ജയലളിതയുടെ 'വേദനിലയം' മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായേക്കും, തീരുമാനം സര്‍ക്കാര്‍ പരിഗണനയില്‍
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ പോയസ് ഗാര്‍ഡനിലെ വസതി വേദ നിലയം തമിഴ്നാട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട തീരുമാനം തമിഴ്നാട് സര്‍ക്കാര്‍ ബുധനാഴ്ച ഹൈക്കോടതിയെ അറിയിച്ചു. ജയലളിതയുടെ പോയസ് ഗാര്‍ഡനിലെ വസതി സ്മാരകമായി മാറ്റുന്നതിനെതിരെ ഒരു റെസിഡന്‍സ് അസോസിയേഷന് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇത് പരിഗണിക്കുന്നതിനിടെയാണ് അഡ്വക്കെറ്റ് ജനറല്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്.

ജയലളിതയുടെ വസതി സ്മാരകമായി മാറ്റിയാല്‍ ആയിരക്കണക്കിന് ആളുകള്‍ ദിവസേന അവിടെ സന്ദര്‍ശനം നടത്തും. ഇത് തങ്ങളുടെ സൈ്വര്യ ജീവിതത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി പോയസ് ഗാര്ഡന്, കസ്തൂരി എസ്റ്റേറ്റ് ഹൗസ് ഓണേഴ്സ് അസോസിയേഷന് ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ നിരവധി കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഹൈക്കോടതി ഈ ഹര്‍ജി തള്ളി.
Recommended Video
ഒരു വസതിയെ സ്മാരകമായി മാറ്റുന്നത് ആദ്യമല്ലെന്ന് ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് പറഞ്ഞു. ജനങ്ങളുടെ ആദരവും സ്നേഹവും അംഗീകാരവും നേടിയ നിരവധി നേതാക്കളുടെ കാര്യത്തില്‍ ഇങ്ങനെ മുമ്പും സംഭവിച്ചിട്ടുണ്ടെന്ന് ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് വ്യക്തമാക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്. അതേസമയം, ജയലളിതയുടെ വസതിയായ വേദനിലയം സ്മാരകമായി മാറ്റുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ നടത്തുന്നതിനും ഫൗണ്ടേഷന് സ്ഥാപിക്കുന്നതിനുമായി താല്‍ക്കാലിക കൈയവകാശത്തിന് കഴിഞ്ഞ മേയില്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications