കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിതയുടെ മരണശേഷവും ദുരൂഹതകളൊഴിയുന്നില്ല..!! കാവല്‍ക്കാരനെ കൊന്നവനും കൊല്ലപ്പെട്ടു...!!

  • By അനാമിക
Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് നിരവധി ദുരൂഹതകളാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. അതിന് പിന്നാലെയാണ് ജയലളിതയുടെ എസ്റ്റേറ്റ് കാവല്‍ക്കാരന്റെ കൊലപാതകവും വാര്‍ത്തകളില്‍ നിഗൂഢത നിറയ്ക്കുന്നത്. കോടനാട് എസ്‌റ്റേറ്റിലെ കൊലപാതകക്കേസിലെ ഒന്നാം പ്രതി കനകരാജ് സേലത്ത് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു.പിന്നാലെ രണ്ടാം പ്രതിയും കുടുംബവും സഞ്ചരിച്ച വാഹനം പാലക്കാട്ട് അപകടത്തില്‍പ്പെട്ടു. കേസിൽ നിർണായക വഴിത്തിരിവായിരിക്കുകയാണ് പുതിയ സംഭവങ്ങൾ.

Read Also: സിപിഐ ഇടത് പാളയം വിട്ട് യുഡിഎഫിലേക്ക്..??പകരം മാണിയെ ചൂണ്ടാന്‍ സിപിഎം..!!കേരളത്തെ കാത്തിരിക്കുന്നത്!

Read Also: ഒരു വര്‍ഷം കുറഞ്ഞത് പത്ത് അബോര്‍ഷന്‍..!! കഴിയുന്നത് സംവിധായകനൊപ്പം..!! അപവാദങ്ങളെക്കുറിച്ച് ഭാവന..!!

ദുരൂഹ മരണങ്ങൾ

അന്തരിച്ച തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ വേനല്‍ക്കാല വസതിയായിരുന്ന കോടനാട്ടെ എസ്‌റ്റേറ്റില്‍ നടന്ന കൊലപാതകം മോഷണശ്രമത്തിനിടെയാണെന്നായിരുന്നു പോലീസ് വിലയിരുത്തല്‍. പക്ഷേ കേസിലെ ഒന്നാം പ്രതി കൊല്ലപ്പെട്ടതും രണ്ടാം പ്രതിയ്ക്കുണ്ടായ അപകടവും വിരല്‍ ചൂണ്ടുന്നത് വെറും മോഷണശ്രമമല്ല കോടനാട്ട് നടന്നതെന്ന് തന്നെയാണ്.

കൊല്ലപ്പെട്ടത് ഒന്നാംപ്രതി

കോടനാട് എസ്‌റ്റേറ്റ് കൊലപാതകക്കേസിലെ ഒന്നാം പ്രതിയാണ് ജയലളിതയുടെ മുന്‍ ഡ്രൈവര്‍ കൂടിയായ കനകരാജ്. വെള്ളിയാഴ്ച രാത്രിയോടെ ആറ്റൂരിനടുത്ത് ബൈക്കപകടത്തിലാണ് ഇയാളുടെ മരണം. കര്‍ണാടക രജിസ്‌ട്രേഷനിലുള്ള കാറാണ് ഇയാളെ ഇടിച്ച് തെറിപ്പിച്ച് കടന്നുപോയത്.

അപകടമോ കൊലപാതകമോ

കനകരാജിന്റെത് അപകട മരണമാണോ കൊലപാതകമാണോ എന്നത് പോലീസ് അന്വേഷിക്കുന്നുണ്ട്. കോടനാട് കൊലപാതകക്കേസില്‍ കനകരാജിന് വേണ്ടി അന്വേഷണ സംഘം വലവിരിച്ചിരിക്കെയാണ് അപ്രതീക്ഷിതമായി മരണം സംഭവിച്ചിരിക്കുന്നത്. ഇയാളാണ് എസ്റ്റേറ്റിലെ സംഭവവികാസങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രമെന്നാണ് പോലീസ് സംശയിക്കുന്നത്.

ഇരയായത് കുടുംബം

രണ്ടാം പ്രതി കെവി സായനും കുടുംബവും സഞ്ചരിച്ച കാര്‍ പാലക്കാട് വെച്ചാണ് അപകടത്തില്‍പ്പെട്ടത്. കണ്ണാടി ദേശീയ പാതയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ സായന്റെ ഭാര്യ വിനുപ്രിയയും അഞ്ച് വയസ്സുള്ള മകള്‍ നീതു എന്നിവര്‍ കൊല്ലപ്പെട്ടു. ഈ അപകടം ആത്മഹത്യാ ശ്രമത്തിന്റെ ഭാഗമാണോ എന്ന് സംശയിക്കുന്നുണ്ട്.

വാഹനം തിരിച്ചറിഞ്ഞു

ലോറിയില്‍ ഇടിച്ച കാര്‍ കോടനാട് എസ്‌റ്റേറ്റില്‍ കൊലപാതകം നടന്ന ദിവസം പ്രതികള്‍ ഉപയോഗിച്ച വാഹനമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ സായനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ജയലളിത ഒഴിവാക്കിയ ഡ്രൈവർ

ചെന്നൈ സ്വദേശിയായ കനകരാജിനെ ജയലളിത തന്റെ ഡ്രൈവര്‍ സ്ഥാനത്ത് നിന്നും നീക്കിയതാണ്. ജയലളിതയുടെ പേര് ദുരുപയോഗം ചെയ്തതിനെ തുടര്‍ന്നാണ് കനകരാജിനെ ജോലിയില്‍ നിന്നും ഒഴിവാക്കിയത്. പലതവണ കോടനാട് എസ്‌റ്റേറ്റ് സന്ദര്‍ശിച്ചിട്ടുള്ള ഇയാള്‍ക്ക് അവിടുത്തെ കാര്യങ്ങളെല്ലാം അറിയാമായിരുന്നു.

ആസൂത്രകർ രണ്ട് പേർ

കേസില്‍ പിടിയിലായ എഴ് പേരില്‍ തൃശ്ശൂര്‍ സ്വദേശികളായ മൂന്ന് പേര്‍ക്ക് കനകരാജുമായി നേരിട്ട് ബന്ധമുണ്ടായിരുന്നുവെന്നാണ് പോലീസ് നിഗമനം. കോയമ്പത്തൂരിലെ ബേക്കറിയില്‍ ജോലി ചെയ്തിരുന്ന സായനുമായി ചേര്‍ന്നാണ് ഇയാള്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തത്.

മോഷ്ടിക്കപ്പെട്ടത് എന്തൊക്കെ

സയാനാണ് പദ്ധതി നടപ്പാക്കാനുള്ള അഞ്ചംഗ സംഘത്തെ തൃശ്ശൂരില്‍ നിന്നും സംഘടിപ്പിച്ചത്. എസ്‌റ്റേറ്റിലെ മോഷണ ശ്രമത്തിനിടെ കാവല്‍ക്കാരനായിരുന്ന ഓം ബഹാദൂര്‍ കൊല്ലപ്പെടുകയും മറ്റൊരു കാവല്‍ക്കാരന് പരുക്കേല്‍ക്കുകയും ചെയ്തു. സംഘം എന്തൊക്കെ മോഷ്ടിച്ചുവെന്നത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

English summary
Jayalalithaa's ex-driver and Prime suspect in Kodanad murder case found dead
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X