കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിതയുടെ 'വേദനിലയം' മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായേക്കും, തീരുമാനം സര്‍ക്കാര്‍ പരിഗണനയില്‍

Google Oneindia Malayalam News

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ പോയസ് ഗാര്‍ഡനിലെ വസതി വേദ നിലയം തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട തീരുമാനം തമിഴ്‌നാട് സര്‍ക്കാര്‍ ബുധനാഴ്ച ഹൈക്കോടതിയെ അറിയിച്ചു. ജയലളിതയുടെ പോയസ് ഗാര്‍ഡനിലെ വസതി സ്മാരകമായി മാറ്റുന്നതിനെതിരെ ഒരു റെസിഡന്‍സ് അസോസിയേഷന്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇത് പരിഗണിക്കുന്നതിനിടെയാണ് അഡ്വക്കെറ്റ് ജനറല്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്.

Jayalalithaa

ജയലളിതയുടെ വസതി സ്മാരകമായി മാറ്റിയാല്‍ ആയിരക്കണക്കിന് ആളുകള്‍ ദിവസേന അവിടെ സന്ദര്‍ശനം നടത്തും. ഇത് തങ്ങളുടെ സൈ്വര്യ ജീവിതത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി പോയസ് ഗാര്‍ഡന്‍, കസ്തൂരി എസ്‌റ്റേറ്റ് ഹൗസ് ഓണേഴ്‌സ് അസോസിയേഷന്‍ ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ നിരവധി കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഹൈക്കോടതി ഈ ഹര്‍ജി തള്ളി.

Recommended Video

cmsvideo
Sivasankar's revelation about Pinarayi Vijayan | Oneindia Malayalam

ഒരു വസതിയെ സ്മാരകമായി മാറ്റുന്നത് ആദ്യമല്ലെന്ന് ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് പറഞ്ഞു. ജനങ്ങളുടെ ആദരവും സ്‌നേഹവും അംഗീകാരവും നേടിയ നിരവധി നേതാക്കളുടെ കാര്യത്തില്‍ ഇങ്ങനെ മുമ്പും സംഭവിച്ചിട്ടുണ്ടെന്ന് ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് വ്യക്തമാക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്. അതേസമയം, ജയലളിതയുടെ വസതിയായ വേദനിലയം സ്മാരകമായി മാറ്റുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ നടത്തുന്നതിനും ഫൗണ്ടേഷന്‍ സ്ഥാപിക്കുന്നതിനുമായി താല്‍ക്കാലിക കൈയവകാശത്തിന് കഴിഞ്ഞ മേയില്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നു.

'സർക്കാർ ഖജനാവിന് ഇങ്ങനൊരു ബാധ്യത കൊണ്ട് നടക്കേണ്ടി വരുന്നത് ജനങ്ങളുടെ ഗതികേടാണ്'; വിമർശനവുമായി ഷാഫി'സർക്കാർ ഖജനാവിന് ഇങ്ങനൊരു ബാധ്യത കൊണ്ട് നടക്കേണ്ടി വരുന്നത് ജനങ്ങളുടെ ഗതികേടാണ്'; വിമർശനവുമായി ഷാഫി

ഒടുവിൽ ജ്വല്ലറി ഉടമ കസ്റ്റഡിയിൽ, സമാഹരിച്ചത് എട്ട് കോടി; സ്വപ്‌നയ്ക്കും സരിത്തിനും കമ്മിഷൻ 7 ലക്ഷം!!ഒടുവിൽ ജ്വല്ലറി ഉടമ കസ്റ്റഡിയിൽ, സമാഹരിച്ചത് എട്ട് കോടി; സ്വപ്‌നയ്ക്കും സരിത്തിനും കമ്മിഷൻ 7 ലക്ഷം!!

സച്ചിൻ പൈലറ്റും സിന്ധ്യയും, രാഹുൽ ഗാന്ധിയുടെ രണ്ട് കൈകളും പോയി, പരിഹസിച്ച് ഗുജറാത്ത് ഉപമുഖ്യമന്ത്രി!സച്ചിൻ പൈലറ്റും സിന്ധ്യയും, രാഹുൽ ഗാന്ധിയുടെ രണ്ട് കൈകളും പോയി, പരിഹസിച്ച് ഗുജറാത്ത് ഉപമുഖ്യമന്ത്രി!

English summary
Jayalalithaa's House Veda Nilayam May Be Permanently Change To Tamil Nadu CM's Official Residence, Reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X