വിധിച്ചു. മറ്റ് മൂന്ന് പേരും 10 കോടി രൂപ വീതം പിഴ ഒടുക്കണം.

നാല് വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് കോടതി ജയലളിതക്കും മറ്റ് മൂന്ന് പേര്‍ക്കും വിധിച്ചത്. നാല് പേരുടേയും കൂടി പിഴത്തുക 130 കോടി വരും. അഴിമതി നടത്തി എന്ന പറയുന്ന തുകയുടെ ഇരട്ടിയാണ് പിഴത്തുക എന്ന സാരം.

Jayalalithaa

1991 മുതല്‍ 1996 വരെ തമിഴ്‌നാട് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്നാണ് ജയലളിതക്കെതിരെയുള്ള കേസ്. 66.65 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചു എന്നായിരുന്നു പരാതി.

വിധി പ്രസ്താവിച്ച പ്രത്യേക കോടതിക്ക് ജാമ്യം നല്‍കാന്‍ അധികാരമില്ല. അതുകൊണ്ട് ജയലളിതയേയും പ്രതികളേയും ഉടന്‍ തന്നെ ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റും എന്നാണ് വിവരം. എന്നാല്‍ ജയലളിതക്ക് വിഷയത്തില്‍ മേല്‍ക്കോടതികളെ സമീപിക്കാനാവും.

ജനപ്രാതിനിധ്യ നിയമ പ്രകാരം ശിക്ഷ വിധിക്കപ്പെട്ടവര്‍ക്ക് ജനപ്രതിനിധിയായി തുടരാനാകില്ല. മാത്രമല്ല ശിക്ഷ കഴിഞ്ഞ് ആറ് വര്‍ഷം തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനും കഴിയില്ല. മേല്‍ക്കോടതികളില്‍ നിന്ന് കുറ്റവിമുക്തയാകാന്‍ കഴിഞ്ഞില്ലെങ്കില്‍ ജയലളിതക്ക് അടുത്ത 10 വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനാവില്ല.

English summary
Jayalalithaa's disproportionate asset case: Fine of Rs 100 crore has been imposed by the court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X